Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസ് ട്രീ ഒരുക്കിയോ? ഈ ദിശയില്‍ അല്ല വെച്ചതെങ്കില്‍ വലിയ ദോഷം

ക്രിസ്മസ് എന്ന് പറയുന്നത് എല്ലാവരും സന്തോഷത്തോടെ കാത്തിരിക്കുന്ന ആഘോഷമാണ്. ഇന്നത്തെ കാലത്ത് ക്രിസ്തുമസ് ആഘോഷങ്ങളില്‍ എല്ലാവരും പങ്ക് ചേരാറുണ്ട്. വീട്ടില്‍ നക്ഷത്രങ്ങള്‍ തൂക്കിയും ക്രിസ്തുമസ് ട്രീ ഒരുക്കിയും പരസ്പരം സമ്മാനങ്ങള്‍ കൈമാറിയും നമ്മളെല്ലാവരും ആഘോഷങ്ങളില്‍ പങ്ക് ചേരും. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യുമ്പോള്‍ വാസ്തു ദോഷം ഉണ്ടാകാതിരിക്കേണ്ടത് പ്രധാനമാണ്.

നിങ്ങള്‍ കാര്യങ്ങള്‍ എങ്ങനെ ക്രമീകരിക്കുന്നു എന്ന് പരിഗണിക്കുന്നതിലൂടെ നിങ്ങളുടെ വീടിനെ കൂടുതല്‍ സവിശേഷമാക്കാം. ക്രിസ്മസ് ട്രീ ഒരുക്കുമ്പോള്‍ ശരിയായ സ്ഥാനത്ത് വേണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് പിന്തുടരുന്നത് സന്തോഷകരമായ ഒരു ആഘോഷം നമുക്ക് പ്രദാനം ചെയ്യും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

VASTU TIPS

സൂര്യന്‍ ഉദിക്കുന്ന വീടിന്റെ മൂലയില്‍ നിങ്ങളുടെ ക്രിസ്മസ് ട്രീ സ്ഥാപിക്കണം എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. ഇത് നല്ല സ്പന്ദനങ്ങള്‍ നല്‍കുകയും നിങ്ങളുടെ കുടുംബത്തിന് സമാധാനവും സന്തോഷവും നല്‍കുകയും ചെയ്യുന്നു. ക്രിസ്മസ് ട്രീ ഒരുക്കാന്‍ പറ്റിയ മറ്റൊരു സ്ഥലം വടക്കോട്ട് അഭിമുഖമായിരിക്കുന്ന മൂല ആണ്. ഇത് വെളിച്ചവും പോസിറ്റീവ് എനര്‍ജിയും നല്‍കുന്നു.

നിങ്ങളുടെ വീടിനെ ആരോഗ്യകരവും സമ്പന്നവുമായ സ്ഥലമാക്കി മാറ്റുന്നു. ക്രിസ്മസ് ട്രീ സൂര്യന്‍ അസ്തമിക്കുന്ന മൂലയിലോ തെക്കുകിഴക്ക് മൂലയിലോ വെക്കുന്നത് നിങ്ങളുടെ ജോലിക്കും ധനകാര്യത്തിനും പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നു, മാത്രമല്ല ഇത് നിങ്ങളെ കൂടുതല്‍ സര്‍ഗാത്മകവും വികാരഭരിതവുമാക്കുകയും ചെയ്യും എന്നും വാസ്തു ശാസ്ത്രത്തില്‍ പറയുന്നു.

സൂര്യന്‍ അസ്തമിക്കുന്ന അല്ലെങ്കില്‍ പടിഞ്ഞാറോട്ട് അഭിമുഖീകരിക്കുന്ന ഒരു മൂലയിലാണ് ക്രിസ്മസ് ട്രീ സ്ഥാപിച്ചിരിക്കുന്നത് എങ്കില്‍ ഇത് നിങ്ങളുടെ സൗഹൃദങ്ങളും പ്രൊഫഷണല്‍ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നു, നിങ്ങളുടെ ജീവിതം കൂടുതല്‍ ആയാസകരമാക്കി തീര്‍ക്കുന്നു. ക്രിസ്മസ് ട്രീ നല്ല കാറ്റുള്ള ഒരു മൂലയിലോ വടക്കു പടിഞ്ഞാറ് അഭിമുഖമായുള്ള ഒരു മൂലയിലോ വെക്കുന്നത് പരിഗണിക്കാം.

ഇത് നിങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ക്കും അവസരങ്ങള്‍ക്കും കാരണമാകും. പ്രശ്നങ്ങളെയും പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കും. അതേസമയം ക്രിസ്മസ് ട്രീ തെക്ക് പടിഞ്ഞാറ് അഭിമുഖീകരിക്കുന്ന മൂലയില്‍ വെക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ജീവിതം നിശ്ചലവും താല്‍പ്പര്യമില്ലാത്തതുമായി തോന്നാനും നിങ്ങളുടെ ബന്ധങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+