കീറിയ വസ്ത്രം ഇപ്പോഴും വീട്ടില്‍ സൂക്ഷിക്കുന്നുണ്ടോ..? ഉടന്‍ എടുത്ത് കളഞ്ഞോ, മുടിഞ്ഞ് പോകും..!!
വാസ്തു ശാസ്ത്രം ഏതൊരു വ്യക്തിയുടേയും ജീവിതത്തില്‍ പ്രധാനമാണ് എന്നാണ് ഇതില്‍ വിശ്വസിക്കുന്നവര്‍ പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന ശുഭ-അശുഭ കാര്യങ്ങള്‍ വാസ്തുവിന്റെ സ്വാധീനം മൂലമാണ് എന്നാണ് ഹൈന്ദവ വിശ്വാസം. അതിനാല്‍ തന്നെ ജ്യോതിഷം പോലെ വാസ്തു ശാസ്ത്രത്തിനും ഹൈന്ദവ വിശ്വാസത്തില്‍ സവിശേഷമായ സ്ഥാനമാണ് ഉള്ളത്.
വീട്, കിണര്‍ നിര്‍മാണത്തിന് ജാതിമതഭേദമന്യേ വാസ്തു പരിഗണിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ വാസ്തു ഇതില്‍ മാത്രം അവസാനിക്കുന്നില്ല. വീടിനുള്ളില്‍ നിങ്ങള്‍ സൂക്ഷിക്കുന്ന വസ്തുക്കൡല്‍ പലപ്പോഴും വാസ്തു ദോഷമുള്ളവയായിരിക്കും. ഇക്കാരണം കൊണ്ട് തന്നെ ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.

പൊട്ടിയ വസ്തുക്കളൊന്നും വീട്ടില്‍ സൂക്ഷിക്കുന്നത് നല്ലതല്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. പൊട്ടിയ പാത്രങ്ങള്‍, കണ്ണാടികള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, ചിത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, കിടക്കകള്‍, ക്ലോക്കുകള്‍, വിളക്കുകള്‍, ചൂലുകള്‍, മഗ്ഗുകള്‍, കപ്പുകള്‍ മുതലായവ വീട്ടില്‍ സൂക്ഷിക്കരുത്. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കും എന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്.
മാത്രമല്ല ഇത്തരം വസ്തുക്കളുള്ള വീട്ടിലെ ഗൃഹനാഥന്‍ മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും വാസ്തു ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം സാമ്പത്തികമായി വലിയ നഷ്ടമായിരിക്കും കുടുംബത്തിന് നേരിടേണ്ടി വരിക. ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കുന്ന വീട്ടിലേക്ക് കയറിവരാന്‍ ലക്ഷ്മിദേവി മടിക്കും. മാത്രമല്ല നിങ്ങളുടെ നിലവിലെ ആസ്തിയില്‍ കുറവും നേരിടേണ്ടി വന്നേക്കാം.
പലപ്പോഴും ആളുകള്‍ വീടിന്റെ അലമാരയിലോ ഷെല്‍ഫിലോ കീറിയ വസ്ത്രങ്ങളുടെ ഒരു കെട്ട് സൂക്ഷിക്കാറുണ്ട്. ചിലര്‍ ഇവ കട്ടിലിനടിയിലും ടെറസിലുമൊക്കെ സൂക്ഷിച്ച് വെക്കും. ഇതും വീട്ടിനുള്ളില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കാന്‍ കാരണമാകും. അത്തരം വസ്ത്രങ്ങള്‍ ആര്‍ക്കെങ്കിലും ദാനം ചെയ്യുകയോ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയോ വേണം. ഇവ സൂക്ഷിച്ച് വെക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണ്.
കീറിയ പേഴ്‌സ് ഉപയോഗിക്കുന്നതും ദോഷകരമാണ്. ഇത് നിങ്ങളുടെ കൈയിലെ പണം ചോര്‍ത്തികളയുന്നതിന് കാരണമാകുന്നു എന്നാണ് പറയുന്നത്. വാസ്തു പ്രകാരം വീടിന്റെ മേല്‍ക്കൂരയില്‍ കിടക്കുന്ന അഴുക്കും സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കും. ഒരിക്കലും വീടിന്റെ മേല്‍ക്കൂരയില്‍ അനാവശ്യ വസ്തുക്കളോ പഴകിയ വസ്തുക്കളോ സൂക്ഷിക്കരുതെന്ന് ഓര്‍മ്മിക്കുക. ഇത് കുടുംബാംഗങ്ങളുടെ മനസിലും തലച്ചോറിലും സമ്മര്‍ദ്ദം ചെലുത്തുന്നു.












Click it and Unblock the Notifications