കിണറില്‍ നിന്ന് വെള്ളം കോരി കുടിക്കാറില്ലേ..? ഇങ്ങനെ ചെയ്താല്‍ പലവഴിക്ക് പണം കൈയിലെത്തും
വീട് നിര്‍മിക്കുമ്പോഴും കിണര്‍ കുഴിക്കുമ്പോഴും വാസ്തു ശാസ്ത്രം പരിഗണിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ അതിന് ശേഷം ആരും വാസ്തു പരിഗണിക്കാറില്ല എന്നതാണ് വാസ്തവം. നമ്മള്‍ ചെയ്യുന്ന ഏത് കാര്യത്തിലും വാസ്തു ശാസ്ത്രപരമായ പ്രാധാന്യമുണ്ട്. അതോടൊപ്പം നമ്മള്‍ വീട്ടില്‍ സൂക്ഷിക്കുന്ന ഏത് വസ്തുവിനും വാസ്തു ശാസ്ത്രപരമായ സ്ഥാനം, ദിശ എന്നിവ പരിഗണിക്കേണ്ടതുണ്ട്.
ഇത് പാലിക്കുന്നത് ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിലേക്ക് നയിക്കും. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വാസ്തു നിയമങ്ങളും തത്വങ്ങളും നിങ്ങളെ സഹായിക്കും. എന്നാല്‍ വാസ്തു ശാസ്ത്രം അനുസരിക്കാതെ സാധനങ്ങള്‍ സൂക്ഷിക്കുന്നത് വാസ്തു ദോഷത്തിന് കാരണമാകുകയും ചെയ്യും. പ്രപഞ്ചത്തിലെ അഞ്ച് മൂലകങ്ങളില്‍ ഒന്നാണ് ജലം.

ജലം ഏതൊരാളുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. വാസ്തു ശാസ്ത്രത്തിലും ജലത്തിന് സവിശേഷമായ സാഹചര്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ വെള്ളം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വാസ്തു നിയമങ്ങള്‍ അറിയാന്‍ താല്‍പര്യമുണ്ടോ? അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. കൃത്യമായ സ്ഥലത്ത് ജലം സൂക്ഷിക്കുന്നത് വഴി നിങ്ങള്‍ക്ക് പണനഷ്ടം ഒഴിവാക്കാം.
ഒരിക്കലും തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ ഒരു കുഴല്‍ക്കിണര്‍ സ്ഥാപിക്കരുത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത് വാസ്തു പ്രകാരം വടക്ക് കിഴക്ക് ദിശയാണ് ഈ ആവശ്യത്തിന് ഉത്തമവും ശുഭകരവുമായി കണക്കാക്കുന്നത്. വീട്ടിലെ ടാപ്പില്‍ നിന്ന് വെള്ളം അനിയന്ത്രിതമായി ഒഴുകി പോകുന്നത് വരാന്‍ പോകുന്ന ധനനഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്.
അതിനാല്‍ ഈ സാഹചര്യത്തില്‍. നിങ്ങള്‍ അത് എത്രയും വേഗം നന്നാക്കണം. കാരണം ഇത് വൈകാതെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും നയിക്കുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. കൂടാതെ, നിങ്ങളുടെ വീട്ടില്‍ ഒരിക്കലും കിഴക്ക് ദിശയില്‍ ബാത്ത്‌റൂം ഉണ്ടാകരുത്, ഇത് മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തു പ്രകാരം നിങ്ങളുടെ വീടിന്റെ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് കോണില്‍ മാത്രമേ വെള്ളം സൂക്ഷിക്കാവൂ.
പൊട്ടിയ കുപ്പിയിലോ പാത്രങ്ങളിലോ വെള്ളം സൂക്ഷിക്കുന്നതും നല്ലതല്ല. ഇത് കുടുംബാംഗങ്ങളുടെ ഐശ്വര്യം, സമൃദ്ധി എന്നിവയെ ദോഷകരമായി ബാധിക്കും. കിണറില്‍ നിന്ന് എല്ലാ ദിവസവും വെള്ളം കോരുന്നു എന്ന് ഉറപ്പാക്കണം. കിണറിലെ വെള്ളം ഭൂമിദേവിയുടെ പ്രസാദമാണ്. എല്ലാ ദിവസവും കിണറില്‍ നിന്ന് വെള്ളം കോരി കുടിക്കുന്നത് രോഗങ്ങളില്‍ നിന്ന് നിങ്ങളെ മുക്തരാക്കും.












Click it and Unblock the Notifications