Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവരാത്രി ദിനത്തില്‍ ഈ ചെടികള്‍ വീട്ടില്‍ സൂക്ഷിക്കൂ; എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും

ഇന്ന് ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ മഹാശിവരാത്രി ആഘോഷിക്കുകയാണ്. രാജ്യത്തെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളില്‍ എല്ലാം എന്ന് വിശ്വാസികളുടെ വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. ശിവരാത്രിയുമായി ബന്ധപ്പെടുത്തി ഒന്നിലേറെ ഐതിഹ്യങ്ങള്‍ പലയിടത്തും ഉണ്ട്. എങ്കിലും ഏറ്റവും പ്രധാനമായത് പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തതുമായി ബന്ധപ്പെട്ടുള്ളതാണ്.

ഈ വിഷം ഉളളില്‍ച്ചെന്ന് ശിവന് ദോഷം സംഭവിക്കാതിരിക്കാന്‍ പാര്‍വതി ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്യുകയുണ്ടായി. അതോടെവിഷം കണ്ഠത്തില്‍ ഉറച്ച് നീല നിറമാകുകയും ശിവന് നീലകണ്ഠന്‍ എന്ന പേര് ലഭിക്കുകയും ചെയ്തു. ശിവഭഗവാന് ആപത്തൊന്നും വരാതെ പാര്‍വതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ചു.

VASTU TIPS

ആ ദിവസമാണ് ശിവരാത്രി എന്നാണ് വിശ്വസിക്കുന്നത്. പ്രപഞ്ചത്തിന്റെ രക്ഷക്കായി എല്ലാ ദിവസവും ഉണര്‍ന്നിരിക്കുന്ന ശിവന് വേണ്ടി ഒരു ദിവസം ഭക്തരെല്ലാം ഉറക്കമിളക്കുന്ന രാത്രിയാണ് ശിവരാത്രി എന്നും വിശ്വാസുണ്ട്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.

ഈ ദിവസം ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുകയും ശിവലിംഗത്തിന് രുദ്രാഭിഷേകം നടത്തുകയും ചെയ്യുക എന്നതാണ് വിശ്വാസം. ഇതോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിനും സമാധാനത്തിനും ഈ ദിവസം ചെയ്യാന്‍ കഴിയുന്ന നിരവധി ജ്യോതിശാസ്ത്ര പരിഹാരങ്ങളുണ്ട്. മഹാശിവരാത്രിയില്‍ വീട്ടില്‍ സൂക്ഷിക്കാന്‍ വാസ്തുവില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന മൂന്ന് ചെടികളെക്കുറിച്ചാണ് ഇനി പറയുന്നത്.

പുരാതന ഗ്രന്ഥങ്ങള്‍ അനുസരിച്ച് കൂവളത്തിന്റെ ഇല ശിവന് വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍ മഹാശിവരാത്രി ദിനത്തില്‍ ശിവലിംഗത്തില്‍ കൂവളത്തിന്റെ ഇല സമര്‍പ്പിക്കുന്നത് നല്ലതാണ്. കാരണം ഇത് ശിവനെ പ്രീതിപ്പെടുത്തും. കൂടാതെ, ഈ ദിവസം കൂവളത്തിന്റെ ചെടി വീട്ടില്‍ കൊണ്ടുവരുന്നത് കുടുംബത്തിലെ നെഗറ്റീവ് എനര്‍ജി അകറ്റാന്‍ സഹായിക്കുന്നു എന്നും വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നു.

ഉമ്മത്തിന്റെ ചെടി ഈ ദിവസം വീട്ടില്‍ സൂക്ഷിക്കുന്നതും ശുഭകരമാണ്. പൊതുവെ അപകടം പിടിച്ച മുള്ളുള്ള ചെടികള്‍ വീട്ടില്‍ സൂക്ഷിക്കരുത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ ശിവരാത്രി ദിവസം ഈ ചെടി സൂക്ഷിക്കുന്നത് നിങ്ങളുടെ വീടിന് സന്തോഷവും സമൃദ്ധിയും ആകര്‍ഷിക്കുന്നു. ദുരന്തങ്ങള്‍ തടയാന്‍ സഹായിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് ശിവന്റെ അനുഗ്രഹവും നല്‍കുന്നു.

മഹാശിവരാത്രി ദിനത്തില്‍ നിങ്ങളുടെ വീട്ടില്‍ ഒരു കുറ്റി മുല്ല ചെടി നടണം. കാരണം ഈ ചെടി പാര്‍വതി ദേവിയുടെ പ്രിയപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് പാര്‍വതി ദേവിയുടെ കടാക്ഷം ലഭിക്കുന്നതിന് കാരണമാകും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും ഇത് സഹായകരമാകും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+