Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രിഡ്ജിന് മുകളില്‍ മരുന്നും സാധനങ്ങളും വെക്കുന്നവരാണോ? ഉടന്‍ മാറ്റിയില്ലെങ്കില്‍ കടം പെരുകും

വീട് നിര്‍മാണത്തില്‍ വാസ്തു പരിഗണിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വീട് നിര്‍മാണത്തോടെ വാസ്തുവിന്റെ പ്രാധാന്യം കഴിഞ്ഞു എന്നതാണ് എല്ലാവരുടേയും ധാരണ. എന്നാല്‍ ഇത് തെറ്റാണ്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന എല്ലാ വസ്തുക്കളും നമ്മുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്നു. അതിനാല്‍ തന്നെ സാധനങ്ങള്‍ ഏത് ദിശയിലാണ് സൂക്ഷിക്കുന്നത് എന്ന് ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

കാരണം ഇവ നമ്മുടെ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകളെ ബാധിക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ കാലത്ത് എല്ലാവരുടേയും വീട്ടില്‍ ഫ്രിഡ്ജ് ഉണ്ട്. വാസ്തു ശാസ്ത്രത്തില്‍ ഫ്രിഡ്ജ് വെക്കേണ്ട ദിശ, പരിപാലിക്കേണ്ട രീതി എന്നിവയെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

VASTU TIPS

വാസ്തു പ്രകാരം വീടിന്റെ വടക്ക്-പടിഞ്ഞാറ് മൂലയില്‍ ഫ്രിഡ്ജ് വെക്കുന്നതാണ് ശുഭകരം എന്നാണ് പറയുന്നത്. ഭക്ഷണം, പാനീയങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. അതിനാല്‍ തന്നെ ഫ്രിഡ്ജ് തെറ്റായ ദിശയില്‍ സൂക്ഷിക്കുന്നത് വീട്ടിലെ ഭക്ഷണം ഉപയോഗശൂന്യമാകാന്‍ കാരണമാകും. ഫ്രിഡ്ജിന്റെ വാതില്‍ കിഴക്ക് ദിശയിലേക്ക് തുറക്കുന്നു എന്ന് ഉറപ്പാക്കണം.

കിഴക്ക് ദിശ ഭക്ഷ്യ സമ്പത്തിന്റെ ദിശയായി കണക്കാക്കപ്പെടുന്നു. ഈ ദിശയില്‍ ഫ്രിഡ്ജ് സൂക്ഷിക്കുന്നതിനാല്‍ ഒരിക്കലും ധനനഷ്ടം ഉണ്ടാകില്ലെന്നും വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നുമാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. സന്തോഷവും സമൃദ്ധിയും നിലനിര്‍ത്തുന്ന സൂര്യദേവന്‍ കിഴക്കാണ് ഉദിക്കുന്നത്. ഫ്രിഡ്ജിന്റെ വാതില്‍ കിഴക്കോട്ട് തുറന്നാല്‍ അതില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണത്തിലേക്കും പോസിറ്റീവ് എനര്‍ജി വരും.

അതുവഴി നിങ്ങളും പോസിറ്റീവായിരിക്കും. ഫ്രിഡ്ജ് വീടിന്റെ തെക്ക് ദിശയില്‍ സൂക്ഷിക്കുന്നത് അപകടമാണ്. ഇതുമൂലം നെഗറ്റീവ് എനര്‍ജി വീടിനുള്ളില്‍ കയറി ഭക്ഷണത്തിന് ക്ഷാമം നേരിടുന്നു. കീടനാശിനികളോ മറ്റ് മരുന്നുകളോ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ദോഷകരമാണ്. ചില മരുന്നുകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്ന് പറയാറുണ്ട്. എന്നാല്‍ ഇത് മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കലരുന്നില്ല എന്ന് ഉറപ്പാക്കണം.

പഴകിയ ഭക്ഷണം ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. പഴകിയ ഭക്ഷണം കൂടുതല്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ ഭക്ഷണത്തിന് ക്ഷാമം അനുഭവപ്പെടുന്നു. ഫ്രിഡ്ജിന്റെ മുകള്‍ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വാസ്തു പ്രകാരം ഫ്രിഡ്ജിന്റെ മുകള്‍ഭാഗം ശനിയുടെ ഭാഗമാണെന്ന് കരുതപ്പെടുന്നു.

ഇത് വൃത്തിഹീനമായി സൂക്ഷിക്കുന്നത് മോശം അനുഭവത്തിന് കാരണമാകും. ഫ്രിഡ്ജിനുള്ളില്‍ ഒരിക്കലും സാധനങ്ങള്‍ ഫുള്‍ ലോഡാക്കി സൂക്ഷിക്കരുത്. ഇത് വീട്ടില്‍ കടം വര്‍ധിപ്പിക്കുകയും പാഴ് ചെലവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+