Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലെ സ്വര്‍ണം ഇരട്ടിയാകണോ..? ഈ ദിശയില്‍ സൂക്ഷിച്ച് നോക്കൂ, കോടീശ്വരനാകാം

ജ്യോതിഷം പോലെ തന്നെ വാസ്തു ശാസ്ത്രത്തിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. വാസ്തു ശാസ്ത്രത്തിന് ഏതൊരാളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഒരാളുടെ വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള വാസ്തു വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ അത് അവരുടെ ജീവിതത്തിലും പ്രതിഫലിക്കും. എന്നാല്‍ വാസ്തു ശാസ്ത്രങ്ങള്‍ക്ക് അനുസൃതമായാണ് ജീവിക്കുന്നത് എങ്കില്‍ ജീവിതം എന്നും ശോഭനമായിരിക്കും.

ആഭരണം എന്ന നിലയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മളില്‍ ഏറെ പേരും. അടുത്തകാലത്തായി സ്വര്‍ണവില പിടിവിട്ടുയരുകയാണ്. പലപ്പോഴും, നമ്മുടെ സാമൂഹിക നില നിര്‍വചിക്കപ്പെടുന്നത് ഈ സ്വര്‍ണം നമ്മുടെ കൈവശം എത്രത്തോളം ഉണ്ടെന്ന് കണക്കാക്കിയാണ്. ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ സ്വര്‍ണം വളരെ ശുഭകരമായി കണക്കാക്കുന്നു.

Vastu Tips

സ്വര്‍ണം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വാസ്തു ശാസ്ത്രത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്വര്‍ണം എവിടെ സൂക്ഷിക്കണം, എങ്ങനെ സൂക്ഷിക്കണം എന്നതെല്ലാം കൃത്യമായി ഇതില്‍ വ്യക്തമാക്കിയിരിക്കുന്നു. ഹിന്ദു വിശ്വാസം അനുസരിച്ച് സമ്പത്തിന്റെ ദേവനാണ് കുബേരന്‍. വടക്ക് ദിശയാണ് കുബേരന്റെ ദിശ എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

അതിനാല്‍, ഈ ദിശയില്‍ നിര്‍മിച്ചിട്ടുള്ള ലോക്കര്‍ റൂമില്‍ സ്വര്‍ണവും മറ്റ് ആഭരണങ്ങളും സ്ഥാപിക്കാം. തെക്ക്-പടിഞ്ഞാറ്, തെക്ക്, പടിഞ്ഞാറ് എന്നീ ദിശകളിലും സ്വര്‍ണം സൂക്ഷിക്കാം. എന്നാല്‍ ഇവിടങ്ങളില്‍ സ്വര്‍ണം സൂക്ഷിക്കുമ്പോഴും ലോക്കര്‍ സൗകര്യം ഉണ്ടാകുന്നതാണ് അഭികാമ്യം എന്ന് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണം ധരിക്കുകയോ വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്യുന്നത് കുടുംബത്തില്‍ ഭാഗ്യവും സമാധാനവും സ്ഥിരതയും ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

സ്വര്‍ണം ശരീരത്തില്‍ നല്ല സ്വാധീനം ചെലുത്തുകയും ഊഷ്മളതയും ശാന്തമായ അന്തരീക്ഷവും നല്‍കുന്നു. ഇത് ഐശ്വര്യമായി കണക്കാക്കുന്നു. ആഭരണങ്ങളോ പണപ്പെട്ടിയോ ലോക്കറില്‍ വെക്കാം. എന്നിരുന്നാലും, പ്രധാന കവാടത്തില്‍ നിന്നോ കുളിമുറിയില്‍ നിന്നോ അവ ദൃശ്യമാകാന്‍ പാടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ആഭരണങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, ചതുരാകൃതിയിലോ വൃത്താകൃതിയിലോ ഓവല്‍ പോലെയോ ഉള്ള സാധാരണ രൂപങ്ങള്‍ ഉപയോഗിക്കുക.

മൂര്‍ച്ചയുള്ള മൂലകള്‍ നെഗറ്റീവ് എനര്‍ജിയെ ക്ഷണിച്ചു വരുത്തുന്നതിനാല്‍ ത്രികോണാകൃതിയിലുള്ള ആഭരണങ്ങള്‍ ഒഴിവാക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന മുറിയില്‍ നല്ല വെളിച്ചവും കാറ്റും കടക്കണം. അടച്ചിടുന്ന മുറിയില്‍ നെഗറ്റീവ് എനര്‍ജി കുടിയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+