വീട്ടില്‍ മഞ്ഞള്‍ ചെടിയുണ്ടോ..? ഈ ദിശയില്‍ വെച്ചാല്‍ പണം ഇരട്ടിയാകും
വാസ്തു ശാസ്ത്രം ഏതൊരാളുടേയും ജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്ന ഒന്നാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ വാസ്തുവിന്റെ സ്വാധീനത്താലാണ് എന്നാണ് വിശ്വാസം. ഏതൊരു വസ്തുവിന്റേയും സ്ഥാനം, ദിശ എന്നിവയുമായി വാസ്തു ബന്ധപ്പെട്ടിരിക്കുന്നു. ഇത് പ്രകാരം വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള ഒന്നാണ് മഞ്ഞള്‍.
മഞ്ഞള്‍ ഭാഗ്യം, സമൃദ്ധി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മഞ്ഞളിന്റെ തിളക്കമുള്ള മഞ്ഞ നിറം സൂര്യന്റെ തിളക്കത്തെ പ്രതിനിധീകരിക്കുന്നതായി കരുതപ്പെടുന്നു. ഇത് പലപ്പോഴും ഭാഗ്യവും നല്ല ഊര്‍ജ്ജവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരാധനാലയങ്ങളെ ശുദ്ധീകരിക്കാനും മറ്റും നിരവധി ചടങ്ങുകളിലും മതപരമായ ആചാരങ്ങളിലും ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഇത്.

പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാനും നെഗറ്റീവ് എനര്‍ജി തടയാനും മഞ്ഞളിന് പ്രത്യേക കഴിവുണ്ട് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ലോകമെമ്പാടുമുള്ള സമൃദ്ധിയുടെയും സമ്പത്തിന്റെയും പ്രതിനിധാനമായാണ് മഞ്ഞള്‍ കണക്കാക്കുന്നത്. നമ്മൡ പലരുടേയും വീട്ടില്‍ മഞ്ഞള്‍ ചെടി വളര്‍ത്താറുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരും വാസ്തു ശാസ്ത്രത്തിന് അനുസൃതമായിട്ടായിരിക്കില്ല ഇവ നട്ടിരിക്കുന്നത്.
വീടിന്റെ ശരിയായ ദിശയില്‍ ഒരു മഞ്ഞള്‍ ചെടി വയ്ക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ആകര്‍ഷിക്കുമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. കാരണം ലക്ഷ്മി ദേവി എപ്പോഴും കളങ്കരഹിതമായ അന്തരീക്ഷത്തിലാണ് താമസിക്കുന്നത്. അതിനാല്‍ മഞ്ഞള്‍ ചെടിയുടെ ചുറ്റുമുള്ള പ്രദേശം വൃത്തിയായി സൂക്ഷിക്കണം. വീടിനുള്ളില്‍ മഞ്ഞള്‍ ചെടി വളര്‍ത്തുന്നത് ഭാഗ്യമാണ് എന്നാണ് വാസ്തു ശാസ്ത്രംത്തില്‍ പറഞ്ഞിരിക്കുന്നത്.
വീട്ടില്‍ മഞ്ഞള്‍ ചെടി വളര്‍ത്തിയാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ തരണം ചെയ്യാം. വ്യാഴാഴ്ച മഹാവിഷ്ണുവിന് മഞ്ഞ നിറത്തിലുള്ള സാധനങ്ങള്‍ നല്‍കുന്നത് ഭാഗ്യം വര്‍ധിപ്പിക്കുന്നു. പണമുണ്ടാക്കാനുള്ള പ്രതിവിധിയായി അഞ്ച് മഞ്ഞള്‍ കഷ്ണങ്ങള്‍ നിങ്ങളുടെ പണപ്പെട്ടിയുടെ അടുത്ത് ഒരു തുണിയില്‍ കെട്ടി സൂക്ഷിക്കുക. ഇത് പണമൊഴുക്ക് പ്രോത്സാഹിപ്പിക്കുകയും നല്ല സാമ്പത്തിക നില നിലനിര്‍ത്തുകയും ചെയ്യും.
വീടിന്റെ മുറ്റത്ത് മഞ്ഞള്‍ ചെടി നട്ടുവളര്‍ത്തുന്നത് വാസ്തു ദോഷം ഇല്ലാതാക്കും. മഞ്ഞള്‍ചെടി വീടിന്റെ അഗ്നി കോണില്‍ വെക്കണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് കുടുംബാംഗങ്ങള്‍ക്ക് മേലുള്ള ദോഷങ്ങള്‍ തരണം ചെയ്യാന്‍ സഹായിക്കും. വീട്ടിലോ പറമ്പിലോ സമൃദ്ധമായി വളരുന്ന മഞ്ഞള്‍ ചെടി കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹം വര്‍ധിപ്പിക്കാനും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാനും സഹായിയ്ക്കും.
ഇതിന് വടക്ക്-പടിഞ്ഞാറ് ദിശയാണ് അത്യുത്തമം. മഞ്ഞള്‍ ചെടി പതിവായി നനയ്ക്കുകയും പരിപാലിയ്ക്കുകയും വേണം. വാടിയ മഞ്ഞള്‍ ചെടി അശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും.












Click it and Unblock the Notifications