Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്ലാസ് പൊട്ടുന്നത് നല്ലതാണ്..; പക്ഷെ വീട്ടില്‍ സൂക്ഷിച്ചാല്‍ സംഭവിക്കാന്‍ പോകുന്നത് ഇത്...!!

ഏതൊരു വീട്ടിലും ഗ്ലാസ് കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടായിരിക്കും. അത് ചിലപ്പോള്‍ കണ്ണാടിയായിരിക്കാം, അല്ലെങ്കില്‍ പാത്രങ്ങളായിരിക്കാം. എന്നാല്‍ പലപ്പോഴും പൊട്ടിയ ഗ്ലാസുകള്‍ വീട്ടില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇത് അശുഭകരമാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പുരാതന കാലം മുതലേ ഹിന്ദുമതത്തില്‍ കണ്ണാടി പൊട്ടുന്നതുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളുണ്ട്.

വാസ്തു ശാസ്ത്രമനുസരിച്ച്, വീട്ടിലെ ഏതെങ്കിലും ഗ്ലാസ് വസ്തുക്കള്‍ പൊട്ടുന്നതിന് നിരവധി അര്‍ത്ഥങ്ങളുണ്ട്. ചില്ല് പൊട്ടിയാല്‍ വീട്ടിലെ അംഗങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാകും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വീട്ടില്‍ ഏതെങ്കിലും ഗ്ലാസ് പൊട്ടിയാല്‍ വീട് തകരുമെന്ന് പോലും വിശ്വസിക്കുന്നവരുണ്ട്. ഏതായാലും പൊട്ടിയ ചില്ലും ഗ്ലാസും വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നാണ് പൊതുവെയുള്ള വിശ്വാസം.

glass

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കണ്ണാടി പൊട്ടിയതിനു ശേഷവും ചിലര്‍ ഉപയോഗിക്കുന്നതായി പലപ്പോഴും കാണാറുണ്ട്. എന്നാല്‍ പൊട്ടിയ കണ്ണാടിയോ ഗ്ലാസോ വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ നെഗറ്റീവ് എനര്‍ജി വീട്ടില്‍ നിറയും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ ഒരു വ്യക്തിയുടെ വീട്ടില്‍ പൊട്ടിയ ഗ്ലാസ് സൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ വീട്ടില്‍ നിന്ന് മാറ്റണം.

വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഗ്ലാസോ കണ്ണാടിയോ പൊട്ടുകയാണെങ്കില്‍ വീടിന് വരാനിരിക്കുന്ന ഒരു പ്രതിസന്ധി അതിലൂടെ ഒഴിഞ്ഞെന്നാണ് അര്‍ത്ഥമാക്കുന്നത്. അതിനാല്‍ പൊട്ടിയ ഗ്ലാസ് വേഗം ഒഴിവാക്കണം. അല്ലാത്തപക്ഷം ആ പ്രതിസന്ധി അവിടെ തുടരുമത്രേ. വീടിന്റെ ജനലിന്റെയോ വാതിലിന്റെയോ ഗ്ലാസ് പെട്ടെന്ന് പൊട്ടുന്നത് ഒരു മോശം ശകുനമല്ല. നിങ്ങളുടെ വീട്ടിലേക്ക് എന്തെങ്കിലും നല്ല വാര്‍ത്തയോ പണമോ വരാന്‍ പോകുന്നതിന്റെ സൂചനയായിരിക്കാം ഇത്.

എങ്കിലും മാറ്റാതെ വെക്കുന്നത് അശുഭകരമാണ്. വീട്ടിലേക്ക് കണ്ണാടി വാങ്ങുമ്പോള്‍ വൃത്താകൃതിയിലോ ഓവല്‍ ആകൃതിയിലോ ഉള്ളത് വാങ്ങരുത്. കാരണം വീട്ടിലെ പോസിറ്റീവ് എനര്‍ജിയെ നെഗറ്റീവ് എനര്‍ജി ആക്കി മാറ്റാന്‍ ഇത്തരത്തിലുള്ള കണ്ണാടിക്ക് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. വീട്ടില്‍ ചതുരാകൃതിയിലുള്ള കണ്ണാടികള്‍ മാത്രം സ്ഥാപിക്കണം എന്നാണ് വാസ്തു ശാസ്ത്രം നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

വെള്ളം കുടിക്കാനുപയോഗിച്ച ഗ്ലാസ്, ഭക്ഷണം കഴിക്കുന്ന ചില്ല് കൊണ്ടുള്ള പാത്രം എന്നിവ പൊട്ടിയാല്‍ അത് വീടിനുള്ളില്‍ സൂക്ഷിക്കുന്നത് കുടുംബ കലഹത്തിന് ഇടയാക്കും. അതിനാല്‍ ഇത് വീടിന്റെ കന്നിമൂലയല്ലാത്ത ഏതെങ്കിലും ദിശയില്‍ സുരക്ഷിതമായി കൂട്ടിവെക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+