കട്ടിലിന് നേരെ മുകളില്‍ എസി വെച്ചിട്ടുണ്ടോ..? എങ്കില്‍ വേഗം മാറ്റിക്കോ, ഇല്ലെങ്കില്‍ വന്‍ ധനനഷ്ടം
എയര്‍ കണ്ടീഷനറുകള്‍ ചൂടുള്ള താപനിലയില്‍ നിന്ന് ആശ്വാസം നല്‍കുകയും ഫാനിനെ പോലെ കൂടുതല്‍ ശബ്ദമുണ്ടാക്കാതെ നിങ്ങള്‍ക്ക് തണുപ്പും സുഖവും നല്‍കുകയും ചെയ്യുന്നു. ഫാനുകളേക്കാളും കൂളറുകളേക്കാളും ഇപ്പോള്‍ എസിയുടെ ഡിമാന്‍ഡ് അതിവേഗം വര്‍ധിക്കാന്‍ കാരണം ഇതാണ്. ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരുടേയും വീട്ടില്‍ എസിയുണ്ടായിരിക്കും. വേനല്‍ വരുമ്പോള്‍ തന്നെ വീടുകളില്‍ എസി, കൂളറുകള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ തുടങ്ങുന്നവരാണ് പലരും.
എന്നാല്‍ എസി വെക്കുമ്പോള്‍ പലരും വാസ്തു നോക്കാറില്ല. എസി വെക്കുന്നതിനും വാസ്തു നോക്കണോ എന്ന് നെറ്റി ചുളിക്കേണ്ട. ഏതൊരു വസ്തുവിനും അതിന്റേതായ സ്ഥാനമുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തു ശാസ്ത്രത്തില്‍ എസിയെ സംബന്ധിച്ച് എന്താണ് പറഞ്ഞിട്ടുള്ളത് എന്ന് നോക്കാം.

വാസ്തു പ്രകാരം എയര്‍ കണ്ടീഷണര്‍ വടക്ക് ദിശയിലാണ് സ്ഥാപിക്കേണ്ടത്. കൂളര്‍ വടക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് കിഴക്ക് ദിശകളിലും സ്ഥാപിക്കാം. പടിഞ്ഞാറ്, വടക്ക് ദിശകൡ എസി വെക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് എനര്‍ജി കൊണ്ടുവരും. മുറിയുടെ തെക്കേ ഭിത്തിയില്‍ എയര്‍ കണ്ടീഷണര്‍ സ്ഥാപിച്ചാല്‍, അത് ബിസിനസ് നഷ്ടത്തിന് കാരണമായേക്കാം. മുറിയുടെ തെക്ക്-പടിഞ്ഞാറ് ഭിത്തിയിലാണെങ്കില്‍ സാമ്പത്തിക നഷ്ടം ഉണ്ടാകാം.
വീട്ടിലെ അംഗങ്ങളുടെ ഐശ്വര്യത്തെയും ഇത് ദോഷകരമായി ബാധിക്കുന്നു. വീടിന്റെ പടിഞ്ഞാറ് ദിശയില്‍ എസി സ്ഥാപിച്ചാല്‍ വരുമാനം അസ്ഥിരമായി തുടരും. കിടക്ക, പഠന മേശ, വര്‍ക്ക് ടേബിള്‍ എന്നിവയുടെ മുന്നില്‍ എസി വെക്കുന്നത് വിപരീത ഫലം നല്‍കും. മാത്രമല്ല അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും. കിടക്കയുടെ ഹെഡ്റെസ്റ്റിന് മുകളില്‍ എസി സ്ഥാപിക്കരുത്.
അത് ഉറക്കത്തെ ദോഷകരമായി ബാധിക്കും. കട്ടിലിന്റെ ഒരു വശത്ത് ഇടത്തോട്ടോ വലത്തോട്ടോ എസി സ്ഥാപിക്കുന്നതാണ് നല്ലത്. വീട്ടിലെ എല്ലാ മുറികളിലും എസി ഉണ്ടെങ്കിലും രാവിലെയും വൈകുന്നേരവും ജനാലകള്‍ തുറന്നിടുന്നത് പോസിറ്റീവ് എനര്‍ജി വീട്ടിലേക്ക് എത്താന്‍ സഹായിക്കും. എസിയുടെ വെന്റിലേറ്റിന് മുന്നിലായി സോഫകളും ബുക്ക് ഷെല്‍ഫുകളും പോലുള്ള വലിയ ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കരുത്.
ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നത് നിങ്ങള്‍ക്ക് പനിയും ക്ഷീണവും സ്ഥിരമായി ഉണ്ടാകുന്നതിന് കാരണമാകും. നിങ്ങളുടെ താപനില വളരെ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് തലവേദനയും അസ്വസ്ഥയും അനുഭവപ്പെടാം. അതിനാല്‍ ദീര്‍ഘനേരം എസിയില്‍ ഇരിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.












Click it and Unblock the Notifications