സൂര്യാസ്തമയത്തിന് ശേഷം ഇതൊന്നും ചെയ്യരുത്..!! ചെയ്താല്‍ സര്‍വനാശം
വേദകാലം മുതല്‍ മനുഷ്യര്‍ പിന്തുടരുന്ന ഒന്നാണ് വാസ്തു ശാസ്ത്രം. ഏറ്റവും പുരാതനമായ ശാസ്ത്രങ്ങളില്‍ ഒന്നാണ് വാസ്തു ശാസ്ത്രം എന്നാണ് പറയപ്പെടുന്നത്. ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷം പോലെ തന്നെ വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വാസ്തുവും. അതിനാല്‍ തന്നെ പലരും വീട് നിര്‍മാണത്തിനും സമ്പല്‍ സമൃദ്ധിക്കുമെല്ലാം വാസ്തു നിര്‍ദേശങ്ങള്‍ പിന്തുടരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ചില കാര്യങ്ങള്‍ നമ്മള്‍ അറിയാതെ ചെയ്യുന്നത് വാസ്തു ദോഷം വിളിച്ച് വരുത്തും. ഏതൊരു കാര്യത്തിനും വാസ്തുവുമായി അഭേദ്യമായ ബന്ധമാണ് ഉള്ളത്. രാവിലെയും രാത്രിയും അനുയോജ്യമായ ചില പ്രത്യേക ജോലികള്‍ ഉണ്ട് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വീട്ടില്‍ ഐശ്വര്യം നിലനില്‍ക്കാന്‍ ഈ കാര്യങ്ങള്‍ പിന്തുടരുന്നത് നല്ലത്. സൂര്യാസ്തമയത്തിന് ശേഷം ചെയ്യാന്‍ പാടില്ലാത്ത ജോലികള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

സൂര്യാസ്തമയത്തിനു ശേഷം സ്ത്രീകള്‍ മുടി മുറിക്കുകയോ ചീകുകയോ ചെയ്യരുത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഇത് ലക്ഷ്മി ദേവിയെ പ്രകോപിപ്പിക്കും. അങ്ങനെ വന്നാല്‍ വീട്ടിലെ പണത്തിന്റെ വരവിനെ ഇത് ദോഷകരമായി ബാധിക്കും. അതുപോലെ മുടി അഴിച്ചിട്ട് സ്ത്രീകള്‍ ഉറങ്ങാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് നെഗറ്റീവ് എനര്‍ജി ബാധിക്കുമെന്നാണ് വിശ്വാസം
ഉറങ്ങുന്നതിനുമുമ്പ് അടുക്കള വൃത്തിയായി സൂക്ഷിക്കണം എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ചില വീടുകളില്‍ രാത്രി ഭക്ഷണം കഴിച്ച പാത്രങ്ങള്‍ രാവിലെയാണ്് കഴുകുന്നത്. ഇങ്ങനെ ചെയ്യുന്നത് ദോഷകരമാണ് എന്നാണ് പറയുന്നത്. എന്തെങ്കിലും സാഹചര്യത്തില്‍ പാത്രം രാത്രിയില്‍ വൃത്തിയാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് അടുക്കളയിലെ സിങ്കില്‍ സൂക്ഷിക്കരുത്. മറ്റെവിടെയെങ്കിലും ആ പാത്രങ്ങള്‍ മാറ്റിയിടുന്നതാണ് ഉചിതം.
എല്ലാ മതത്തിലും ദാനകര്‍മ്മം മംഗളകരമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ രാത്രിയില്‍ പാല്‍, പഞ്ചസാര, ഉപ്പ് തുടങ്ങിയ വസ്തുക്കള്‍ ദാനം ചെയ്യുന്നത് മോശം ശകുനമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ദാനം ചെയ്യുന്നയാള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതത്തില്‍ അസ്ഥിരതയും അനുഭവിക്കേണ്ടി വന്നേക്കാം. രാത്രിയില്‍ നഖം മുറിക്കുകയോ ഷേപ്പ് ചെയ്യുകയോ ചെയ്യരുതെന്ന് പഴമക്കാര്‍ പറയുന്നത് നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ടാകും.
ലക്ഷ്മി ദേവി രാത്രിയില്‍ വീടുകള്‍ സന്ദര്‍ശിക്കാറുണ്ടെന്നും മുടിയും നഖവും വെട്ടുന്നത് ദേവിയെ പ്രകോപിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ വിശ്വാസത്തിന്റെ അടിസ്ഥാനം. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും ദേവതയായ ലക്ഷ്മി ദേവി പിണങ്ങിയാല്‍ ദാരിദ്ര്യം ഉറപ്പാണ്. രാത്രിയില്‍ വീട് ചൂലെടുത്ത് വൃത്തിയാക്കുന്നത് നിര്‍ഭാഗ്യങ്ങളും അപകടങ്ങളും വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യാസ്തമയത്തിനു ശേഷം ശുചീകരണം നടത്തുന്ന വീട്ടില്‍ ലക്ഷ്മീദേവി കുടികൊള്ളില്ല എന്നാണ് വാസ്തുവില്‍ പറയുന്നത്.












Click it and Unblock the Notifications