Get Updates
Get notified of breaking news, exclusive insights, and must-see stories!

സിങ്കിനടിയിലാണോ വേസ്റ്റ് ബാസ്‌കറ്റ് വെച്ചത്? എങ്കില്‍ പണം പോകുന്ന വഴി കാണില്ല

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് അടുക്കള. വാസ്തു ശാസ്ത്രത്തിലും അടുക്കളയ്ക്ക് സവിശേഷമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം ഉണ്ടാക്കുന്നയിടം ആയതിനാല്‍ തന്നെ അടുക്കളയില്‍ അന്നപൂര്‍ണ്ണേശ്വരി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. അടുക്കളയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് പാത്രങ്ങളും പച്ചക്കറികളും വൃത്തിയാക്കുന്ന സിങ്ക്.

വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയിലെ സിങ്കിന്റെ സ്ഥാനമാണ് ഏറ്റവും പ്രധാനമായി കണക്കാക്കുന്നത്. അടുക്കളയിലെ സിങ്കിന്റെ ശരിയായ ദിശ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നല്‍കുമെന്നാണ് പറയപ്പെടുന്നത്. സിങ്കുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചെയ്യുന്ന ചില തെറ്റുകള്‍ വാസ്തു ദോഷത്തിന് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. സിങ്കുമായി ബന്ധപ്പെട്ട് വാസ്തുവില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

vastu tips

അടുക്കളയിലെ സിങ്ക് എപ്പോഴും വടക്ക്-കിഴക്ക് ഭാഗത്തായിരിക്കണം സ്ഥാപിക്കേണ്ടത്. ഈ ദിശയിലുള്ള സിങ്ക് വീടിന്റെ ഐശ്വര്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. സിങ്ക് വടക്കോട്ട് അഭിമുഖമായിരിക്കണം. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ നിങ്ങളുടെ മുഖം വടക്ക് ദിശയിലായിരിക്കും. സിങ്ക് ഒരു കാരണവശാലും വീടിന്റെ തെക്ക്-പടിഞ്ഞാറ് ദിശയില്‍ വെക്കരുത്.

ഈ ദിശയില്‍ സിങ്ക് വെക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയില്‍ കലഹമുണ്ടാകാന്‍ കാരണമാകും. നേരിട്ട് സൂര്യപ്രകാശം ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലത്താണ് സിങ്ക് സ്ഥാപിക്കേണ്ടത്. അടുക്കളയിലെ ഓവനില്‍ നിന്നും ഗ്യാസ് സ്റ്റൗവില്‍ നിന്നും വളരെ അകലെയുള്ള സ്ഥലത്തായിരിക്കണം സിങ്ക് വെക്കേണ്ടത്. സിങ്കിനടയില്‍ വേസ്റ്റ് ബാസ്‌ക്കറ്റ് വെക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് വാസ്തു ദോഷത്തിന് കാരണമാകും.

ഇങ്ങനെ ചെയ്യുന്നത് വഴി വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറയുമത്രേ. വീടിന്റെ മതില്‍, കാബിനറ്റ് വാതില്‍, ജനല്‍ എന്നിവയുടെ നാലടി ഉയരത്തില്‍ സിങ്ക് സ്ഥാപിക്കാന്‍ പാടില്ല. ലിവിംഗ് റൂമില്‍ നിന്ന് കാണാത്ത തരത്തില്‍ വേണം അടുക്കളയിലെ സിങ്ക് നിര്‍മ്മിക്കാന്‍. സിങ്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ ഇതില്‍ കെട്ടിക്കിടക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

സിങ്കിന് മുകളില്‍ വെച്ച ടാപ്പില്‍ നിന്ന് വെള്ളം ഒഴുകുന്നത് സാമ്പത്തിക നഷ്ടത്തിന്റെ ലക്ഷണമാണ്. സിങ്കില്‍ നിന്ന് മലിനജലം പോകുന്ന പൈപ്പിന് ലീക്കേജ് ഇല്ല എന്ന് ഉറപ്പാക്കണം. ഇതും സാമ്പത്തിക നഷ്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അടുക്കളയിലെ കിച്ചണ്‍ സ്റ്റാന്‍ഡിന് മുകളില്‍ മനോഹരമായ പഴങ്ങളുടെയും പച്ചക്കറികളുടെയും ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് നല്ലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+