നിങ്ങളുടെ വീട്ടില്‍ എത്ര ക്ലോക്കുകളുണ്ട്...!!? ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കാലിയാകും, ഓര്‍ത്തോ!!
വാസ്തു ശാസ്ത്രത്തിന് നമ്മളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പ്പിച്ച് നല്‍കിയിരിക്കുന്നത്. നമുക്ക് ചുറ്റുമുള്ളതെല്ലാം വാസ്തു നിയമങ്ങള്‍ക്കനുസൃതമാണെങ്കില്‍ ജീവിതത്തില്‍ എപ്പോഴും സന്തോഷം നിലനില്‍ക്കും എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. വീട് നിര്‍മാണത്തില്‍ പലരും വാസ്തു നോക്കാറുണ്ടെങ്കിലും അതിന് ശേഷം നടക്കുന്ന പലകാര്യങ്ങളിലും വാസ്തു നമ്മള്‍ ഗൗനിക്കാറില്ല.
എല്ലാവരുടേയും വീട്ടില്‍ കാണുന്ന ഒന്നാണ് ക്ലോക്ക്. സമയം ട്രാക്ക് ചെയ്യുന്നതിനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് അവ എന്നതിനാല്‍ തന്നെ വീട്ടിലൊരു ക്ലോക്ക് ഇന്നത്തെ കാലത്തും നിര്‍ബന്ധമാണ്. ക്ലോക്ക് സംബന്ധിച്ചും വാസ്തുവില്‍ നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് നോക്കാം.

വാസ്തു പ്രകാരം വീടിന്റെ കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിശകളിലാണ് ക്ലോക്ക് വെക്കേണ്ടത്. സമ്പത്തിന്റെ ദേവനായ കുബേരനാണ് വടക്ക് ദിശ ഭരിക്കുന്നത്. ഇന്ദ്ര ദേവനാണ് കിഴക്ക് ദിശ ഭരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ ദിശകളില്‍ ക്ലോക്ക് വെക്കുന്നത് ഫലപ്രദമാണ്. ഇത് ജീവിതത്തില്‍ അഭിവൃദ്ധിയും വികസനവും കൊണ്ടുവരുന്നു എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
ഒരു കാരണവശാലും വീടിന്റെ തെക്ക് ദിശയില്‍ ക്ലോക്ക് വെക്കാന്‍ പാടില്ല. വീടിന്റെ എല്ലാ മുറികളിലും ക്ലോക്ക് വെക്കുന്നതും ശുഭകരമല്ല. കട്ടിലിന് സമീപവും ബാല്‍ക്കണിയിലോ വരാന്തയിലോ ക്ലോക്ക് വെക്കുന്നതും ദോഷം ചെയ്യും. ഈ അശുഭസ്ഥാനങ്ങളില്‍ ക്ലോക്ക് വെക്കുന്നത് വഴി കുടുംബത്തില്‍ ധനനഷ്ടവും അശാന്തിയും നിലനില്‍ക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്.
ക്ലോക്ക് വൃത്താകൃതിയിലായിരിക്കണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. കിടപ്പുമുറിയില്‍ പെന്‍ഡുലമുള്ള ക്ലോക്കുകള്‍ ഒരിക്കലും സ്ഥാപിക്കാന്‍ പാടില്ല. ക്ലോക്ക് എപ്പോഴും വൃത്തിയായും നല്ല നിലയിലും സൂക്ഷിക്കണം. ക്ലോക്കിന്റെ ചില്ല് പൊട്ടിയിട്ടുണ്ടെങ്കില്‍ ഉടന്‍ അത് മാറ്റി സ്ഥാപിക്കണം. അല്ലാത്തപക്ഷം വീട്ടില്‍ കലഹം പതിവായിരിക്കും. നീല, കറുപ്പ്, കാവി നിറങ്ങളിലുള്ള ക്ലോക്കുകള്‍ അശുഭകരമായി കണക്കാക്കപ്പെടുന്നു.
ക്ലോക്ക് ശരിയായ സമയം കാണിക്കുന്നില്ലെങ്കില്‍ അത് ഉടന്‍ തന്നെ മാറ്റിസ്ഥാപിക്കേണ്ടതാണ്. വാതിലിന് മുകളില്‍ ക്ലോക്ക് സ്ഥാപിക്കരുത്. ഇത് വീട്ടില്‍ നിഷേധാത്മകതയ്ക്ക് കാരണമാകും. ഒരിക്കലും വീടിന് പുറത്ത് ക്ലോക്കുകള്‍ വെക്കരുത്. ക്രമാസക്തമായ മൃഗങ്ങളുടെ ചിത്രങ്ങളോ അശുഭകരമായ സംഭവങ്ങളോ ഉള്ള ക്ലോക്കുകള്‍ വീട്ടില്‍ സൂക്ഷിക്കരുത്. മുങ്ങുന്ന കപ്പലിന്റെ ചിത്രമുള്ള ക്ലോക്കുകളും നെഗറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നു.












Click it and Unblock the Notifications