കോണിപ്പടിക്ക് താഴെയാണോ പൂജാമുറി? വേഗം മാറ്റിയില്ലെങ്കിലും കുടുംബം മുടിഞ്ഞ് പോകും
വാസ്തു ശാസ്ത്രത്തിന് എല്ലാവരുടേയും ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. വീടിന്റെ ഐശ്വര്യത്തിന് പല വിധത്തില്‍ ഗുണം ചെയ്യുന്ന ഒന്നാണ് വാസ്തു ശാസ്ത്രം എന്നാണ് വിശ്വാസം. എന്നാല്‍ വീട്ടിലെ ഏതെങ്കിലും തരത്തിലുള്ള ക്രമീകരണങ്ങള്‍ വാസ്തു വൈകല്യങ്ങള്‍ക്കും ഇടയാക്കിയേക്കും. ഇത് ജീവിതത്തില്‍ വലിയ ദോഷങ്ങള്‍ക്ക് കാരണമായേക്കാം.
പുരാതന കാലം തൊട്ടെ വീട് നിര്‍മിക്കുമ്പോള്‍ പൂജാമുറിയും നിര്‍മിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ പലരും ഇത് ശരിയായ ദിശയില്‍ അല്ല സ്ഥാപിക്കാറുള്ളത്. അത് കാരണം വീടിനും വീടിനുള്ളില്‍ താമസിക്കുന്നവര്‍ക്കും വലിയ ദോഷം വന്ന് ചേരും. പണ്ട് കാലത്ത് പലരും പൂജാമുറിക്കായി പ്രത്യേക സ്ഥാനം ഒഴിച്ചിടാറുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് പലരും സ്ഥലം ലാഭിക്കാനായി കോണിപ്പടിക്ക് താഴെയാണ് പൂജാമുറി നിര്‍മിക്കാറുള്ളത്.

എന്നാല്‍ ഇത് ശരിയായ പ്രവണതയല്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. വാസ്തു നിയമങ്ങള്‍ അനുസരിച്ച് കോണിപ്പടിക്ക് താഴെ നിങ്ങള്‍ പൂജാമുറി സ്ഥാപിക്കുകയോ പണിയുകയോ ചെയ്യരുത്. എന്തുകൊണ്ടാണ് പൂജാമുറി കോണിപ്പടിക്ക് താഴെ പാടില്ല എന്ന് പറയുന്നത് എന്നല്ലേ? ഇത് വളരെ അശുഭകരമാണ് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
പൂജാമുറിക്ക് മുകളില്‍ കോണിപ്പടി വരുമ്പോള്‍ നമ്മള്‍ കോണിപ്പടികള്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോള്‍, നമ്മുടെ കാലുകള്‍ പ്രതീകാത്മകമായി വിഗ്രഹങ്ങള്‍ക്ക് മുകളിലാണ്, അത് ഒട്ടും അനുയോജ്യമല്ല. നിങ്ങള്‍ എല്ലായ്പ്പോഴും ആരാധനാസ്ഥലം ഒരു പീഠത്തിലോ നിങ്ങളുടെ നേത്രതലത്തിലോ, അല്ലെങ്കില്‍ നിങ്ങളുടെ മുകളിലോ സ്ഥാപിക്കണം. അല്ലെങ്കില്‍, നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജി വര്‍ധിക്കും.
ഈ വാസ്തു നിയമങ്ങള്‍ പാലിക്കാത്തത് കുടുംബ പ്രശ്നങ്ങള്‍ക്കും നിങ്ങളുടെ വീട്ടില്‍ ഗ്രഹദോഷത്തിനും കാരണമാകും. ഇത് വീട്ടിലെ അംഗങ്ങളുടെ വിജയത്തിന് തടസം സൃഷ്ടിക്കും. ഇതോടൊപ്പം, നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങാനും സാധ്യതയുണ്ട്. സാമ്പത്തികമായി വലിയ തിരിച്ചടി നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നേക്കാം എന്നും വാസ്തു വിദഗ്ധര്‍ പറയുന്നു.
പൂജാമുറി കോണിപ്പടിക്ക് താഴെയാണ് സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ അത് അവിടെ നിന്ന് മാറ്റുന്നത് മാത്രമാണ് പരിഹാരം എന്ന് വിദഗ്ധര്‍ പറയുന്നു. അതിനാല്‍ പൂജാമുറി നിങ്ങളുടെ വീടിന്റെ കിഴക്ക് ദിശയില്‍ നിര്‍മ്മിക്കുന്നതാണ് ഏറ്റവും അഭികാമ്യം. അല്ലാത്തപക്ഷം ഇത്തരം ദോഷങ്ങള്‍ ജീവിതത്തില്‍ നിന്ന് വിട്ടുമാറില്ല എന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications