Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുപിടി കടുകെടുത്ത് ഇങ്ങനെ ചെയ്യൂ.. നിങ്ങളുടെ പോക്കറ്റില്‍ പണം വന്ന് നിറയും, കോടീശ്വരനാകാം

എല്ലാവരും ജീവിതത്തില്‍ പുരോഗതിയും സന്തോഷവും സമൃദ്ധിയും ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ തന്നെ ആളുകള്‍ ഇതിനായി കഠിനാധ്വാനം ചെയ്യുന്നു. എന്നാല്‍ എത്ര പ്രയത്‌നിച്ചാലും ചിലര്‍ക്ക് അവര്‍ ആഗ്രഹിച്ച ഫലം ലഭിക്കാറില്ല. രാവും പകലും കഠിനാധ്വാനം ചെയ്തിട്ടും പലര്‍ക്കും കൈയില്‍ കിട്ടുന്ന പണം അനാവശ്യമായി ചിലവായി പോകും. വാസ്തു വൈകല്യങ്ങളായിരിക്കാം ഇതിനെല്ലാം പിന്നില്‍.

വാസ്തു ശാസ്ത്രം ഏതൊരാളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള എന്തെങ്കിലും നിര്‍ദേശത്തിന് വിപരീതമായി ചെയ്യുന്ന പ്രവൃത്തി വാസ്തു ദോഷത്തിന് കാരണമാകും. ഇത് കാരണമായിരിക്കാം ഒരുപക്ഷെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തത്. വാസ്തു ദോഷങ്ങള്‍ക്കുള്ള പ്രതിവിധികളും വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്.

VASTU TIPS

ഇത്തരം സാഹചര്യങ്ങളില്‍ കടുകുമായി ബന്ധപ്പെട്ട ഒരു പ്രതിവിധി വാസ്തുവിലുണ്ട്. ഇത് മൂലം വാസ്തു ദോഷങ്ങള്‍ നീക്കി വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. കടുക് വീടിന്റെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു. ഗൃഹപ്രശ്നങ്ങള്‍, സാമ്പത്തിക ഞെരുക്കം തുടങ്ങി എല്ലാത്തരം പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടാനും വീട്ടില്‍ എപ്പോഴും സന്തോഷത്തിന്റെ അന്തരീക്ഷം നിലനില്‍ക്കാനും കടുക് വഴി സാധ്യമാകും.

സാമ്പത്തികമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തീര്‍ത്ഥം ഉപയോഗിച്ച് ആദ്യം വീട് ശുദ്ധീകരിക്കുക. ഇതിന് ശേഷം മഞ്ഞ തുണിയില്‍ കടുക്, കര്‍പ്പൂരം എന്നിവ കെട്ടി വീടിന്റെ പ്രധാന ഗേറ്റില്‍ തൂക്കിയിടണം. ഇത് പണവുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രശ്‌നങ്ങളും ഇല്ലാതാക്കും എന്നാണ് വിശ്വാസം. ഒരു വെള്ളി പാത്രത്തില്‍ കടുകും കര്‍പ്പൂരവും കത്തിച്ച് വീട് മുഴുവന്‍ പുകയ്ക്കുക.

ഇതോടെ സമ്പത്തിന്റെ ദേവതയായ ലക്ഷ്മി പ്രസാദിക്കുകയും സമ്പത്തിന്റെ എല്ലാ വാതിലുകളും തുറക്കുകയും ചെയ്യും. പോസിറ്റീവ് എനര്‍ജി പകരാന്‍ വീട്ടില്‍ ദിവസവുംകടുക് വിതറുക. ഇത് വീടിന്റെ സുരക്ഷിതത്വം ഒന്നുകൂടി ഊട്ടിയുറപ്പിക്കും. ദുഷ്ടശക്തികളില്‍ നിന്ന് രക്ഷ നേടാന്‍ ഇത് സഹായിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം ഉണ്ടാകും.

ബിസിനസിലും ജോലിയിലും സ്ഥാനക്കയറ്റത്തിനായി കുറച്ച് കടുക് തലയില്‍ ചുറ്റുന്നത് നല്ലതാണ് എന്നും വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. കണ്ണേറിന്റെ തകരാറുകള്‍ക്കും കടുകിന്റെ പ്രതിവിധി വളരെ ഫലപ്രദമാണ്. എല്ലാ മുറികളിലും കുറച്ച് കടുക് വിതറുക. ഇതോടെ എല്ലാവിധ വാസ്തുദോഷങ്ങളും നേത്രദോഷങ്ങളും ഇല്ലാതാകുന്നു. സന്തോഷവും ഐശ്വര്യവും വീട്ടില്‍ എത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+