Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ ഒന്നിലേറെ ഗണപതി വിഗ്രഹമോ ചിത്രമോ ഉണ്ടോ..? ഇങ്ങനെയെങ്കില്‍ എല്ലാം മുടിഞ്ഞുപോകും

നമ്മളില്‍ പലരും വീട് പണിയുമ്പോഴും പുതുക്കിപ്പണിയുമ്പോഴും അലങ്കാരത്തിന്റെ കാര്യത്തില്‍ പൂര്‍ണ ശ്രദ്ധ ചെലുത്താറുണ്ട്. എന്നാല്‍ ചിലരെങ്കിലും വാസ്തു അവഗണിക്കുന്നു. ഹൈന്ദവ വിശ്വാസത്തില്‍ വാസ്തുവിന് വലിയ പ്രാധാന്യമുണ്ട്. ഹിന്ദു വിശ്വാസം അനുസരിച്ച് പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ബ്രഹ്‌മാവ് സൃഷ്ടിച്ചതാണ് വാസ്തു ശാസ്ത്രം. അത് മനുഷ്യരുടെ ക്ഷേമത്തിനായി മാത്രം നിര്‍മ്മിച്ചതാണ്.

അത്തരമൊരു സാഹചര്യത്തില്‍ വാസ്തു അവഗണിച്ചാല്‍ വീട്ടിലെ അംഗങ്ങള്‍ക്ക് ശാരീരികവും മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ഓരോ വസ്തുവിന്റെയും സ്ഥാനത്തെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. നമ്മളില്‍ പലരുടേയും വീടുകളില്‍ ഗണപതി വിഗ്രഹവും ചിത്രങ്ങളും സൂക്ഷിക്കാറുണ്ട്. വിഘ്‌നങ്ങള്‍ നീക്കാന്‍ ഗണപതി ആരാധന സഹായിക്കും എന്നാണ് വിശ്വാസം.

VASTU TIPS

എന്നാല്‍ വീട്ടില്‍ ഗണപതി വിഗ്രഹങ്ങളും ചിത്രങ്ങളും വെക്കുന്നതിന് പിന്നിലും വാസ്തുവില്‍ ചില നിര്‍ദേശങ്ങളൊക്കെ നല്‍കിയിട്ടുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ഏതെങ്കിലും തരത്തിലുള്ള വാസ്തുദോഷം ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനായി ഗണപതിയുടെ വിഗ്രഹമോ ഫോട്ടോയോ സ്ഥാപിക്കണം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവ ഉചിതമായ ദിശയില്‍ അല്ലെങ്കില്‍ വിപരീതഫലമായിരിക്കും സമ്മാനിക്കുക.

ഗണപതിയുടെ ചിത്രമോ വിഗ്രഹമോ വെറുംതറയില്‍ സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുമ്പോള്‍ ഗണപതിയുടെ മുഖം തെക്ക് ദിശയിലും തെക്ക് പടിഞ്ഞാറ് കോണിലും ആയിരിക്കരുത്. ഇത് കുടുംബാഗംങ്ങള്‍ക്ക് വലിയ ദോഷം സമ്മാനിക്കും. വീട്ടില്‍ സൂക്ഷിക്കുന്ന ഗണപതി ചിത്രങ്ങള്‍ ഇരിക്കുന്ന തരത്തിലും ഓഫീസില്‍ സൂക്ഷിക്കുന്നത് നില്‍ക്കുന്ന തരത്തിലും ആയിരിക്കണം.

വീടിന്റെ മധ്യഭാഗത്തും വടക്ക് - കിഴക്ക്, കിഴക്ക് ദിശയിലും ഗണപതിയുടെ വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുന്നത് ശുഭകരമാണ്. സന്തോഷത്തിനും, സമാധാനത്തിനും, ഐശ്വര്യത്തിനും വേണ്ടി വെള്ള നിറത്തിലുള്ള വിനായകന്റെ വിഗ്രഹം സ്ഥാപിക്കുന്നതും ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഗണപതിയുടെ വിഗ്രഹമോ ചിത്രമോ വാങ്ങുമ്പോള്‍ അവയിലെ തുമ്പിക്കൈ ഇടതു കൈയ്ക്ക് നേരെ തിരിയുന്നതായിരിക്കണം.

മോദകം, എലി എന്നിവയും കൂടിയുള്ള ഗണപതി ചിത്രം വേണം വാങ്ങിക്കാന്‍. ഹിന്ദു പുരാണം അനുസരിച്ച് എലിയാണ് ഗണപതിയുടെ വാഹനം. വീട്ടില്‍ ഒന്നില്‍ കൂടുതല്‍ ഗണപതി വിഗ്രഹങ്ങള്‍ വെക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ദോഷമില്ല. എന്നാല്‍ മൂന്ന് വിഗ്രഹങ്ങള്‍ ഒരേ സ്ഥലത്ത് വയ്ക്കാന്‍ പാടില്ല. ഇത് അശുഭകരമായി കണക്കാക്കുന്നു. വീടിന്റെ പ്രധാന വാതിലില്‍ വിനായകന്റെ പ്രതിമയോ ചിത്രമോ വയ്ക്കുന്നത് പോസിറ്റീവ് എനര്‍ജി നല്‍കും.

എന്നാല്‍ ഗണപതിയുടെ വിഗ്രഹമോ ചിത്രമോ ഒരിക്കലും വീടിന് പുറത്ത് കാണുന്ന തരത്തില്‍ സ്ഥാപിക്കരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ലളിതാസനത്തില്‍ ഇരിക്കുന്ന ഗണപതിയുടെ ചിത്രമോ വിഗ്രഹമോ മികച്ചതായി കണക്കാക്കപ്പെടുന്നു. അത് ശാന്തതയെയും സമാധാനത്തെയും പ്രതിനിധീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+