Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ കറുത്ത മണ്‍പാത്രങ്ങള്‍ വെക്കുന്നത് നല്ലതാണോ..? ഇക്കാര്യം മറക്കരുത്..!

നമ്മുടെ എല്ലാം വീടുകളില്‍ വെള്ളം സംഭരിക്കാന്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ട്. വേനല്‍ അടുത്തതിനാല്‍ നിങ്ങളുടെ വീട്ടിലേക്ക് ഒരു പുതിയ മണ്‍പാത്രം വാങ്ങുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചേക്കാം. വിപണിയില്‍ വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ ഉള്ളതിനാല്‍ ഏത് പാത്രം വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആശയക്കുഴപ്പത്തിലായിരിക്കും പലരും. ഗുണമേന്മമയും വിലയും എല്ലാം ആയിരിക്കും പൊതുവെ എല്ലാവരും ഇത്തരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ പരിഗണിക്കാറുള്ളത്.

എന്നാല്‍ ഏതൊരു കാര്യത്തിലേയും പോലെ മണ്‍പാത്രങ്ങള്‍ വാങ്ങുമ്പോഴും ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ പാലിക്കണം എന്നാണ് ഇതില്‍ വിശ്വാസമുള്ളവര്‍ പറയുന്നത്. മണ്‍പാത്രങ്ങള്‍ പൊതുവെ കറുപ്പ്, മണ്‍നിറം എന്നീ നിറങ്ങളില്‍ ആണ് കാണപ്പെടുന്നത്. ഇതല്ലാതെ മറ്റ് നിറങ്ങളിലുള്ള മണ്‍പാത്രങ്ങളും ഇന്ന് വിപണിയില്‍ സുലഭമാണ്.

VASTU TIPS

നിങ്ങളുടെ വീട്ടില്‍ ഒരു കറുത്ത മണ്‍പാത്രം സൂക്ഷിക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. വാസ്തു ശാസ്ത്രം അനുസരിച്ച് മണ്‍പാത്രങ്ങള്‍ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. കാരണം അവ നിങ്ങളുടെ വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മണ്‍പാത്രങ്ങള്‍ പോസിറ്റീവ് എനര്‍ജികള്‍ക്ക് വഴിയൊരുക്കുന്നു.

ഇങ്ങനെ ചെയ്യുന്നതിലൂടെ വിവിധ വാസ്തു ദോഷങ്ങളില്‍ നിന്നും മുക്തി നേടാം. കറുത്ത മണ്‍പാത്രങ്ങളും ഇതേ ഗുണങ്ങള്‍ ആണ് ചെയ്യുന്നത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തെയും കുടുംബാംഗങ്ങളെയും ബാധിക്കുന്ന ദുഷിച്ച കണ്ണിന്റെ ഫലങ്ങള്‍ തടയാനും കറുത്ത മണ്‍പാത്രങ്ങള്‍ വാസ്തു ശാസ്ത്ര പ്രകാരം നിങ്ങളെ സഹായിക്കുന്നു.

അതേസമയം നിങ്ങളുടെ വീട്ടിലെ കറുത്ത മണ്‍പാത്രം പൊട്ടുന്നത് വരാനിരിക്കുന്ന ദോഷങ്ങളുടെ സൂചനയാണ് എന്നാണ് പറയുന്നത്. കൂടാതെ രാഹുവിന്റെ ദോഷ ഫലങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ശനി ഭഗവാന്‍ നിങ്ങളില്‍ മതിപ്പുളവാക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. വടക്ക് - കിഴക്ക് ദിശയില്‍ മണ്‍പാത്രങ്ങള്‍ സ്ഥാപിക്കുന്നത് വഴി ജീവിതത്തില്‍ ഒരിക്കലും തടസങ്ങള്‍ നേരിടേണ്ടി വരില്ല.

നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതും പെട്ടെന്ന് മാറാനും ഇത് സഹായിക്കും. വീട്ടില്‍ ചെറിയ കുട്ടി ഉണ്ടെങ്കില്‍ അവര്‍ക്ക് മേല്‍ ദോഷങ്ങള്‍ വരാതെ സംരക്ഷിക്കാനും കറുത്ത മണ്‍പാത്രങ്ങള്‍ക്ക് സാധിക്കും. കുടുംബാംഗങ്ങളുടെ ജീവിതത്തില്‍ വരുന്ന എല്ലാ ദോഷങ്ങളും അകറ്റാനും ജീവിതം വര്‍ണാഭമാക്കാനും കറുത്ത മണ്‍പാത്രങ്ങള്‍ക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+