ടോയ്‌ലറ്റ് കവര്‍ ഉപയോഗം കഴിഞ്ഞാലും തുറന്നിടാറുണ്ടോ..? കീശ കാലിയാകുന്ന വഴി കാണില്ല
പലരും വീടുകള്‍ അലങ്കരിക്കാനും രൂപകല്‍പ്പന ചെയ്യാനും വളരെയധികം പരിശ്രമവും പണവും ചെലവഴിക്കുന്നു. മിക്കവാറും എല്ലാവരും അതിഥികള്‍ കാണുന്ന വീട്ടിലെ സ്ഥലങ്ങളാണ് മനോഹരമായിരിക്കാന്‍ വേണ്ടി ശ്രദ്ധ കൊടുക്കാറുള്ളത്. എന്നാല്‍ വാസ്തു ശാസ്ത്രം പ്രകാരം വീട്ടിലെ എല്ലാ മുറികളും പ്രധാനമാണ്. പൊതുവെ പലരും വീട് നിര്‍മാണത്തില്‍ കുറഞ്ഞ ശ്രദ്ധ കൊടുക്കുന്നത് കുളിമുറികള്‍ക്കും ടോയ്ലറ്റുകള്‍ക്കുമാണ്.
എന്നാല്‍ ഇവയ്ക്ക് വലിയ പ്രാധാന്യമാണ് വാസ്തു ശാസ്ത്രത്തില്‍ നല്‍കിയിട്ടുള്ളത്. ടോയ്ലറ്റുകളും ബാത്ത്റൂമുകളും ശരിയായ ദിശയില്‍ നിര്‍മ്മിച്ചില്ലെങ്കില്‍ അവ നെഗറ്റീവ് എനര്‍ജിയുടെ ഉറവിടമായി മാറും. പതിവായി ഉപയോഗിക്കുന്ന ഈ സ്ഥലങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്നത് ബുദ്ധിയല്ല. അതിനാല്‍ വീട് പണിയുമ്പോള്‍ വാസ്തു പ്രകാരം ബാത്ത്‌റൂമിന്റെയും ടോയ്ലറ്റിന്റെയും ശരിയായ ദിശ പരിഗണിക്കണം.

ഇന്നത്തെ കാലത്ത് കിടപ്പ് മുറിയില്‍ തന്നെ അറ്റാച്ച്ഡ് ബാത്ത്‌റൂം, ടോയ്‌ലറ്റ് എന്നിവ നിര്‍മിക്കുന്നത് സര്‍വ സാധാരണമാണ്. ഇത് ആളുകള്‍ക്ക് വളരെ പ്രയോജനപ്രദമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ ബാത്ത്‌റൂമും ടോയ്ലറ്റും മുറിയോട് ചേര്‍ന്നാല്‍ പല കാര്യങ്ങളിലും അല്‍പം കൂടി ശ്രദ്ധ നല്‍കണം. കിടപ്പുമുറിയിലെ അറ്റാച്ച്ഡ് ബാത്ത്‌റൂമിനും ടോയ്ലറ്റിനും പാലിക്കേണ്ട വാസ്തു നിര്‍ദേശങ്ങള്‍ എന്ന് നോക്കാം.
അറ്റാച്ച്ഡ് ബാത്ത്‌റൂമിലെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്ത് പോകണം. പലപ്പോഴും അതിന്റെ അറ്റകുറ്റപ്പണിയില്‍ ആളുകള്‍ കാര്യമായ ശ്രദ്ധ ചെലുത്താറില്ല. ചിലപ്പോള്‍ ടോയ്ലറ്റില്‍ നിന്ന് വെള്ളം വീഴുകയോ ടോയ്ലറ്റ് സീറ്റിന് പ്രശ്നമുണ്ടാകുകയോ ചെയ്യും. ഈ സാഹചര്യത്തില്‍ അത് ഉടനടി ശരിയാക്കണം. അല്ലെങ്കില്‍ ഇത് നിങ്ങളുടെ മുറിയില്‍ നെഗറ്റീവ് എനര്‍ജി വര്‍ധിപ്പിക്കും.
മുഴുവന്‍ വീടിന്റെയും ശുചിത്വം എപ്പോഴും ശ്രദ്ധിക്കേണ്ടതാണെങ്കിലും കിടപ്പുമുറിയോട് ചേര്‍ന്ന് ഒരു കുളിമുറിയും ടോയ്ലറ്റും ഉണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അറ്റാച്ച്ഡ് ബാത്ത്‌റൂമിലെ മാലിന്യവും ദുര്‍ഗന്ധവും മുറിയില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. പലപ്പോഴും ടോയ്‌ല്റ്റ് അടച്ച് വെക്കാന്‍ മറക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പണം നഷ്ടപ്പെടാനുള്ള സാധ്യത പലമടങ്ങ് വര്‍ധിപ്പിക്കും.
അറ്റാച്ച്ഡ് ബാത്ത്‌റൂമിന്റെ വാതില്‍ വടക്കോ കിഴക്കോ ഭിത്തിയിലായിരിക്കണം. വാതില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ ഒരിക്കലും പാടില്ല. എപ്പോഴും ബാത്ത്‌റൂം വാതില്‍ അടച്ചിടണം. ബാത്ത്‌റൂം ടോയ്‌ലറ്റും ഒരേ തലത്തില്‍ നിര്‍മ്മിക്കരുത്. ടോയ്‌ലറ്റിന്റെ ഭാഗം തറനിരപ്പില്‍ നിന്ന് അല്‍പം ഉയരത്തില്‍ നിര്‍മിക്കണം. ടോയ്‌ലറ്റിന്റെ ഫ്‌ളഷ് തെക്കുകിഴക്കോ വടക്ക് പടിഞ്ഞാറോ വടക്കോ തെക്കോ ആയിരിക്കണം.












Click it and Unblock the Notifications