ഗ്യാസ് സ്റ്റൗ വെച്ചത് ഈ ദിശയിലാണോ..? വേഗം മാറ്റിയില്ലെങ്കില്‍ ദാരിദ്ര്യത്തിലേക്ക് വീഴും!!
ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കളയും അടുപ്പും. വാസ്തു ശാസ്ത്രത്തിലും ഇതിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. കാരണം വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും ഊര്‍ജവും ലഭിക്കുന്നത് ഇവിടെ നിന്നാണ്. നിങ്ങള്‍ പോസിറ്റീവ് എനര്‍ജി ആഗിരണം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ വികസിക്കും. മറിച്ച് നെഗറ്റീവ് എനര്‍ജി ആഗിരണം ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ മനസിനെയും തലച്ചോറിനെയും പ്രതികൂലമായി ബാധിക്കും.
അതിനാല്‍ തന്നെ വാസ്തു ശാസ്ത്രത്തില്‍ അടുപ്പിന് അടുക്കളയ്ക്ക് നല്‍കിയിരിക്കുന്നത് പോലെ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഗ്യാസ് സ്റ്റൗ വളരെ പ്രചാരം നേടിയിട്ടുണ്ട്. ഏത് വീട്ടിലും ഒരു ഗ്യാസ് സ്റ്റൗ ഇന്ന് കാണാനാകും. ഗ്യാസ് സ്റ്റൗ വെക്കുന്നതിനും പരിപാലിക്കുന്നതിനും വാസ്തുവില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ഭക്ഷണത്തിന്റെ രുചി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ശുക്രന്റെ ദിശയായതിനാല്‍ തെക്ക്-കിഴക്ക് ദിശയില്‍ ഗ്യാസ് സ്റ്റൗ വെക്കുന്നതാണ് ഏറ്റവും ഉചിതം. ആ ദിശയില്‍ ഒരു തുറസായ ഇടമുണ്ടെങ്കില്‍ സൂര്യന്റെ കിരണങ്ങള്‍ രാവിലെ അടുക്കളയില്‍ പ്രവേശിക്കും. ഇത് അടുക്കളയിലിരിക്കുന്നവര്‍ക്ക് വലിയ രീതിയില്‍ പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യും. ഇത് ജോലി എളുപ്പമാക്കും.
തെക്ക്-കിഴക്ക് ദിശ പൊതുവെ വലിയ ചൂടോ തണുപ്പോ അനുഭവപ്പെടുന്ന ഇടമല്ല. അത്തരമൊരു സാഹചര്യത്തില്‍, ശൈത്യകാലമോ വേനല്‍ക്കാലമോ ആകട്ടെ ഇവിടെ ജോലി ചെയ്യുന്നത് എളുപ്പമാകും. മാത്രമല്ല ഗ്യാസ് സ്റ്റൗവ് ഈ ദിശയില്‍ വെക്കുന്നതിലൂടെ, വീട്ടിലെ പണമൊഴുക്ക് സുഗമമായി നിലനില്‍ക്കും. കുടുംബാംഗങ്ങള്‍ക്ക് ശരിയായ പോഷകാഹാരം ലഭിക്കുകയും ആരോഗ്യം മികച്ചതായിരിക്കുകയും ചെയ്യും.
തെക്ക്-പടിഞ്ഞാറ് ദിശയില്‍ ഗ്യാസ് സ്റ്റൗ സൂക്ഷിക്കുന്നത് ധാരാളം പണം ചിലവാക്കാന്‍ ഇടയാക്കും. മിക്കവാറും ഈ പണം ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരും. തെക്ക്-പടിഞ്ഞാറ് ദിശയെ രാഹുവിന്റെ ദിശ എന്നാണ് വിളിക്കുന്നത്. അതിനാല്‍ ഗ്യാസ് സ്റ്റൗ ഈ ദിശയില്‍ സൂക്ഷിക്കരുത്. കുടുംബത്തിലെ ബന്ധങ്ങള്‍ വഷളാകാന്‍ വരെ ചിലപ്പോള്‍ ഇത് കാരണമാകും.
തെക്ക് പടിഞ്ഞാറ് ദിശയില്‍ ഗ്യാസ് അടുപ്പ് വെക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെയും ദോഷകരമായി ബാധിക്കും. കുടുംബനാഥന്റെ ചിന്താശേഷിയേയും മാനസികാരോഗ്യത്തേയും ഇത് ദോഷകരമായി ബാധിച്ചേക്കാം. വടക്ക് പടിഞ്ഞാറ് ദിശയില്‍ ഗ്യാസ് അടുപ്പ് വെക്കുന്നതിലൂടെ വീട്ടിലെ സ്ത്രീകള്‍ പലപ്പോഴും നിരാശയില്‍ മുങ്ങിപ്പോകും. ഇവര്‍ അമിതമായി മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാനും സാധ്യതയുണ്ട്.












Click it and Unblock the Notifications