Get Updates
Get notified of breaking news, exclusive insights, and must-see stories!

പച്ചക്കറികള്‍ ഇവിടെയാണോ സൂക്ഷിക്കുന്നത്..? എങ്കില്‍ കുടുംബം മുടിഞ്ഞ് പോകും

വാസ്തു ശാസ്ത്രത്തിന് എല്ലാവരുടേയും ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ തന്നെ ഏതൊരു വസ്തുവിനും വാസ്തു നിര്‍ദേശിക്കുന്ന സ്ഥാനവും ദിശയും ഉണ്ടായിരിക്കും. അതിന് അനുസരിച്ച് വസ്തുക്കള്‍ സൂക്ഷിച്ചില്ലെങ്കില്‍ വാസ്തു ദോഷത്തിന് വിധേയരാകും.

അതുകൊണ്ട് സമാധാനപരവും യോജിപ്പുള്ളതുമായ ജീവിതത്തിനായി വാസ്തു നിയമങ്ങളും തത്വങ്ങളും പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങളുടെ വീട്ടിലും ഓഫീസിലും എല്ലാം സാധനങ്ങള്‍ ശരിയായ സ്ഥലത്തും ദിശയിലും സൂക്ഷിക്കണം. അതുവഴി നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കുന്ന വാസ്തു വൈകല്യങ്ങളില്‍ നിന്ന് മോചനം നേടാനും സാധിക്കും.

VASTU TIPS

നമ്മുടെ എല്ലാവരുടേയും വീട്ടിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലമായതിനാല്‍ തന്നെ വാസ്തു സംബന്ധമായ വലിയ പ്രാധാന്യം അടുക്കളക്ക് ഉണ്ട്. നിങ്ങളുടെ അടുക്കളയില്‍ പച്ചക്കറികള്‍ വടക്ക് - കിഴക്ക് ദിശയില്‍ സൂക്ഷിക്കാണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഈ ദിക്കില്‍ ദൈവം കുടികൊള്ളുന്നുവെന്നും അതിനാല്‍ ഇത് വളരെ ഐശ്വര്യപ്രദമാണെന്നും വിശ്വസിക്കപ്പെടുന്നു.

അതിനാല്‍ വാസ്തു വൈകല്യങ്ങളും ദോഷങ്ങളും ഒഴിവാക്കാന്‍ നിങ്ങള്‍ ഈ സ്ഥലം വൃത്തിയായി സൂക്ഷിക്കണം. ചിലര്‍ അവര്‍ കൊണ്ടുവരുന്ന പച്ചക്കറികളും പഴങ്ങളും നിലത്ത് സൂക്ഷിക്കുന്നു. എന്നാല്‍ ഇത് വാസ്തു ശാസ്ത്രപ്രകാരം ദോഷകരമാണ്. ഇത് വാസ്തു വൈകല്യങ്ങള്‍ക്ക് കാരണമാകും. നിഷേധാത്മകത ഇല്ലാതാക്കാനും വീട്ടില്‍ പോസിറ്റിവിറ്റി, സന്തോഷം, സമൃദ്ധി എന്നിവയ്ക്ക് വഴിയൊരുക്കാനും പച്ചക്കറികള്‍ നിങ്ങളുടെ അടുക്കളയുടെ ഷെല്‍ഫിലോ മേശയിലോ സൂക്ഷിക്കണം.

പച്ചക്കറികള്‍ വാങ്ങി കൊണ്ടുവരുമ്പോള്‍ അതിന് വെള്ള സഞ്ചി ഉപയോഗിക്കണം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പിണക്കവും വിഷമവും ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് വീട്ടില്‍ സന്തോഷവും വീട്ടിലെ അംഗങ്ങള്‍ക്ക് രോഗങ്ങളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും ആശ്വാസം നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു. പച്ചക്കറികള്‍ സൂക്ഷിക്കുന്ന പാത്രങ്ങളും വൃത്തിയായി പരിപാലിക്കണം.

അഴുക്കും പൊടിയുമുള്ള പാത്രങ്ങളില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം വാസ്തു വൈകല്യങ്ങള്‍ക്കും കാരണമാകും. അതിനാല്‍ പച്ചക്കറി സൂക്ഷിക്കുന്ന പാത്രം, ഫ്രിഡ്ജ്, േ്രട എന്നിവ വൃത്തിയായി സൂക്ഷിക്കുന്നു എന്ന് ഉറപ്പാക്കണം. പച്ചക്കറികള്‍ അരിയാനുള്ള കത്തികള്‍, കട്ടിംഗ് ബോര്‍ഡ് എന്നിവയിലെ അവശിഷ്ടങ്ങള്‍ ഓരോ തവണയും നീക്കം ചെയ്തു എന്നും ഉറപ്പാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+