Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്റെ ഭിത്തിയില്‍ ഈ ചിത്രങ്ങള്‍ വെക്കാറില്ലേ..? പിന്നെങ്ങനെ നിങ്ങള്‍ സമ്പന്നനാകും?

വീട് മനോഹരമാക്കണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടായിരിക്കും. അതിനാല്‍ അലങ്കാരത്തിനായി പലപ്പോഴും പല വസ്തുക്കളാണ് ഉപയോഗിക്കുന്നത്. വീടിന്റെ ഭിത്തികള്‍ അലങ്കരിക്കാന്‍ വേണ്ടി പലരും ചിത്രങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ അലങ്കാരത്തിനായി വെക്കുന്ന ചിത്രങ്ങള്‍ വീട്ടിലെ അംഗങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

വീടിന്റെ അലങ്കാരത്തിനായി തിരഞ്ഞെടുക്കുന്ന ചില ചിത്രങ്ങള്‍ നിങ്ങളുടെ ഭാഗ്യത്തെ പ്രകാശിപ്പിക്കുക മാത്രമല്ല നിങ്ങളുടെ സമ്പത്തും ഐശ്വര്യവും വര്‍ധിക്കാനുള്ളഴ സാധ്യത കൂടുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ വെക്കേണ്ട ചിത്രങ്ങള്‍ ഏതൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.

vastu tips

വാസ്തു ശാസ്ത്ര പ്രകാരം നീന്തുന്ന മത്സ്യത്തിന്റെ ചിത്രം വീട്ടില്‍ വെക്കുന്നത് നല്ലതാണ്. നീന്തുന്ന മത്സ്യങ്ങളുടെ ചിത്രങ്ങള്‍ ജീവന്റെ സൂചകമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിലെ അംഗങ്ങള്‍ക്ക് ദീര്‍ഘായുസ് പ്രദാമനം ചെയ്യും എന്നാണ് വിശ്വാസം. സൂര്യോദയം, വലിയ മലകള്‍, വെള്ളം എന്നിവയുടെ ചിത്രങ്ങള്‍ വീട്ടില്‍ വെക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.

ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി വരും. അത് നിങ്ങളെ ശുഭാപ്തിവിശ്വാസികളാക്കും. ഒഴുകുന്ന വെള്ളത്തിന്റെ ചിത്രം വീട്ടില്‍ ഉണ്ടാകുന്നത് ഭാഗ്യത്തെ ആകര്‍ഷിക്കും. ഒഴുകുന്ന നീരുറവയുടെയോ നദിയുടെയോ കുളത്തിന്റെയോ കടലിന്റെയോ ചിത്രം വെക്കുന്നത് വീട്ടിലെ അംഗങ്ങളുടെ ഭാഗ്യം വര്‍ധിപ്പിക്കുമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

വാസ്തു ശാസ്ത്ര പ്രകാരം ശാന്തമായി വെള്ളം ഒഴുകുന്നത് ഭാഗ്യത്തിന്റെ പ്രതീകമാണ്. ജോലിസ്ഥലത്തോ വീട്ടിലോ നെഗറ്റീവ് എനര്‍ജി ഉണ്ടെങ്കില്‍ അത് തടയാന്‍ ഒരു കുഞ്ഞാടിന്റെ ചിത്രം വെക്കാം. ഈ ചിത്രം സ്ഥാപിക്കുന്നത് ഭാഗ്യവും സമ്പത്തും വര്‍ധിപ്പിക്കുകയും ചെയ്യും. അതേസമയം അപകടകരമായ വനങ്ങളും മൃഗങ്ങളും, ചുവന്ന നിറമുള്ള ചിത്രങ്ങള്‍, യുദ്ധത്തിന്റെ ചിത്രങ്ങള്‍ എന്നിവ ഒരിക്കലും വീട്ടില്‍ വെക്കരുത്.

ഇത് വീട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള പിരിമുറുക്കം വര്‍ധിപ്പിക്കുകയും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ, ഇത് വീടിന് നെഗറ്റീവ് എനര്‍ജിയും അസ്വസ്ഥതയും നല്‍കുന്നു. സമ്പത്തും സമൃദ്ധിയും ആകര്‍ഷിക്കാന്‍ വീട്ടിലെ അതിഥി മുറിയില്‍ ഹംസത്തിന്റെ ഒരു വലിയ ചിത്രം സ്ഥാപിക്കുക. വീടിന്റെ വടക്കെ ഭിത്തിയില്‍ ലക്ഷ്മിയുടെയോ കുബേരന്റെയോ ചിത്രം വെക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ വരുമാനം കൂട്ടാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+