പണം തലയിണക്കടിയില്‍ വെക്കരുത്... കടം പെരുകും, വരുമാനം കൈയില്‍ നില്‍ക്കില്ല..!!
എത്ര സമ്പാദിച്ചാലും മതിയാകാത്തവരാണ് ഭൂരിഭാഗം പേരും. ജീവിതത്തില്‍ പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ സ്ഥിരമായ ജോലിയും വരുമാനവും ഉണ്ടായിട്ടും ചിലര്‍ ജീവിതത്തില്‍ മുന്നേറുന്നത് തുടരുകയും അതേ നിലയില്‍ ഉള്ള മറ്റ് ചിലര്‍ക്ക് അത്രയും പണം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയുന്നുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
പണം കൈകാര്യം ചെയ്യുന്നതിലെ തെറ്റായ ശീലത്തോടൊപ്പം തന്നെ ചില വാസ്തു വൈകല്യങ്ങള്‍ മൂലവും ഇങ്ങനെ സംഭവിക്കാം. നമ്മള്‍ അറിയാതെ ചെയ്യുന്ന പലകാര്യങ്ങളും വ്യക്തികളുടെ സാമ്പത്തിക ജീവിതത്തിന് മോശം ഫലം നല്‍കിയേക്കാം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ എത്ര വരുമാനം ലഭിച്ചാലും സമ്പാദ്യം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു.

നമ്മള്‍ ചെയ്യുന്ന എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ സാമ്പത്തിക ദോഷത്തിന് കാരണമാകുന്നത് എന്ന് നോക്കാം. നമ്മളുടെയെല്ലാം വീട്ടില്‍ ഭക്ഷണസാധനങ്ങള്‍ക്കോ ധാന്യങ്ങള്‍ക്കോ ഒപ്പം പണം സൂക്ഷിക്കുന്ന പ്രവണതയുണ്ട്. അടുക്കളയിലെ ഡപ്പികളില്‍ ആയിരിക്കും ചിലര്‍ പണം സൂക്ഷിക്കുന്നത്. മറ്റ് ചിലരാകട്ടെ ഉണങ്ങിയ പഴത്തോടൊപ്പവും പണം സൂക്ഷിക്കുന്ന ശീലം തുടരുന്നു.
എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് സാമ്പത്തിക ഭദ്രതക്ക് ദോഷം ചെയ്യും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. നിലവറയിലോ റാക്കിലോ പണത്തോടൊപ്പം ചില ആളുകള്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാറുണ്ട്. ഇത് ഒരിക്കലും ചെയ്യാന്‍ പാടില്ല. പണവും ഭക്ഷണവും ഒരുമിച്ച് സൂക്ഷിക്കുന്നത് കുബേരന്റെ അനുഗ്രഹങ്ങള്‍ ഇല്ലാതാക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
ഉറങ്ങുമ്പോള്‍ തലയിണയ്ക്കോ തലയ്ക്കോ താഴെ പണമോ പണപ്പെട്ടിയുടെ താക്കോലെ വെച്ച് ഉറങ്ങുന്ന ശീലമുള്ളവര്‍ ഇപ്പോഴുമുണ്ട്. മാത്രമല്ല ചിലര്‍ ഉറങ്ങുന്നതിനുമുമ്പ് പണം എണ്ണുന്ന ശീലവും ഉള്ളവരാണ്. ഇത് രണ്ടും ഒഴിവാക്കണം. കാരണം ഈ ശീലം സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
നിലവറയിലോ റാക്കിലോ പണത്തോടൊപ്പം ചില ആളുകള്‍ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതിനേയും വാസ്തു ശാസ്ത്രം അനുകൂലിക്കുന്നില്ല. പലരും ജോലി സ്ഥലത്ത് ഓഫീസ് ടേബിളില്‍ വെച്ച് ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍ ഇത് നിങ്ങളുടെ ചെലവ് കൂട്ടാന്‍ ഇടയാക്കുകയും വരുമാനം അപ്പാടെ നഷ്ടപ്പെടാനും സാധ്യതയുണ്ട് എന്നാണ് വാസ്തു ശാസ്ത്രം നല്‍കുന്ന മുന്നറിയിപ്പ്.
ഏതെങ്കിലും സാഹചര്യത്തില്‍ ഓഫീസ് ടേബിളില്‍ ഇരുന്ന് ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ പേപ്പറോ തുണിയോ വിരിച്ച് ഭക്ഷണം കഴിക്കണം എന്നാണ് വാസ്തു നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിനുശേഷം ഉടന്‍ മേശ വൃത്തിയാക്കണം. അക്കൗണ്ട് വിവരങ്ങളോ വായ്പയോ എഴുതിയ പഴ്‌സിലോ നിലവറയിലോ പണം സൂക്ഷിക്കുന്നതും മോശം ഫലം ചെയ്യും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications