Get Updates
Get notified of breaking news, exclusive insights, and must-see stories!

പൂജാമുറിയില്‍ ശംഖ് വെക്കാമോ? എങ്ങനെയാണ് സൂക്ഷിക്കേണ്ടത്, ശരിയായി വെച്ചില്ലെങ്കില്‍!!?

വാസ്തു ശാസ്ത്രത്തിന് ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരാളുടേയും ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ക്ക് വാസ്തു കാരണമായേക്കാം എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. വീട് നിര്‍മാണത്തിനും കിണര്‍ കുഴിക്കുന്നതിലും ശരിയായ സ്ഥാനം വാസ്തു പ്രകാരം നമ്മള്‍ നോക്കാറുണ്ട്. എന്നാല്‍ ഇതിന് ശേഷം വാസ്തു നമ്മള്‍ പരിഗണിക്കാറില്ല.

വീട് നിര്‍മിക്കുമ്പോള്‍ ഇന്നത്തെ കാലത്ത് പൂജാമുറിയും നിര്‍മിക്കാറുണ്ട്. എന്നാല്‍ ഇത് യഥാവിധി പരിപാലിച്ചില്ലെങ്കില്‍ വലിയ ദോഷമായി തീരും. ദേവതകളുടെ ചിത്രങ്ങള്‍ക്കൊപ്പം പലരും ശംഖും പൂജാമുറിയില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഈ ശംഖ് എത്രത്തോളം നമ്മുടെ നിത്യജീവിതത്തിലെ സുഖദുഖങ്ങളുടെ ഭാഗമാകും എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഹിന്ദു മതത്തില്‍, ഏതൊരു ആരാധനയുടെയും പ്രധാന ഭാഗമായി ശംഖ് കണക്കാക്കപ്പെടുന്നു.

Conch Shell

ആരാധനയുടെ തുടക്കത്തിലോ അവസാനത്തിലോ ശംഖ് ഊതുന്ന പതിവുണ്ട്. പൂജാമുറിയില്‍ ശംഖ് വെക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എണ്ണമറ്റതാണ്. സമാധാനത്തിലേക്കും വിജയത്തിലേക്കും സമൃദ്ധിയിലേക്കും നീങ്ങാനും നമ്മുടെ ജീവിതത്തില്‍ പോസിറ്റിവിറ്റി നിറയ്ക്കാനും ഇത് സഹായിക്കും. ശംഖ് ഊതുന്നത് ശരീരത്തിന് ശാന്തി നല്‍കുകയും ശരീരത്തിലെ എല്ലാ ചക്രങ്ങളും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

ശംഖിന്റെ ശബ്ദം ചെവിയില്‍ പ്രതിധ്വനിക്കുമ്പോള്‍ ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. വാസ്തു ശാസ്ത്ര പ്രകാരം പൂജാമുറിയില്‍ ശംഖ് സൂക്ഷിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ശംഖ് സൂക്ഷിക്കുന്നതും ഊതുന്നതും ഒരു വ്യക്തിയുടെ മാനസിക ഉത്കണ്ഠയും പിരിമുറുക്കവും കുറയ്ക്കുന്നു. ശംഖില്‍ ദേവന്മാര്‍ കുടികൊള്ളുന്നതായി വേദങ്ങള്‍ പറയുന്നു.

ശംഖിന്റെ മധ്യ ഭാഗത്ത് വരുണനും പുറകില്‍ ബ്രഹ്‌മാവും മുന്‍വശത്ത് ഗംഗയും സരസ്വതിയും ഉണ്ട്. ഹിന്ദു പുരാണങ്ങള്‍ അനുസരിച്ച് മഹാവിഷ്ണു പ്രപഞ്ചത്തിലെ ദോഷങ്ങളെ അകറ്റാന്‍ ശംഖ് ഊതുന്നു എന്നാണ് വിശ്വാസം. മനസിലും പരിസ്ഥിതിയിലും പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്നതിനുള്ള ഒരു മാധ്യമമായി ശംഖ് കണക്കാക്കപ്പെടുന്നതിനാല്‍ തന്നെ ശംഖ് വളരെ ആദരണീയമായ ഉപകരണമായി കണക്കാക്കപ്പെടുന്നു.

അതുകൊണ്ട് ശരിയായ ആചാരങ്ങളോടെ അതിനെ ആരാധിക്കണമെന്ന് നിയമമുണ്ട്. മതപരമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ ശംഖില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം മുറി കഴുകി ശുദ്ധീകരിക്കാന്‍ തളിക്കുന്നു. ഇത് പരിസ്ഥിതിയിലെ ദോഷങ്ങളെ അകറ്റും എന്നാണ് വിശ്വാസം. ശംഖിന്റെ ശബ്ദം ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുകയും തടസങ്ങളെ മറികടക്കാന്‍ സഹായിക്കുകയും ചെയ്യും എന്ന് വിശ്വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+