Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കിടക്ക വാങ്ങാന്‍ പോകുകയാണോ? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ ദോഷം!

വീട്ടിലെ എല്ലാ വസ്തുക്കള്‍ക്കും വാസ്തു പ്രകാരമുള്ള സ്ഥാനവും മറ്റും നോക്കണം എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. കാരണം വാസ്തു വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ഏതെങ്കിലും കാര്യങ്ങള്‍ നമ്മള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എങ്കില്‍ അശുഭകാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ച് കൊണ്ടേയിരിക്കും. അതിനാല്‍ പുതുതായി എന്ത് കാര്യങ്ങള്‍ ചെയ്യുമ്പോഴും വാസ്തു കൂടി പരിഗണിക്കേണ്ടതുണ്ട്.

ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ആ വ്യക്തിക്ക് അല്ലെങ്കില്‍ കുടുംബത്തിന് വാസ്തു വൈകല്യങ്ങള്‍ ഉണ്ടാകാം. കൂടാതെ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. വീട്ടിലെ പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ബെഡ്‌റൂം. അതിനാല്‍ തന്നെ ബെഡ്‌റൂമിലെ ക്രമീകരണങ്ങളില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പുതിയതായി കിടക്കയാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ വാസ്തു പ്രകാരം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

vastu tips

കിടക്ക വാങ്ങുമ്പോള്‍ ഒരു മെറ്റല്‍ ബെഡ് വാങ്ങാതിരിക്കാന്‍ ശ്രമിക്കുക. തടി കൊണ്ടുള്ള കിടക്ക മാത്രം എടുക്കുന്നതാണ് നല്ലത്. കിടക്ക വൃത്താകൃതിയിലായിരിക്കരുത്. ചതുരാകൃതിയില്‍ മാത്രം ഉണ്ടാക്കുക. സാമാന്യം വലുപ്പമുള്ള കിടക്കയാണ് കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിന് നല്ലത്. ചിലര്‍ കട്ടിലില്‍ തന്നെ കണ്ണാടി സ്ഥാപിക്കാറുണ്ട്. ഇത് ദോഷം വരുത്തിയേക്കാം. ആരോഗ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഇത് കാരണമാകും.

ശനിയാഴ്ച ഒരിക്കലും കിടക്ക വാങ്ങാന്‍ പാടില്ല. ഇത് അശുഭകരമായ ഫലങ്ങള്‍ നല്‍കിയേക്കാം. എപ്പോഴും തെക്ക് ദിശയിലേക്ക് തല വെച്ച് വേണം കിടക്കാന്‍. കട്ടിലിനടിയില്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, അശുദ്ധമായ വസ്തുക്കള്‍ എന്നിവ സൂക്ഷിക്കരുത്. ഇത് വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് കാരണമാകും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

വാസ്തു പ്രകാരം 16 നും 150 നും ഇടയില്‍ പ്രായമുള്ള മരങ്ങളില്‍ നിന്നുള്ള തടി വേണം കട്ടില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കേണ്ടത്. ഇത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ശീശം മരത്തിന്റെ തടിയുടെ പ്രായം 300 വര്‍ഷം വരെയാണ്. ഒരു കിടക്ക ഒരിക്കലും അക്കേഷ്യയോ പുളിമരമോ കൊണ്ടാകരുത്. ഇത് നെഗറ്റീവ് എനര്‍ജിക്കും പ്രേതബാധയ്ക്കും കാരണമാകും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

പീപ്പലിനെ മരങ്ങളുടെ രാജാവ് എന്ന് വിളിക്കുന്നു. അതിനാല്‍ കിടക്കകള്‍ നിര്‍മ്മിക്കാന്‍ ഇത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഗ്രന്ഥങ്ങള്‍ അനുസരിച്ച്, അതിനെ മുറിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് കുറ്റമായി കണക്കാക്കപ്പെടുന്നു. ആല്‍, വേപ്പ്, കൈത, ചമ്പക്ക്, ശിരിഷ്, ഘാവ, കോവിദാര്‍ തുടങ്ങിയ മരങ്ങള്‍ അബദ്ധവശാല്‍ പോലും ഉപയോഗിക്കരുത്. ഇത് അശുഭകരമായ ഫലങ്ങള്‍ നല്‍കിയേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+