വീട്ടില്‍ പൂന്തോട്ടം ഈ ദിശയില്‍ ഒരുക്കി നോക്കൂ; സമ്പത്തും ഭാഗ്യവും വന്ന് നിറയും
ഹൈന്ദവ വിശ്വാസത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. വാസ്തു ശാസ്ത്രം എന്നറിയപ്പെടുന്ന സമഗ്ര സിദ്ധാന്തത്തിന്റെ ലക്ഷ്യം പരമ്പരാഗത കെട്ടിട സമ്പ്രദായം പഠിച്ച് ചുറ്റുമുള്ള പരിസ്ഥിതിയുമായി വാസ്തുവിദ്യയെ ബന്ധിപ്പിക്കുക എന്നതാണ്. അതിനാല്‍ തന്നെ വാസ്തു ഏതൊരാളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും.
വാസ്തു ശാസ്ത്രങ്ങള്‍ക്ക് അനുസൃതമായി ജീവിക്കുന്നവര്‍ക്ക് ശുഭകരമായ നേട്ടങ്ങള്‍ കൈവരും. അല്ലാത്തവര്‍ക്ക് വാസ്തു ദോഷവും ഉണ്ടാകും. നമ്മളില്‍ പലരും വീട്ടില്‍ പൂന്തോട്ടം പരിപാലിക്കുന്നവരായിരിക്കും. എന്നാല്‍ പൂന്തോട്ട പരിപാലനത്തില്‍ വാസ്തു നിര്‍ദേശങ്ങളൊന്നും ഭൂരിഭാഗം പേരും പരിഗണിക്കുന്നുണ്ടായിരിക്കില്ല. ശരിയായ ദിശയില്‍ ചെടികള്‍ ക്രമീകരിക്കുന്നത് കുടുംബത്തിന്റെ സമ്പത്തിനും വിജയത്തിനും ഭാഗ്യത്തിനും ഗുണം ചെയ്യുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു.

നല്ല ഭാഗ്യവും സമൃദ്ധിയും ക്ഷണിച്ചുവരുത്താന്‍ പൂന്തോട്ടപരിപാലനത്തിന് ഫലപ്രദമായ വാസ്തു നുറുങ്ങുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. പൂന്തോട്ടത്തിന്റെ മധ്യഭാഗം എപ്പോഴും തുറന്നതും നന്നായി സൂക്ഷിക്കുന്നതും ആയിരിക്കണം. വീടിന്റെ വടക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗമാണ് പൂന്തോട്ടപരിപാലനത്തിന് അനുയോജ്യമായ സ്ഥലം. തെക്കുകിഴക്കോ തെക്കുപടിഞ്ഞാറോ ഉള്ള പൂന്തോട്ടം സമ്മര്‍ദ്ദത്തിന് കാരണമാകുമെന്നതിനാല്‍ അത് ഒഴിവാക്കണം.
പൂന്തോട്ടത്തിന്റെ മധ്യഭാഗത്ത് വലിയ മരങ്ങളോ ചെടികളോ വളര്‍ത്തുന്നത് അഭികാമ്യമല്ല. വടക്ക് ഭാഗത്ത് തുളസി ചെടികള്‍ നടുന്നത് സാധാരണയായി നല്ലതാണ്. കിഴക്കോട്ട് അഭിമുഖമായി പൂച്ചട്ടികള്‍ നടുന്നത് ഉചിതം. ബോണ്‍സായ് മരങ്ങളുടെ മിനിയേച്ചര്‍ പതിപ്പുകള്‍ വീടിനുള്ളില്‍ വയ്ക്കുന്നത് നല്ലതല്ല. കാരണം അവ വീട്ടുടമസ്ഥനെ ദോഷകരമായി ബാധിക്കും. പടര്‍ന്ന് പിടിക്കുന്ന ഇന്‍ഡോര്‍ സസ്യങ്ങള്‍ സ്വീകരണമുറിയില്‍ സ്ഥാപിക്കാം
മുള്ളുള്ള ചെടികള്‍ വീടിനുള്ളില്‍ വളര്‍ത്തുന്നത് ഒഴിവാക്കുക, കാരണം അവ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. കിടപ്പുമുറികളില്‍ എല്ലാ തരം ഇന്‍ഡോര്‍ ചെടികളും വയ്ക്കുന്നത് ഉചിതമല്ല. ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരാന്‍, കിടപ്പുമുറിയില്‍ സ്ഥാപിക്കാവുന്ന ഒരേയൊരു ചെടി മണി പ്ലാന്റുകളാണ്. സ്വീകരണമുറിയില്‍ ലക്കി ബാംബു നട്ടുവളര്‍ത്തുന്നത് ഭാഗ്യം, സമ്പത്ത്, ശാന്തത, നല്ല വികാരങ്ങള്‍ എന്നിവ നല്‍കും.
കിടപ്പുമുറിയുടെ കിഴക്ക് അല്ലെങ്കില്‍ തെക്ക് ഭാഗത്ത് സ്‌നേക്ക് പ്ലാന്റ് നടുന്നത് പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കും. ഇവ ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള മലിനീകരണം ആഗിരണം ചെയ്യുന്നതിലൂടെ ചുറ്റുപാടുകള്‍ പോലും മെച്ചപ്പെടുത്തും. പിരിമുറുക്കം കുറയ്ക്കാനും സന്തോഷകരമായ അന്തരീക്ഷം വളര്‍ത്താനും ഇത് സഹായിക്കും. സ്വീകരണമുറിയുടെ തെക്കുകിഴക്ക് മൂലയില്‍ റബ്ബര്‍ പ്ലാന്റ് സ്ഥാപിക്കുക.
വാസ്തു ശാസ്ത്രം അനുസരിച്ച്, ഇത് സമ്പത്ത്, ബിസിനസിലെ വിജയം, സാമ്പത്തിക അഭിവൃദ്ധി എന്നിവ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. കറ്റാര്‍ വാഴ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്നു, വീട്ടിലുടനീളം ഐശ്വര്യവും സന്തോഷവും പ്രവഹിക്കുന്നതിന് വീടിന്റെ വടക്കോ കിഴക്കോ അഭിമുഖമായി വളര്‍ത്തണം. ഇത് പോസിറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുന്നു.












Click it and Unblock the Notifications