കറിവേപ്പിലയ്ക്ക് താഴെ മീന്‍ കഴുകിയ വെള്ളമൊഴിക്കാറുണ്ടോ..? നിങ്ങള്‍ ചെയ്യുന്നത് ആനമണ്ടത്തരം, ദോഷം ഉറപ്പ്
നമ്മളില്‍ പലരുടേയും വീട്ടില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ചെടിയാണ് കറിവേപ്പില. ഒട്ടേറെ ഔഷധഗുണങ്ങളുള്ള കറിവേപ്പില നമ്മുടെയെല്ലാം വീട്ടിലെ ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യമാണ്. അതിനാല്‍ തന്നെ വീടിന്റെ പല കോണിലും കറിവേപ്പില നട്ടുപിടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. എന്നാല്‍ വാസ്തു ശാസ്ത്രത്തില്‍ വലിയ സവിശേഷതകളുള്ള കറിവേപ്പില ചെടി നമുക്ക് തോന്നിയത് പോലെ നടനാകില്ല.
പാര്‍ശ്വഫലങ്ങളൊന്നും കാണാത്തതിനാല്‍ വീടിനുള്ളില്‍ പോലും കറിവേപ്പില നട്ടുപിടിപ്പിക്കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ എവിടെയാണെങ്കിലും കറിവേപ്പില നടുമ്പോഴും പരിപാലിക്കുമ്പോഴും വാസ്തു പരിഗണിക്കേണ്ടത് പ്രധാനമാണ്. വാസ്തു പഠനമനുസരിച്ച്, ചെടികളും പൂക്കളും തെറ്റായ സ്ഥലത്ത് നട്ടുപിടിപ്പിച്ചാല്‍, അത് താമസക്കാരുടെ ജീവിതാവസ്ഥയെയും ആരോഗ്യത്തെയും ബാധിക്കും.

അതിനാല്‍ തന്നെ വ്യത്യസ്ത സസ്യങ്ങള്‍ക്ക് വാസ്തു പ്രവചനങ്ങള്‍ വ്യത്യസ്തമാണ്. ഓരോ ചെടിക്കും വീട്ടില്‍ ഒരു പ്രത്യേക ദിശയുണ്ട് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. കറിവേപ്പില നടുമ്പോള്‍ നിങ്ങളുടെ വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് അനുയോജ്യമായ സ്ഥലം കണ്ടെത്തണം. എന്നാല്‍ ഇത് വീടിന്റെ മൂലകളില്‍ അല്ല നടുന്നത് എന്ന് ഉറപ്പാക്കുകയും വേണം. കറിവേപ്പിലക്ക് താഴെ അഴുക്കുവെള്ളം ഒഴിക്കരുത്.
പൊതുവെ പലരും പാത്രം കഴുകിയ വെള്ളവും മീന്‍ കഴുകിയ വെള്ളവുമെല്ലാം കറിവേപ്പിലക്ക് താഴെ ഒഴിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വാസ്തു സംബന്ധമായി വളരെ ദോഷം ചെയ്യും എന്നാണ് പറയുന്നത്. മാത്രമല്ല വീട്ടിലെ അടുക്കളയിലെ സിങ്കില്‍ നിന്ന് വെള്ളം ഒഴുക്കി വിടുന്ന സ്ഥലത്ത് കറിവേപ്പില നട്ടാനും പാടില്ല. ഇത്തരത്തില്‍ അഴുക്ക് വെള്ളം കറിവേപ്പിലയ്ക്ക് താഴെ എത്തുന്നത് നിങ്ങളുടെ വീട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമത്രേ.
മാത്രമല്ല കറിവേപ്പില നട്ടാല്‍ അത് പരിപാലിക്കാന്‍ സമയം കണ്ടെത്തണം. കറിവേപ്പിലയുടെ ഇലകള്‍ പുഴു തിന്നാല്‍ അത്തരം ഇലകള്‍ പെട്ടെന്ന് നീക്കം ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ കലഹം പതിവാകും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. ഇത് വീട്ടിലുള്ളവരുടെ മാനസിക ഐക്യം തകരാനും കാരണമാകും. പുളിമരത്തിന് താഴെ കറിവേപ്പില നടുന്നത് ദോഷകരമാണ്. ഇത് വീട്ടിലുള്ളവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
പലരുടേയും വീട്ടിലെ കറിവേപ്പില ശോഷിച്ച അവസ്ഥയില്‍ ആയിരിക്കും ഉണ്ടായിരിക്കുക. അങ്ങനെയുള്ളവ മാറ്റി നടണം. ചിലരുടെ വീട്ടിലും പറമ്പിലും എത്ര നട്ടാലും കറിവേപ്പില ശരിയായി വളരില്ല. അങ്ങനെയുള്ളവര്‍ ഒരു വാസ്തു വിദഗ്ധനെ കണ്ട് പരിഹാരം തേടുന്നത് നല്ലതായിരിക്കും.












Click it and Unblock the Notifications