വാഹനം എപ്പോഴും കേടാകുന്നുണ്ടോ..? പാര്‍ക്കിംഗിലെ ഈ തെറ്റുകളാണ് കാരണം
ഇന്നത്തെ കാലത്ത് എല്ലാവരുടേയും വീട്ടില്‍ വാഹനങ്ങള്‍ കാണും. ടൂ വീലറെങ്കിലും ഇല്ലാത്ത വീടുകള്‍ ഇന്ന് വിരളമാണ്. എന്നാല്‍ എല്ലാവരുടേയും വാഹനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് വാഹനവുമായി ബന്ധപ്പെട്ട് നല്ല അനുഭവങ്ങളൊന്നും ഉണ്ടാകാനിടയില്ല. അതിനാല്‍ തന്നെ അവര്‍ക്ക് പതിവായി അപകടങ്ങള്‍ അഭിമുഖീകരിക്കേണ്ടിയും വരുന്നു.
അല്ലെങ്കില്‍ അവരുടെ വാഹനം ഇടയ്ക്കിടെ നന്നാക്കേണ്ടി വരും. ഇത് വഴി വലിയ സാമ്പത്തിക നഷ്ടമാണ് നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്നത്. വാഹനവുമായി ബന്ധപ്പെട്ടുള്ള വാസ്തു ദോഷങ്ങള്‍ കാരണമായിരിക്കാം ഇത് സംഭവിക്കുന്നത്. വാസ്തുവില്‍ വാഹനങ്ങളെ സംബന്ധിച്ച് നിരവധിയായ നിര്‍ദേശങ്ങളുണ്ട്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കായാണ് എന്ന് നോക്കാം.

വാസ്തു ശാസ്ത്ര പ്രകാരം കാര്‍ പാര്‍ക്കിംഗിന് പറ്റിയ സ്ഥലം തെക്ക് പടിഞ്ഞാറേ മൂലയാണ്. പടിഞ്ഞാറോ തെക്കോ ദര്‍ശനം വരുന്ന തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാം. വടക്ക്, കിഴക്ക് ദിശകള്‍ സ്ഥിരതയില്ലാത്തതായതിനാല്‍ ഈ ദിശയില്‍ വാഹനം നിര്‍ത്തിയിടരുത്. വീടില്‍ വാഹനം നിര്‍ത്തിയിടാനായി നിര്‍മിക്കുന്ന ഗ്യാരേജിന് സിമന്റ് ഭിത്തി ഉണ്ടായിരിക്കുന്നതാണ് നല്ലത് എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
വീടിനോട് ചേര്‍ന്ന് തന്നെ പാര്‍ക്കിംഗ് ഏരിയ നിര്‍മിക്കുന്നതായിരിക്കും നല്ലത്. കണക്റ്റിവിറ്റി ഇല്ലാത്ത ഏതൊരു ഗാരേജും കാര്‍ ഷെഡും അശുഭകരമായി കണക്കാക്കപ്പെടുന്നു. പുതിയ വാഹനം വാങ്ങിയാല്‍ അതിന്റെ താക്കോല്‍ പൂജയ്ക്ക് സമര്‍പ്പിക്കണം. ഇതിലൂടെ പോസിറ്റീവ് എനര്‍ജി വര്‍ധിക്കുകയും വാഹനം ദീര്‍ഘകാലം ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്യും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
ബിസിനസ് ചെയ്യുന്ന ആളുകള്‍ അവരുടെ വാഹനങ്ങള്‍ വടക്ക് ദിശയില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഉത്തമം. ഇത് അവരുടെ ബിസിനസില്‍ ലാഭം നേടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കാര്‍ പാര്‍ക്കിങ്ങിന് ടിന്‍ ഷെഡ് നിര്‍മ്മിക്കുമ്പോള്‍ ടിന്‍ ഷെഡിന്റെ ചെരിവ് വടക്കോ കിഴക്കോ ആയിരിക്കണം. പാര്‍ക്കിംഗ് ഏരിയയുടെ ഗേറ്റ് വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയിലായിരിക്കണം. മാത്രമല്ല ഇതിന് വീടിന്റെ പ്രധാന വാതിലിനേക്കാള്‍ വീതി കുറവായിരിക്കണം.
പാര്‍ക്കിംഗിലേക്കുള്ള വഴി എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും കാലാകാലങ്ങളില്‍ അത് പരിപാലിക്കുകയും ചെയ്യണം. ഇത് വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് എളുപ്പമാക്കുന്നതിനൊപ്പം വീടിന് പോസിറ്റീവ് വൈബുകളും നല്‍കുന്നു. പാര്‍ക്കിംഗ് ഏരിയയിലെ ഭിത്തിക്കും ഗേറ്റിനും വെള്ള, ക്രീം, ഓഫ്-വൈറ്റ്, മഞ്ഞ തുടങ്ങിയ ഇളം നിറങ്ങള്‍ ഉപയോഗിക്കണം. തീപിടിക്കുന്ന വസ്തുക്കള്‍ പാര്‍ക്കിംഗ് സ്ഥലത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കുക.












Click it and Unblock the Notifications