Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടില്‍ നാലില്‍ കൂടുതല്‍ ഫോട്ടോ ഫ്രെയിമുകളുണ്ടോ..? വേഗം മാറ്റിയില്ലെങ്കില്‍ എല്ലാം മുടിയും!

വാസ്തു ശാസ്ത്രം എല്ലാവരുടേയും ജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്ന ഒന്നാണ്. ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏതൊരു കാര്യവും വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് വിശ്വാസം. ഏതൊരു വസ്തുവിന്റേയും സ്ഥാനം ദിശ എന്നിവ സംബന്ധിച്ച് വാസ്തു ശാസ്ത്രത്തില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത് പ്രകാരം സാധനങ്ങള്‍ സൂക്ഷിച്ചാല്‍ വീട്ടിലും വീട്ടിലെ അംഗങ്ങള്‍ക്കും ശുഭകരമായിരിക്കും.

അല്ലാത്ത പക്ഷം വിപരീതഫലമായിരിക്കും നേരിടേണ്ടി വരിക. നമ്മളില്‍ പലരും വീട്ടില്‍ ഫോട്ടോ ഫ്രെയിമുകള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ വാസ്തു ശാസ്ത്രം പരിഗണിക്കാതെയായിരിക്കും ഭൂരിഭാഗം പേരും ഇത് സൂക്ഷിക്കുന്നുണ്ടായിരിക്കുക. വാസ്തു ശാസ്ത്രം അനുസരിച്ച്, അലങ്കാര ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതെന്തും ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങള്‍ക്കും നുറുങ്ങുകള്‍ക്കും അനുസൃതമായിരിക്കണം.

VASTU TIPS

ഇത് പ്രകാരം വീട്ടില്‍ ഫോട്ടോ ഫ്രെയിമുകള്‍ സൂക്ഷിക്കുന്നതിനെ കുറിച്ച് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത് എന്തെല്ലാമാണ് എന്ന് നോക്കാം. വാസ്തു ശാസ്ത്രം പ്രകാരം നിങ്ങളുടെ വീട്ടില്‍ നാല് ഫോട്ടോ ഫ്രെയിമുകള്‍ മാത്രമേ സ്ഥാപിക്കാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്. നാലില്‍ കൂടുതല്‍ ഫോട്ടോ ഫ്രെയിമുകള്‍ സൂക്ഷിച്ചാല്‍ അത് നിങ്ങളുടെ വീട്ടില്‍ വാസ്തു വൈകല്യങ്ങള്‍ സൃഷ്ടിക്കും.

മാത്രമല്ല നിങ്ങള്‍ സൂക്ഷിക്കുന്ന ഫോട്ടോ ഫ്രെയിമുകള്‍ വാസ്തു നുറുങ്ങുകള്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നതും ഉറപ്പാക്കേണ്ടതുണ്ട്. നിങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്ന നാല് ഫ്രെയിമുകളില്‍ ഒന്ന് കുടുംബത്തിന്റേത് ആയിരിക്കണം. മറ്റൊന്ന് പൂര്‍വ്വികര്‍, ഒരു ദൈവം അല്ലെങ്കില്‍ ഗുരു, നിങ്ങളുടെ വിവാഹം എന്നിവയുടേതും ആയിരിക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

നാല് ഫോട്ടോ ഫ്രെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ ഈ വാസ്തു നിയമങ്ങള്‍ പാലിക്കുകയാണെങ്കില്‍, അത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്രത്തില്‍ ദിശ വളരെ പ്രധാനമാണ്. അതിനാല്‍, നിങ്ങള്‍ തെക്ക് ദിശയില്‍ പൂര്‍വ്വികരുടെ ഫോട്ടോ ഇന്‍സ്റ്റാള്‍ ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിന്റെ അല്ലെങ്കില്‍ ഗുരുവിന്റെ ഫോട്ടോ കിഴക്ക് ദിശയില്‍ വെക്കണം.

കൂടാതെ കുടുംബത്തിന്റെയും വിവാഹത്തിന്റേയും ചിത്രങ്ങള്‍ വടക്ക് - കിഴക്ക് ദിശയില്‍ വെക്കണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ ഫോട്ടോ ഫ്രെയിമുകള്‍ സൂക്ഷിക്കുന്നതിനുള്ള പൊതുവായ വാസ്തു നിര്‍ദ്ദേശങ്ങളാണിവ. എന്നിരുന്നാലും, നിങ്ങളുടെ ജാതകത്തെയും വീടിന്റെ ഘടനയെയും അടിസ്ഥാനമാക്കിയുള്ള കൂടുതല്‍ വിശദമായ നിര്‍ദേശങ്ങള്‍ക്ക് ഒരു വാസ്തു വിദഗ്ധനെ കൂടി സമീപിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+