സ്റ്റെയര്‍കേസിന് താഴെയാണോ വാഷ് ബേസിന്‍ വെച്ചിരിക്കുന്നത്; വേഗം മാറ്റിക്കോ, ഇല്ലെങ്കില്‍..!!
വീട് നിര്‍മാണത്തില്‍ വാസ്തു നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കേവലം വീട് നിര്‍മാണത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല വാസ്തുവിന്റെ പ്രാധാന്യം. വീടിനകത്തെ ഓരോ വസ്തുക്കളെ കുറിച്ചും വാസ്തു ശാസ്ത്രത്തില്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. ഇത്തരത്തില്‍ നമ്മളെല്ലാവരും ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട ഒന്നാണ് വാഷ് ബേസിന്റെ സ്ഥാനം. കാരണം ലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നമ്മുടെ ദിനചര്യയില്‍ പ്രധാന പങ്ക് വഹിക്കുന്നു.
അതുകൊണ്ട് വാഷ് ബോസിന്‍ ശരിയായ ദിശയിലും നിറത്തിലും അല്ലെങ്കില്‍ അത് നിങ്ങളുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. വാസ്തു ശാസ്ത്ര പ്രകാരം വാഷ് ബേസിനു അനുയോജ്യമായ നിറങ്ങള്‍ പച്ചയും വയലറ്റും ആണ്. ആഡംബരത്തിന്റെയും വിശ്വാസത്തിന്റെയും അന്തസ്സിന്റെയും നിറമായി വാസ്തു ശാസ്ത്രം വയലറ്റിനെ കണക്കാക്കുന്നു.

വയലറ്റിന് രോഗശാന്തി ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. വിശ്രമിക്കാനും സുഖകരമായ സ്വപ്നങ്ങളോടെ നന്നായി ഉറങ്ങാനും ഇത് സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്. വാഷ് ബേസിന്‍ പച്ച നിറത്തിലാണെങ്കില്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പം നിലനില്‍ക്കും എന്നാണ് പറയപ്പെടുന്നത്. ഇനി അഥവാ നിങ്ങളുടെ വാഷ് ബേസിന്റെ നിറം മറ്റെന്തെങ്കിലും ആണെങ്കില്‍ വാഷ് ബേസിന് സമീപം പച്ച നിറത്തിലുള്ള ഇന്‍ഡോര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചാലും മതി.
വാഷ് ബേസിന്‍ സ്വീകരണമുറിയിലാണെങ്കില്‍ നീല, ഇളം നീല, പച്ച നിറങ്ങള്‍ ശുഭകരമായി കണക്കാക്കുന്നു. ഡൈനിംഗ് ഹാളിലെ വാഷ് ബേസിന്‍ ഭാഗികമായി മൂടിയിരിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനായി സുതാര്യമായ ഗ്ലാസ് പാര്‍ട്ടീഷന്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വാഷ്ബേസിന്‍ ഒരു കൈകഴുകല്‍ സ്ഥലം മാത്രമല്ല. ഡൈനിംഗ് ഏരിയയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിലും ഇതിന് പങ്കുണ്ട്.
വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലും ഡിസൈനുകളിലും വൈവിധ്യമാര്‍ന്ന വാഷ്ബേസിനുകള്‍ ലഭ്യമാണ്. ഡൈനിംഗ് ഹാളിന്റെ ദിശയ്ക്കും സ്ഥാനത്തിനും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക. ഒരു റൗണ്ട് വാഷ്‌ബേസിന്‍ ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ വടക്ക്, പടിഞ്ഞാറ് ദിശകളായിരിക്കും അനുയോജ്യം. വാഷ്ബേസിന്‍ ഭിത്തിയില്‍ ഘടിപ്പിച്ചതാണെങ്കില്‍ അതിന് ഒരു കൗണ്ടര്‍ ഉണ്ടെന്ന് ഉറപ്പാക്കുക.
പൊതുവെ നമ്മളില്‍ പലരും സ്‌റ്റെയര്‍ കേസിന് താഴെ വാഷ് ബേസിന്‍ സ്ഥാപിക്കുന്നവരാണ്. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരം ഇത് തെറ്റാണ്. സ്‌റ്റെയര്‍ കേസിന് താഴെ വാഷ് ബേസിന്‍ വെക്കുന്നത് കുടുംബത്തില്‍ അനിഷ്ടസംഭവങ്ങള്‍ വിളിച്ചു വരുത്തും എന്നാണ് വിശ്വാസം.












Click it and Unblock the Notifications