ഈ നിറത്തിലുള്ള ബെഡ് ഷീറ്റിലല്ലേ ഉറങ്ങുന്നത്..!!? എന്നാല്‍ ഒരുകാലത്തും വിവാഹം നടക്കില്ല
വിവാഹം എന്നത് ഏതൊരാളുടെയും ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്. പലപ്പോഴും ചിലര്‍ക്ക് വിവാഹത്തിന് അനാവശ്യമായ കാലതാമസമുണ്ടാകും. എല്ലാ കാര്യങ്ങളും ഒത്തുവന്നാല്‍ പോലും പലരുടേയും വിവാഹം നീണ്ട് പോകുന്നത് നമ്മള്‍ കാണാറുണ്ട്. വീട്ടിലെ വാസ്തു ദോഷമാണ് ഇതിന് കാരണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
നമ്മുടെ ദൈനംദിന പ്രവൃത്തികളിലെ ചില കാര്യങ്ങള്‍ പോലും വിവാഹത്തെ ദോഷകരമായി ബാധിക്കാന്‍ കാരണമായേക്കാം. വിവാഹത്തിലെ കാലതാമസത്തിനും തടസങ്ങള്‍ക്കും പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. അവ നീക്കാന്‍ വാസ്തുവില്‍ നല്‍കിയിരിക്കുന്ന പ്രത്യേക മാര്‍ഗങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം. വാസ്തു ശാസ്ത്രത്തിലെ ഈ പ്രതിവിധികള്‍ ദാമ്പത്യജീവിതത്തില്‍ വരുന്ന പലതരം തടസങ്ങള്‍ നീക്കി ദാമ്പത്യജീവിതം സന്തോഷകരമാക്കും.

വീട്ടില്‍ ആരെങ്കിലും വിവാഹാലോചനയുമായി വന്നാല്‍ അവരെ വീടിന്റെ പ്രധാന വാതില്‍ കാണാത്ത ഒരു സ്ഥലത്ത് ഇരുത്തുക. ആഗ്രഹിക്കുന്ന ജീവിത പങ്കാളികളെ ലഭിക്കാന്‍ അവിവാഹിതരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിലധികം വാതിലുകളുള്ള മുറിയില്‍ ഉറങ്ങണം എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കട്ടിലിനടിയില്‍ ഉപയോഗശൂന്യമായ വസ്തുക്കളോ ഇരുമ്പ് വസ്തുക്കളോ സൂക്ഷിക്കരുത്.
ഇവ വിവാഹത്തിന് തടസങ്ങള്‍ സൃഷ്ടിക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ചൊവ്വാദോഷം മൂലം ചിലപ്പോള്‍ ദാമ്പത്യത്തില്‍ പ്രശ്നമുണ്ടാകും. ഇത് നീക്കം ചെയ്യാന്‍ മുറിയുടെ പ്രധാന വാതില്‍ പിങ്ക് അല്ലെങ്കില്‍ ഇളം ചുവപ്പ് നിറത്തിലായിരിക്കണം. കൂടാതെ, മുറിയില്‍ നിന്ന് വളരെ ഭാരമുള്ള വസ്തുക്കള്‍ നീക്കം ചെയ്യുക. തിങ്കളാഴ്ച 1.25 കിലോഗ്രാം പയറും 1.25 ലിറ്റര്‍ പശുവിന്‍ പാലും ദാനം ചെയ്യുക.
ഇത് വിവാഹത്തിലെ കാലതാമസത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു. അവിവാഹിതയായ സ്ത്രീ വീടിന്റെ വടക്ക്-പടിഞ്ഞാറ് ദിശയില്‍ ഉറങ്ങുകയും വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയില്‍ ഉറങ്ങുന്നത് ഒഴിവാക്കുകയും വേണം. ഇത് വിവാഹ സാധ്യത വര്‍ധിപ്പിക്കും. അതുപോലെ, അവിവാഹിതനായ ഒരു പുരുഷന്‍ വടക്ക്-കിഴക്ക് ദിശയില്‍ ഉറങ്ങുകയും തെക്ക്-കിഴക്ക് ദിശയില്‍ ഉറങ്ങുന്നത് ഒഴിവാക്കുകയും വേണം.
പിങ്ക്, മഞ്ഞ, വെള്ള തുടങ്ങിയ ഇളം നിറമുള്ള ബെഡ്ഷീറ്റ് വിരിച്ച് വേണം കിടക്കയില്‍ ഉറങ്ങാന്‍. ഇത് മുറിയില്‍ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്റെ മുറി വൃത്തിയായും ചിട്ടയായും സൂക്ഷിക്കണ. വീടിന് നല്‍കുന്ന നിറം ഇളം നിറമായിരിക്കണം. ഭിത്തിയില്‍ പൂശാന്‍ ഇരുണ്ട നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക.












Click it and Unblock the Notifications