വീടിന് മുന്നില്‍ ചെരിപ്പ് കൂട്ടിയിടാറുണ്ടോ..? എങ്കില്‍ വരാന്‍ പോകുന്നത് വന്‍ ദോഷം
വാസ്തു നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. വാസ്തുവുമായി ബന്ധപ്പെട്ട് എല്ലാവരും അറിഞ്ഞിരിക്കേണ്ട അനുകൂലവും പ്രതികൂലവുമായ ചില നിയമങ്ങളുണ്ട്. വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ അവഗണിച്ചാല്‍ അത് ആ വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും എന്നാണ് വിശ്വാസം.
വാസ്തു വൈകല്യങ്ങള്‍ വീടിന്റെ സാമ്പത്തിക സ്ഥിതി വരെ തകരാന്‍ ഇടയാക്കും. ഇത് വീട്ടില്‍ കലഹത്തിന് പോലും കാരണമായേക്കാം. വളരെ ചെറിയ കാര്യങ്ങളില്‍ പോലും എങ്ങനെ ചെയ്യണം എന്ന് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. എത്ര കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് വിജയിക്കാനാകുന്നില്ലെങ്കില്‍ വാസ്തു ദോഷം നിങ്ങളുടെ വീട്ടില്‍ ഉള്ളതിനാലാണ്. നമ്മളില്‍ പലരും വീട്ടില്‍ ചെരിപ്പഴിച്ച് വെക്കുന്നത് വളരെ ലാഘവത്തോടെയാണ്.

എന്നാല്‍ ഇത് എത്രത്തോളം നമ്മളെ ദോഷകരമായാണ് ബാധിക്കുന്നത് എന്ന് അറിയാമോ. വീട്ടില്‍ ചെരിപ്പ് ശരിയായ സ്ഥാനത്തല്ല വെക്കുന്നതെങ്കില്‍ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകളെ നിങ്ങള്‍ നേരിടേണ്ടി വരും. വാസ്തു ദോഷം ഒഴിവാക്കാന്‍ വീട്ടില്‍ എവിടെയാണ് ചെരിപ്പ് വെക്കേണ്ടത് എന്ന് നമുക്ക് പരിശോധിക്കാം.
വീടിന്റെ വടക്ക്, കിഴക്ക് ദിശകളില്‍ ചെരിപ്പുകളും ഷൂവുകളും സൂക്ഷിക്കരുത്. ഈ ദിശ ലക്ഷ്മി ദേവിയുടേതാണ് എന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിശയില്‍ ചെരിപ്പ് വെച്ചാല്‍ വീടിന് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ജോഡി ചെരിപ്പുകള്‍ ഒന്നിച്ച് തന്നെ വെക്കണം. ക്രമരഹിതമായി ചെരിപ്പ് വെക്കുന്നതും അലക്ഷ്യമായി ഉപേക്ഷിക്കുന്നതും കുടുംബകലഹത്തിന് ഇടയാക്കും.
ചെരിപ്പുകളും ഷൂവുകളും സൂക്ഷിക്കാന്‍ അടച്ച കാബിനറ്റുകളും റാക്കുകളുമാണ് തുറന്ന ഷൂ ഷെല്‍ഫുകളേക്കാള്‍ നല്ലത്. വീടിന്റെ വാതിന് നേരെ മുന്നിലായും തൊട്ടടുത്തും ഷൂസും ചെരിപ്പും കൂട്ടിയിടാന്‍ പാടില്ല. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചെരിപ്പും ഷൂസും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. റാക്കില്‍ വെക്കുന്നതിന് മുന്‍പ് ചെരിപ്പിലേയും ഷൂവിലേയും അഴുക്ക് തുടച്ചുനീക്കിയിട്ടുണ്ടെന്നും ഉറപ്പാക്കുക.
ഷൂ റാക്ക് എപ്പോഴും വൃത്തിയായി ക്രമീകരിച്ചിരിക്കണം. ചിലരൊക്കെ ഷൂ റാക്ക് റൂമില്‍ വെക്കാറുണ്ട്. എന്നാല്‍ ഇത് ഒട്ടും അനുയോജ്യമായ പ്രവര്‍ത്തിയല്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും. മാത്രമല്ല സാമ്പത്തിക സ്ഥിതിയേയും അസന്തുലിതമാക്കും. അതുകൊണ്ട് ഷൂ സ്റ്റാന്‍ഡും റാക്കുകളും ഒരിക്കലും നിങ്ങളുടെ മുറിയില്‍ വയ്ക്കരുത്. അത് വീടിന് പുറത്ത് വെക്കുന്നതാണ് ഉചിതം.












Click it and Unblock the Notifications