Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപ്പ് പ്ലാസ്റ്റിക് കുപ്പിയില്‍ വെക്കല്ലേ... പണം വന്ന് നിറയണമെങ്കില്‍ ഇങ്ങനെ ചെയ്യണം

നമ്മുടെ ഭക്ഷണത്തില്‍ ഉപ്പ് എത്ര പ്രധാനമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഉപ്പില്ലാതെ ഒരു ഭക്ഷണവും പൂര്‍ണ്ണമാകില്ല. എന്നാല്‍ കേവലം പാചക ഉപയോഗം മാത്രമല്ല ഉപ്പിനുള്ളത്. വാസ്തു ശാസ്ത്രത്തില്‍ ഉപ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വീടിനുള്ളിലേക്ക് ഊര്‍ജ്ജത്തിന്റെ പോസിറ്റീവ് ഒഴുക്ക് നിലനിര്‍ത്തുന്നതില്‍ ഉപ്പ് വലിയ സ്വാധീനം ചെലുത്തുന്നു. വീട്ടില്‍ ലക്ഷ്മി ദേവിയുടെ വരവിനെ ആകര്‍ഷിക്കാനും ഉപ്പിന് സാധിക്കും.

വീട്ടില്‍ ഉപ്പ് സൂക്ഷിക്കുന്ന പാത്രത്തെ സംബന്ധിച്ച് വാസ്തുവില്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നമ്മൡ പലരും ഉപ്പ് പ്ലാസ്റ്റിക് ടിന്നിലായിരിക്കും സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. ചില്ലുപാത്രം, തടിപ്പാത്രം, ഭരണി എന്നിവയിലാണ് ഉപ്പ് സൂക്ഷിക്കേണ്ടത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

VASTU TIPS

കവറിലോ പ്ലാസ്റ്റിക് പാത്രത്തിലോ സൂക്ഷിക്കുന്നത് ലക്ഷ്മീകോപത്തിന് ഇടയാക്കും. ഹൈന്ദവ വിശ്വാസ പ്രകാരം ലക്ഷ്മി ദേവി സമ്പത്തിന്റെ ദേവതയാണ്. അതിനാല്‍ ലക്ഷ്മി ദേവിയെ പ്രസാദപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ അത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ഉപ്പ് സൂക്ഷിക്കുന്ന പാത്രം വൃത്തിയായി സൂക്ഷിക്കുകയും വേണം. ഉപ്പുപാത്രം കാലിയാകുന്നത് വരാനിരിക്കുന്ന ദാരിദ്ര്യത്തെ സൂചിപ്പിക്കുന്നു.

ഇത് കൂടാതെ വീട്ടിലെ ബാത്ത്‌റൂം പണിതപ്പോള്‍ എന്തെങ്കിലും വാസ്തു ദോഷമുണ്ടായിട്ടുണ്ടെങ്കില്‍ അത് മാറ്റാനും ഉപ്പിന് സാധിക്കും എന്നാണ് പറയുന്നത്. ഒരു പാത്രത്തില്‍ കല്ലുപ്പ് എടുത്ത് ബാത്ത്‌റൂമില്‍ ആര്‍ക്കും കൈകൊണ്ട് തൊടാത്ത സ്ഥലത്ത് സൂക്ഷിക്കാം. എന്നാല്‍ കുറച്ച് ദിവസം കൂടുമ്പോള്‍ പാത്രത്തില്‍ നിന്ന് ഉപ്പ് മാറ്റണം. ഇത് ബാത്ത്‌റൂമിലെ വാസ്തുദോഷങ്ങള്‍ നീക്കാന്‍ സഹായിക്കും.

ഒരു വ്യക്തി സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ ഉപ്പ് ഉപയോഗിക്കാമെന്നും വാസ്തു ശാസ്ത്രം പറയുന്നു. ഇതിനായി ഒരു ഗ്ലാസ് പാത്രത്തില്‍ നാലോ അഞ്ചോ ഗ്രാമ്പൂവിനൊപ്പം രണ്ട് സ്പൂണ്‍ ഉപ്പിട്ട് വീടിന്റെ ഒരു മൂലയില്‍ മറ്റാരും കാണാത്ത വിധത്തില്‍ വെക്കണം. ഇത് നിങ്ങളുടെ ജീവിതത്തിലേക്ക് പണത്തിന്റെ വരവിന് കാരണമാകും.

വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറഞ്ഞതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഒരു ചെറിയ ഗ്ലാസ് പാത്രത്തില്‍ അല്‍പം ഉപ്പിട്ട് വീടിന്റെ എല്ലാ കോണിലും വെക്കുക. ഇത് 10-12 മണിക്കൂറിന് ശേഷം എടുത്ത് മാറ്റാം. ഈ സമയം കൊണ്ട് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെല്ലാം ഈ ഉപ്പ് ആഗിരണം ചെയ്തിട്ടുണ്ടാകും. ഈ ഉപ്പ് എടുത്ത് വീടിന് ചുറ്റും വിതറണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+