Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെഡ്‌റൂമില്‍ ടിവി വെച്ചാല്‍ എന്താണ് കുഴപ്പം? വേഗം മാറ്റിക്കോ, ഇല്ലെങ്കില്‍..!!

വാസ്തു ശാസ്ത്രത്തില്‍ ദിശയ്ക്കും സ്ഥലത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. വാസ്തു പ്രകാരം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നത് കാര്യങ്ങള്‍ ചിട്ടപ്പെടുത്തുക മാത്രമല്ല വീട്ടില്‍ പോസിറ്റിവിറ്റി നിലനിര്‍ത്തുകയും ചെയ്യും എന്നാണ് വിശ്വാസം. എന്നാല്‍ വീട്ടിലെ സാധനങ്ങള്‍ ശരിയായ ദിശയിലോ സ്ഥലത്തോ സൂക്ഷിച്ചില്ലെങ്കില്‍ അത് വാസ്തുദോഷം സൃഷ്ടിക്കും.

ഇതുമൂലം കുടുംബാംഗങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. വാസ്തുദോഷമുള്ള വീട്ടില്‍ എപ്പോഴും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നു. വീടിന്റെ ജനലുകളും വാതിലുകളും മുതല്‍ മരങ്ങളും ചെടികളും ഷോപീസുകളും വരെ എല്ലാറ്റിന്റെയും ദിശ വാസ്തുവില്‍ പറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ഇന്നത്തെ കാലത്ത് ഏറെ ശ്രദ്ധയോടെ സ്ഥാപിക്കേണ്ട ഒന്നാണ് ടെലിവിഷന്‍.

VASTU TIPS

സൈബര്‍ യുഗമാണെങ്കിലും ടി വിയുടെ പ്രാധാന്യം ഇന്നും കുറഞ്ഞിട്ടില്ല. അതിനാല്‍ വാസ്തു അനുസരിച്ച് ടിവി ശരിയായ ദിശയില്‍ സൂക്ഷിക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം, ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വീടിന്റെ സ്വീകരണ മുറിയിലാണ് നിങ്ങള്‍ ടിവി വെക്കുന്നതെങ്കില്‍ അത് തെക്ക്-കിഴക്ക് ദിശയില്‍ വെക്കുന്നതാണ് ശുഭകരം.

ഇത് സ്വീകരണമുറിയിലേക്ക് പോസിറ്റീവ് എനര്‍ജി നല്‍കുന്നു. വീട്ടില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ പരസ്പര സ്‌നേഹം വര്‍ധിക്കാനും ഇത് കാരണമാകും. ചിലര്‍ കിടപ്പുമുറിയിലും ടിവി വെക്കാറുണ്ട്. എന്നാല്‍ വാസ്തു പ്രകാരം കിടപ്പുമുറിയില്‍ ടിവി വെക്കുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. അഥവാ ടിവി കിടപ്പുമുറിയില്‍ വെച്ചിട്ടുണ്ടെങ്കില്‍ ഇത് തെക്ക് കിഴക്ക് മൂലയിലായിരിക്കണം.

കിടപ്പുമുറിയുടെ മധ്യഭാഗത്ത് ടിവി വെക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു. കിടപ്പുമുറിയില്‍ ഒരു ടിവി സെറ്റ് ഉണ്ടെങ്കില്‍ ഉറങ്ങുമ്പോള്‍ അതിന്റെ സ്‌ക്രീനില്‍ ഒരു കവര്‍ ഇട്ട് മൂടണം. വീടിന്റെ വടക്ക്-കിഴക്ക് മൂലയില്‍ ടിവി വെക്കുന്നത് പോസിറ്റീവ് എനര്‍ജിയുടെ പാതയെ തടസപ്പെടുത്തുകയും നെഗറ്റീവ് എനര്‍ജി കൊണ്ടുവരികയും ചെയ്യുന്നു. കിഴക്ക് ഭിത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ ടിവി വെക്കുന്നത് നല്ലതാണ്.

ഇങ്ങനെ വരുമ്പോള്‍ ടിവി കാണുമ്പോള്‍ കുടുംബാംഗങ്ങളുടെ മുഖം കിഴക്ക് ദിശയിലായിരിക്കും. ഇത് വാസ്തു പ്രകാരം വളരെ നല്ലതാണ്. വീടിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ ടിവി ഉള്ളത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി കൊണ്ടുവരുന്നു. ഇത് കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹത്തിന് കാരണമാകും.

ടിവി എപ്പോഴും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. അതിന്റെ ഏതെങ്കിലും മൂലയില്‍ പൊടിയോ അഴുക്കോ കണ്ടാല്‍ ഉടന്‍ വൃത്തിയാക്കുക. ടിവി കാണുമ്പോള്‍ വോളിയം വളരെ ഉച്ചത്തിലല്ലെന്ന് ഉറപ്പാക്കുക, കാരണം ഇത് നിങ്ങളുടെ വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജി കൊണ്ടുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+