Get Updates
Get notified of breaking news, exclusive insights, and must-see stories!

ടോയ്‌ലറ്റിന് ചുവപ്പ് നിറമാണോ നല്‍കിയിരിക്കുന്നത്? നിങ്ങള്‍ ഖേദിക്കേണ്ടി വരും

വാസ്തു ശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരു വ്യക്തിയുടേയും ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ക്ക് വാസ്തു വലിയ സ്വാധീനം ചെലുത്തും എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. വാസ്തു ശാസ്ത്രത്തില്‍ നിറങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കാരണം നിറങ്ങള്‍ ഒരു വ്യക്തിയുടെ സ്വഭാവത്തിലും മനസിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു.

അതിനാല്‍ തന്നെ വീടിന്റെ സ്ഥാനത്തിനൊപ്പം ടോയ്ലറ്റും വാസ്തു അനുസരിച്ചായിരിക്കണം എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ പലപ്പോഴും ആളുകള്‍ ഇത് അവഗണിക്കുന്നു. ഇത് കാരണം വീട്ടുകാര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇന്നത്തെ കാലത്ത് മിക്കവരും വീടുകളിലെ ടോയ്‌ലറ്റുകള്‍ വെസ്റ്റേണ്‍ രീതിയില്‍ ആണ് പണിയുന്നത്. എന്നാല്‍ വാസ്തു സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ആരും ഇതിന് പരിഗണിക്കാറില്ല.

vastu tips

യൂറോപ്യന്‍ ടോയ്ലറ്റിന്റെ ഭിത്തികളുടെ നിറം കടും നീല, മഞ്ഞ, പര്‍പ്പിള്‍, ചുവപ്പ് എന്നിവ ആയിരിക്കരുത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പാശ്ചാത്യ ടോയ്ലറ്റ് നിര്‍മിക്കുമ്പോള്‍ അതില്‍ ഇളം നിറങ്ങള്‍ ഉപയോഗിക്കണം. വാസ്തു പ്രകാരം വെളുത്ത, ക്രീം, ആകാശ നിറങ്ങള്‍ എന്നിവ ശുഭകരമായി കണക്കാക്കുന്നു. ടോയ്‌ലറ്റില്‍ നിര്‍മിക്കുന്ന വാഷ് ബേസിന് ഇളം നിറമാണ് നല്ലത്.

നിങ്ങളുടെ കുളിമുറിയും ടോയ്ലറ്റും ഒരുമിച്ചാണെങ്കില്‍ ടോയ്ലറ്റ് സീറ്റിന്റേത് ഇളംനിറത്തിലായിരിക്കും. വാസ്തു ശാസ്ത്ര പ്രകാരം പടിഞ്ഞാറ് ദിശയില്‍ നിര്‍മിക്കുന്ന ടോയ്ലറ്റില്‍ ഒരു ചിത്രവും വയ്ക്കരുത്. എന്നാല്‍ ടോയ്‌ലറ്റിനുള്ളില്‍ കണ്ണാടി സ്ഥാപിക്കാം. വാസ്തു ശാസ്ത്ര പ്രകാരം അറ്റാച്ച്ഡ് ടോയ്ലറ്റ് വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പറയുന്നത്.

എന്നാല്‍ സ്ഥലപരിമിതി കാരണം ഇത്തരത്തിലുള്ള വെസ്റ്റണ്‍ ടോയ്ലറ്റുകളുടെ ട്രെന്‍ഡ് ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ടോയ്ലറ്റ് വാതില്‍ ഇരുമ്പ്, പൊട്ടിയ പ്ലാസ്റ്റിക് എന്നിവ കൊണ്ട് നിര്‍മ്മിക്കരുത്. വാസ്തു ശാസ്ത്രം അനുസരിച്ച് തടി കൊണ്ടുള്ള വാതില്‍ ഉപയോഗിക്കുന്നത് ജീവിതത്തില്‍ വിജയം കൊണ്ടുവരുന്നു എന്നാണ് പറയുന്നത്. ടോയ്‌ലറ്റിനുള്ളിലെ കക്കൂസ് വടക്ക് നിന്ന് തെക്ക് ദിശയിലേക്ക് നിര്‍മ്മിക്കരുത്.

അതേസമയം ടോയ്ലറ്റിലെ വെള്ളത്തിന്റെ ഒഴുക്ക് വടക്കുകിഴക്കന്‍ ദിശയില്‍ നല്ലതായി കണക്കാക്കപ്പെടുന്നു. ടോയ്ലറ്റ് നന്നായി വായുസഞ്ചാരമുള്ളതും വെളിച്ചമുള്ളതുമായിരിക്കണം. അതുകൊണ്ട് തന്നെ ടോയ്ലറ്റില്‍ ഒരു ചെറിയ വിന്‍ഡോ സ്ഥാപിക്കണം. ടോയ്ലറ്റിന്റെ വാതിലുകള്‍ എപ്പോഴും അടച്ചിരിക്കണം. ടോയ്ലറ്റിന്റെ തുറന്ന വാതില്‍ മറ്റ് മുറികളിലേക്ക് നെഗറ്റീവ് എനര്‍ജി പ്രവഹിക്കുന്നതിന് കാരണമാകും.

ടോയ്ലറ്റിലെ ബക്കറ്റിന്റെ നിറത്തിലും നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇവയും വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വെസ്റ്റണ്‍ ടോയ്ലറ്റില്‍ നിങ്ങള്‍ ഒരിക്കലും കറുപ്പ്, ബ്രൗണ്‍, പര്‍പ്പിള്‍ നിറങ്ങളിലുള്ള മഗുകളും ബക്കറ്റുകളും ഉപയോഗിക്കരുത്. ടോയ്ലറ്റില്‍ നീല നിറമുള്ള ബക്കറ്റുകള്‍ ഉപയോഗിക്കണം. വാസ്തുവില്‍ ഇത് ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+