വീട്ടിലെ തൊട്ടിലും ആട്ടുകട്ടിലും മരം കൊണ്ടല്ലേ..? എങ്കില്‍ സര്‍വതും നശിക്കും, മുടിഞ്ഞ് പോകും..!!
വീട് നിര്‍മിക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും വാസ്തു പരിഗണിക്കുന്നവരാണ് നമ്മളില്‍ പലരും. നമ്മള്‍ നിര്‍മിക്കുന്ന വീടിനും അതിലെ താമസക്കാര്‍ക്കും ശുഭകരമായ കാര്യങ്ങള്‍ നടക്കുന്നതിന് വേണ്ടിയാണ് ഇത്. എന്നാല്‍ വീട് നിര്‍മാണം വാസ്തു പരിഗണിച്ചായത് കൊണ്ട് മാത്രം കാര്യങ്ങള്‍ ശരിയാകണമെന്നില്ല. വീട്ടില്‍ അതിന് ശേഷം വെക്കുന്ന ഓരോ വസ്തുക്കള്‍ക്കും വാസ്തുവില്‍ ചില നിബന്ധനകളും നിര്‍ദേശങ്ങളും ഉണ്ട്.
വീട്ടില്‍ സൂക്ഷിക്കുന്ന ചെറുതോ വലുതോ ആയ എല്ലാ കാര്യങ്ങളും വീട്ടില്‍ താമസിക്കുന്നവര്‍ക്ക് അനുകൂലമായോ പ്രതികൂലമായോ ശുഭകരമോ അശുഭകരമോ ആയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ട് തന്നെ നെഗറ്റീവ് എനര്‍ജി വീടിനെ ബാധിക്കാതിരിക്കാന്‍ വീട്ടില്‍ സൂക്ഷിക്കുന്ന വസ്തുക്കളെല്ലാം വാസ്തു ശാസ്ത്ര നിയമങ്ങള്‍ അനുസരിച്ചായിരിക്കണം. വാസ്തു ശാസ്ത്രത്തില്‍, ദിശ, സ്ഥാനം, നിറം, ആകൃതി തുടങ്ങിയ പല കാര്യങ്ങളുടെയും പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്.

പണ്ട് കാലം തൊട്ടെ വീട്ടില്‍ ആട്ടുകട്ടില്‍, ഊഞ്ഞാല്‍, തൊട്ടില്‍ എന്നിവ വെക്കാറുണ്ട്. ഇതിന് പ്രത്യേകമായ സ്ഥാനങ്ങളും ദിശകളും ഉണ്ട് എന്നത് ഇന്നത്തെ കാലത്ത് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ പലരും പല തരത്തിലാണ് ആട്ടുകട്ടില്‍ വീട്ടില്‍ വെക്കുന്നത്. വാസ്തു ശാസ്ത്രത്തില്‍ ഊഞ്ഞാല്‍, ആട്ടുകട്ടില്‍, തൊട്ടില്‍ എന്നിവ സംബന്ധിച്ച് എന്തൊക്കെ നിര്‍ദേശങ്ങളാണ് ഉള്ളത് എന്ന് നോക്കാം.
ഇന്നത്തെ കാലത്ത് ആളുകള്‍ വീട്ടില്‍ പലതരത്തിലുള്ള ഊഞ്ഞാല്‍ ഉണ്ടാക്കാറുണ്ട്. ഇരുമ്പ്, പ്ലാസ്റ്റിക് തുടങ്ങി പലതരത്തിലുള്ള മെറ്റീരിയലുകളാല്‍ ഇവയുണ്ടാക്കാറുണ്ട്. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം ഊഞ്ഞാല്‍, ആട്ടുകട്ടില്‍, തൊട്ടില്‍ എന്നിവ മരം കൊണ്ടുണ്ടാക്കുന്നതാണ് നല്ലത്. ഇത് വീട്ടില്‍ സമ്പത്തും കുടുംബാംഗങ്ങളുടെ ഐക്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
ഊഞ്ഞാല്‍, ആട്ടുകട്ടില്‍, തൊട്ടില്‍ എന്നിവയുടെ ചലനം ഏത് ദിശയിലായിരിക്കണം എന്നും വാസ്തുവില്‍ പറഞ്ഞിട്ടുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം വീട്ടില്‍ തൊട്ടില്‍ കെട്ടുമ്പോള്‍ കിഴക്കും പടിഞ്ഞാറും ദിശയില്‍ ആന്ദോളനം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആട്ടുകട്ടിലിലോ തൊട്ടിലിലോ ഇരിക്കുന്നയാളുടെ മുഖം എപ്പോഴും കിഴക്കോട്ട് ദര്‍ശനമുള്ള തരത്തിലായിരിക്കണം എന്നത് മറക്കരുത്.
വീടിന്റെ ബാല്‍ക്കണിയില്‍ സ്ഥാപിക്കുന്ന ആട്ടുകട്ടില്‍ വൃത്താകൃതിയിലുള്ളതോ അര്‍ദ്ധവൃത്താകൃതിയിലുള്ളതോ ആയിരിക്കുന്നതാണ് നല്ലത്. തെക്ക് അഭിമുഖമായി ആട്ടുകട്ടിലും തൊട്ടിലും വെക്കുന്നത് വഴി നെഗറ്റീവ് എനര്‍ജി വീട്ടില്‍ പ്രചരിക്കാന്‍ തുടങ്ങും. ഇത് വീടിന്റെ പുരോഗതിയെ തടസപ്പെടുത്തുകയും കുടുംബാംഗങ്ങള്‍ക്ക് വലിയ പ്രതിസന്ധി അഭിമുഖീകരിക്കാനും ഇടയാക്കും.












Click it and Unblock the Notifications