Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയിംപ്ലേറ്റ് വൃത്താകൃതിയിലാണെങ്കില്‍ വേഗം മാറ്റിക്കോ? ഏത് നിറമാണ് ഏറ്റവും അനുയോജ്യം?

വാസ്തു ശാസ്ത്രത്തിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വസ്തുവിനും അതിന്റേതായ സ്ഥാനവും ചിട്ടയും ഉണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തുവില്‍ വീടിന്റെ നെയിംപ്ലേറ്റ് വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇവ നിങ്ങളുടെ വീടിന്റെ ഐഡന്റിറ്റി മാത്രമല്ല, പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഇന്നത്തെ കാലത്ത് പലരും വീടിന് പേര് നല്‍കാറുണ്ട്. മുന്‍കാലങ്ങളില്‍ കുടുംബത്തിന്റെ, തറവാടിന്റെ പേരൊക്കെയായിരുന്നു വീടിന് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായി മറ്റ് ചില പേരുകളും നല്‍കുന്നു. വാസ്തുവില്‍ നെയിംപ്ലേറ്റിന് നല്‍കിയിരിക്കുന്ന പ്രാധാന്യവും അതില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം.

VASTU TIPS

നെയിംപ്ലേറ്റ് എപ്പോഴും വൃത്തിയും വെടിപ്പുമുള്ളതും ശരിയായ രൂപത്തിലുള്ളതുമായിരിക്കണം. ഏറ്റവും നല്ല നെയിംപ്ലേറ്റ് ചതുരാകൃതിയിലുള്ളതായാണ് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കുമ്പോള്‍ അതിഥികള്‍ ആദ്യം ശ്രദ്ധിക്കുന്നത് നെയിംപ്ലേറ്റ് ആയിരിക്കും. വലിയ പേരാണെങ്കില്‍ എപ്പോഴും രണ്ട് വരികളിലായി എഴുതുകയും പ്രവേശന കവാടത്തിന്റെ വലതുവശത്ത് ഉറപ്പിക്കുകയും വേണം.

ഭിത്തിയിലോ വാതിലിലോ നെയിംപ്ലേറ്റ് വെക്കുന്നത് വാതിലിന്റെയോ മതിലിന്റെയോ പകുതി ഉയരത്തിലായിരിക്കണം. നെയിംപ്ലേറ്റ് നന്നായി ഉറപ്പിച്ചിരിക്കണം. നെയിംപ്ലേറ്റില്‍ ദ്വാരങ്ങള്‍ ഉണ്ടാകരുതെന്നും ഓര്‍മ്മിക്കുക. നെയിംപ്ലേറ്റില്‍ ചിലന്തിവലകള്‍ വന്നാല്‍ ദാരിദ്ര്യമുണ്ടാകും എന്നാണ് പറയപ്പെടുന്നത്. നെയിം പ്ലേറ്റിന്റെ ഇടതുവശത്ത് ഗണപതിയുടെ രൂപമോ സ്വസ്തിക ചിഹ്നമോ ചേര്‍ക്കുന്നത് നല്ലതാണ്.

നെയിംപ്ലേറ്റ് ചെറുതായി പൊട്ടിപ്പോവുകയോ അതിന്റെ പോളിഷ് മാറുകയോ ചെയ്താല്‍ അത് മാറ്റിസ്ഥാപിക്കേണ്ടതാണ്. നെയിംപ്ലേറ്റിന് മുകളില്‍ വെളിച്ചത്തിനായി ഒരു ചെറിയ ബള്‍ബ് ഇടുന്നത് നിങ്ങളുടെ ഭാഗ്യം പ്രകാശിപ്പിക്കും. നിങ്ങളുടെ വീട് വടക്ക് ദിശയിലാണെങ്കില്‍ ലോഹ നെയിം പ്ലേറ്റ് ആണ് നല്ലത്. നെയിംപ്ലേറ്റ് വളരെ ആകര്‍ഷകവും മനോഹരവുമായിരിക്കുന്നു എന്ന് ശ്രദ്ധിക്കണം.

നെയിംപ്ലേറ്റ് ഒരു തരത്തില്‍ അലങ്കാര ഘടകം കൂടിയാണ്. അതിനാല്‍ നിങ്ങളുടെ മൊത്തത്തിലുള്ള വീടിന്റെ അലങ്കാരത്തിന് അനുയോജ്യമായ ഡിസൈന്‍ നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണം. എന്നാല്‍ ഒരു ഡിസൈന്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ എല്ലാ വാസ്തു തത്വങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക.

മരം കൊണ്ടുണ്ടാക്കിയ നെയിംപ്ലേറ്റുകള്‍ നിങ്ങളുടെ വീട്ടിലെ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. ഇരുണ്ട തവിട്ടുനിറമായിരിക്കും ഇത്തരം നെയിംബോര്‍ഡുകള്‍ക്ക് ഏറ്റവും അനുയോജ്യം. ഇവയില്‍ വെള്ള, സ്വര്‍ണം, മഞ്ഞ നിറങ്ങളിലാണ് പേരെഴുതുന്നത് എങ്കില്‍ വീട്ടുകാരുടെ സാമ്പത്തികാവസ്ഥ സ്ഥിരമായി തുടരും എന്നാണ് വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+