ഫോട്ടോ ഫ്രെയിമിന് ചുവപ്പ് നിറം ഉപയോഗിക്കൂ; പ്രശസ്തിയും അന്തസും വര്‍ധിക്കുന്നത് കാണാം
വാസ്തു ശാസ്ത്രത്തിന് ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന പലകാര്യങ്ങളും വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ കാലത്ത് ഓരോ വ്യക്തിയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനപ്രിയനാകാന്‍ ആഗ്രഹിക്കുന്നു. സാധാരണയായി ആളുകള്‍ ഇതിനായി കഠിനാധ്വാനം ചെയ്യുന്നു.
പക്ഷേ പലപ്പോഴും അവര്‍ ആഗ്രഹിക്കുന്ന ജനപ്രീതി അവര്‍ക്ക് ലഭിക്കുന്നില്ല. കഠിനാധ്വാനത്തിന് ഒരു കുറവുമില്ലായിരിക്കാം. എന്നാല്‍ നിങ്ങളുടെ ജനപ്രീതിയെ തടസപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഇതിനായി വാസ്തുവിലെ ചില പരിഹാരങ്ങള്‍ നിങ്ങളെ സഹായിക്കും. ഒരു വ്യക്തിയുടെ ബഹുമാനവും അന്തസും വര്‍ധിപ്പിക്കുകയും ജനപ്രീതി വര്‍ധിപ്പിക്കുകയും ചെയ്യുന്ന പല നടപടികളും വാസ്തുവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

തെക്ക് ദിശ ചൊവ്വയുടെ ദിശയായി കണക്കാക്കപ്പെടുന്നു, ഒരു വ്യക്തിയുടെ ചൊവ്വ കൂടുതല്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ അത് വ്യക്തിയുടെ പ്രശസ്തി വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തെക്ക് ഭിത്തിയില്‍ ചുവപ്പ് നിറം ഉപയോഗിക്കാന്‍ ശ്രമിക്കുക. എന്നാല്‍ ഉള്‍വശത്താണ് ചുവപ്പ് നിറം നല്‍കുന്നത് എന്ന് ഉറപ്പാക്കണം. തെക്ക് ദിശയില്‍ ഒരു ചിത്രമോ പെയിന്റിംഗോ വെച്ചാല്‍ അതില്‍ നീല നിറത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം.
നീല നിറം ജല ഘടകമാണ്. അത് നിങ്ങളുടെ ജനപ്രീതിയെ നശിപ്പിക്കും. ദിവസം തുടങ്ങുമ്പോഴെല്ലാം നിങ്ങളുടെ നെറ്റിയില്‍ മഞ്ഞള്‍ തിലകം പുരട്ടാന്‍ ശ്രമിക്കുക. അത് നിങ്ങളുടെ അന്തസ് വര്‍ധിപ്പിക്കുകയും സമൂഹത്തില്‍ നിങ്ങളുടെ പേര് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഫോട്ടോ വീട്ടിലോ ഓഫീസിലോ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഫ്രെയിമിനായി ചുവപ്പ് നിറം തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
വീടിന്റേയും ഓഫീസിന്റേയും വടക്ക്-കിഴക്ക് ദിശ ഒരിക്കലും വൃത്തിഹീനമാക്കരുതെന്ന് ഓര്‍മ്മിക്കുക. ഇതുകൂടാതെ, അത്ര വലിപ്പമില്ലാത്തതും നല്ല മണമുള്ളതുമായ ചില ചെടികള്‍ അവിടെ നടുക. സുഗന്ധമുള്ള സസ്യങ്ങള്‍ നിങ്ങളുടെ ജീവിതത്തിന് പോസിറ്റിവിറ്റി നല്‍കുന്നു. ആരാധനാ സമയത്ത് ചുവന്ന നിറത്തിലുള്ള പുഷ്പങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നത് ജനപ്രീതി നേടാന്‍ സഹായിക്കും.
ഓഫീസില്‍ എവിടെ ഇരുന്നാലും നിങ്ങളുടെ കസേര എല്ലാവരുടെയും കസേരയേക്കാള്‍ അല്‍പ്പം ഉയര്‍ന്നതാണെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ലതാണ് എന്ന് വാസ്തു ശാസ്ത്രം പറയുന്നു. നിങ്ങളുടെ കസേരയുടെ ഉയരം മറ്റ് ജീവനക്കാരുടെയും ഓഫീസിലെ ഉപഭോക്താക്കളുടെയും കസേരയേക്കാള്‍ അല്പം കൂടുതലായിരിക്കണം. കൂടാതെ നിങ്ങളുടെ കസേരയുടെ പിന്നില്‍ ചുവന്ന നിറമുള്ള ടവല്‍ തൂക്കിയിടണം.
ജീവിതത്തില്‍ ജനപ്രീതി നേടണമെങ്കില്‍ നിങ്ങള്‍ ഇരിക്കുന്നിടത്തെല്ലാം നീല നിറത്തിലുള്ള ഫര്‍ണിച്ചറുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക. ഫര്‍ണിച്ചറുകള്‍ വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. സാധ്യമെങ്കില്‍, ഓഫീസില്‍ നീല കര്‍ട്ടനുകള്‍ ഉപയോഗിക്കരുത്.












Click it and Unblock the Notifications