Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ച് പോയവരുടെ ചിത്രം ഭിത്തിയില്‍ തൂക്കിയിടരുത്..!! കാരണമെന്തെന്നറിയാമോ?

മരിച്ച് പോയ നമ്മുടെ പൂര്‍വ്വികരുടെ ഫോട്ടോകള്‍ നമ്മളില്‍ പലരും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടായിരിക്കും. പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വീട്ടില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. മാത്രമല്ല പൂര്‍വ്വികരുടെ അനുഗ്രഹം വീട്ടില്‍ നിലനില്‍ക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇക്കാരണം കൊണ്ടും പൂര്‍വികരുടെ ഓര്‍മ്മക്കായും അതിനാല്‍ തന്നെ ചിലര്‍ വീട്ടില്‍ പൂര്‍വികരുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നു.

ചിലര്‍ വീടിന്റെ സ്വീകരണമുറിയില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നു. മറ്റ് ചിലര്‍ കിടപ്പുമുറിയുടെയോ പൂജാമൂറിയുടേയോ സമീപം സൂക്ഷിക്കുന്നു. എന്നാല്‍ വീട്ടില്‍ പൂര്‍വ്വികരുടെ ചിത്രം സൂക്ഷിക്കുന്നതിനും അതിന്റേതായ പ്രത്യേക ദിശയുണ്ടെന്നും ഇത് ശരിയായ ദിശയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വീട്ടില്‍ അനര്‍ത്ഥങ്ങള്‍ നേരിടേണ്ടി വരുമെന്നും നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

vastu tips

വീട്ടില്‍ പൂര്‍വികരുടെ ചിത്രം സൂക്ഷിക്കുകയാണെങ്കില്‍ അവ എപ്പോഴും ഒരു ഫ്രെയിമിലാക്കി ഷെല്‍ഫിലോ അലമാരയിലോ സൂക്ഷിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പൂര്‍വ്വികരുടെ ചിത്രം ഒരിക്കലും ചുമരില്‍ തൂക്കി വെക്കരുതെന്നാണ് വാസ്തു പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പൂര്‍വികര്‍ നിന്ദിക്കപ്പെടുകയും അവരുടെ അനുഗ്രഹം ലഭിക്കാതിരിക്കുകയും ചെയ്യുന്നു.

ഇത് പിതൃദോഷത്തിനും കാരണമാകുമത്രേ. ഒരാളുടെ ചിത്രം തന്നെ വീട്ടില്‍ പലയിടത്തും വെക്കുന്നത് പലപ്പോഴും കാണാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ദോഷകരമാണ് എന്നാണ് വിശ്വാസം. ഒരേ പൂര്‍വ്വികന്റെ ചിത്രം വീട്ടില്‍ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് സൂക്ഷിക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മില്‍ പിണക്കവും കലഹവും ഉണ്ടാക്കാനിടയാക്കും. പൂര്‍വ്വികരുടെ ചിത്രം പുറത്തുനിന്നുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത സ്ഥലത്ത് സൂക്ഷിക്കുക.

ഇവ പുറത്തുള്ളവര്‍ നോക്കിയാല്‍ അത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍ വീടിന്റെ സ്വീകരണമുറിയില്‍ പൂര്‍വികരുടെ ചിത്രം വയ്ക്കരുത്. ഇതുകൂടാതെ വീടിന്റെ കിടപ്പുമുറിയില്‍ പൂര്‍വികരുടെ ചിത്രങ്ങള്‍ വെക്കുന്നത് പങ്കാളികള്‍ക്ക് ദോഷം ചെയ്യും. പൂര്‍വ്വികരുടെ സ്ഥാനം ദൈവത്തിന് തുല്യമാണെന്നാണ് വിശ്വാസം. എന്ന് കരുതി ദൈവത്തോടൊപ്പം പൂര്‍വ്വികരുടെ ചിത്രം ആരാധിക്കരുത്.

വാസ്തു ശാസ്ത്രത്തില്‍ ദൈവത്തിന്റെയും പൂര്‍വികരുടേയും സ്ഥാനം വ്യത്യസ്തമാണ്. അതിനാല്‍ ഇവരെ ഒരേ സ്ഥലത്ത് വെക്കരുത്. പൂജാമുറിയില്‍ പൂര്‍വികരുടെ ചിത്രങ്ങള്‍ വെക്കുന്നത് ജീവിതത്തില്‍ തടസങ്ങള്‍ ഉണ്ടാക്കും. ഇത് കുടുംബത്തില്‍ അശാന്തിയുടെ അന്തരീക്ഷം സൃഷ്ടിക്കും. വാസ്തു പ്രകാരം പൂര്‍വ്വികരുടെ ചിത്രം വടക്ക് ദിശയിലാണ് വെക്കേണ്ടത്. തെക്ക് ദിക്കിനെ പൂര്‍വ്വികരുടെ ദിശയായി കണക്കാക്കുന്നു.

അതിനാല്‍ വടക്ക് ദിശയില്‍ വെക്കുന്ന ചിത്രം തെക്ക് ദിശയിലേക്ക് അഭിമുഖീകരിക്കുന്നു. അതേസമയം, തെക്ക്, പടിഞ്ഞാറ് ഭിത്തികളില്‍ ഒരിക്കലും ചിത്രങ്ങള്‍ വെക്കരുത്. ഇങ്ങനെ ചെയ്താലും വീടിന്റെ സന്തോഷവും ഐശ്വര്യവും നശിച്ചു തുടങ്ങും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+