മണ്‍പാത്രങ്ങള്‍ വീട്ടിലുണ്ടോ...? എങ്കില്‍ സമ്പത്ത് കുമിഞ്ഞുകൂടും, മണ്‍കുടം കാലിയാക്കരുത്
പണ്ട് കാലത്ത് മണ്‍പാത്രങ്ങളിലായിരുന്നു നമ്മുടെ പൂര്‍വികര്‍ ഭക്ഷണം കഴിച്ചിരുന്നത്. ഇപ്പോള്‍ അതെല്ലാം സ്റ്റീല്‍ പാത്രങ്ങളിലേക്കും ഗ്ലാസ് പാത്രങ്ങളിലേക്കും വഴി മാറി. ഇന്നത്തെ കാലത്ത് പലരും വീട്ടില്‍ അലങ്കാരത്തിനായി കളിമണ്‍ വസ്തുക്കളാണ് കൊണ്ടുവരുന്നത്. അവയുടെ മനോഹാരിത തന്നെയാണ് ഇതിന് കാരണം. എന്നാല്‍ മണ്‍പാത്രം കേവലമായി അലങ്കാരത്തിനായി മാത്രം ഉപയോഗിക്കേണ്ടതല്ല.
വാസ്തു നിയമങ്ങള്‍ പ്രകാരം മണ്‍പാത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ചില മണ്‍പാത്രങ്ങളോ കളിമണ്‍ കൊണ്ടുണ്ടാക്കിയ വസ്തുക്കളോ വീട്ടിലേക്ക് കൊണ്ടുവന്നാല്‍ അത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നു. മാത്രമല്ല സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. വാസ്തു പ്രകാരം കളിമണ്ണില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കുന്നു.

മാത്രമല്ല ജീവിതത്തിലെ പല പ്രശ്‌നങ്ങളും അവസാനിക്കാനും ഇവ കാരണമാകും. കളിമണ്ണില്‍ നിര്‍മ്മിച്ച ഏതൊക്കെ വസ്തുക്കളാണ് വീട്ടില്‍ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ എല്ലാ വിഗ്രഹങ്ങളും വിപണിയില്‍ ലഭ്യമാണ്. അത് കാണാന്‍ വളരെ മനോഹരവും ആകര്‍ഷകവുമാണ്. എന്നാല്‍ ഈ വിഗ്രഹങ്ങള്‍ വീടിന്റെ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് വാസ്തു ശാസ്ത്രം പറയുന്നു.
വാസ്തു പ്രകാരം കളിമണ്‍ വിഗ്രഹങ്ങള്‍ വീട്ടില്‍ പൂജിക്കുന്നത് വഴി ഐശ്വര്യം ലഭിക്കും. കൂടാതെ സാമ്പത്തിക പ്രതിസന്ധിയും വീട്ടില്‍ നിന്ന് നീങ്ങുന്നു. പൊതുവെ വീടുകളില്‍ വിളക്ക് കൊളുത്തുന്ന പ്രവണതയുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് ആളുകള്‍ ആരാധനാലയങ്ങളില്‍ പോലും മണ്‍വിളക്ക് ഉപയോഗിക്കുന്നില്ല. എന്നാല്‍ വാസ്തു ശാസ്ത്രത്തില്‍ മണ്‍വിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണ്.
ഇത് വീട്ടില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ശനിയാഴ്ചകളില്‍ വീട്ടില്‍ മണ്‍വിളക്ക് കത്തിക്കുന്നത് ദൈവകൃപ കൊണ്ടുവരും. വാസ്തു പ്രകാരം വീട്ടിലെ അടുക്കളയില്‍ മണ്‍പാത്രം സൂക്ഷിക്കുന്നത് ശുഭകരമാണ്. എന്നാല്‍ ഇതിനൊപ്പം ചില നിയമങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മണ്‍കുടം ഒരിക്കലും ശൂന്യമായി സൂക്ഷിക്കരുത്. വേനല്‍ക്കാലത്ത് വെള്ളം നിറച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ ദേവീദേവന്മാര്‍ കുടികൊള്ളുന്നു എന്നാണ് പറയപ്പെടുന്നത്.
ശൈത്യകാലത്തും വീട്ടിലെ കുടം ശൂന്യമായി സൂക്ഷിക്കരുത്. അതില്‍ ധാന്യങ്ങള്‍ ഇട്ട് സൂക്ഷിക്കുക. കുടം ശൂന്യമായി നില്‍ക്കുകയാണെങ്കില്‍, അത് വീടിന്റെ സന്തോഷത്തിനും ഐശ്വര്യത്തിനും തടസമാകുമെന്നാണ് പറയുന്നത്. കുടുംബാംഗങ്ങളുടെ നല്ല ആരോഗ്യത്തിനും പോസിറ്റിവിറ്റിക്കും മണ്‍പാത്രങ്ങള്‍ പ്രധാനമാണ്. കൂടാതെ മണ്‍ചട്ടികളില്‍ നട്ടുവളര്‍ത്തുന്ന ചെടികള്‍ മനസിന് ശാന്തി നല്‍കുമെന്നും വിശ്വസിക്കപ്പെടുന്നു.












Click it and Unblock the Notifications