Get Updates
Get notified of breaking news, exclusive insights, and must-see stories!

റോസാപ്പൂവ് നട്ടത് ഇവിടെയാണോ..? എങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് വന്‍ഭാഗ്യം, സമ്പന്നനാകും

നമ്മുടെ ജീവിതത്തില്‍ പൂക്കള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വീടിന്റെ അലങ്കാരത്തിന് മുതല്‍ ദൈവാരാധനയ്ക്ക് വരെ പൂക്കള്‍ ഉപയോഗിക്കുന്നു. നമ്മളില്‍ എല്ലാവരുടേയും വീട്ടില്‍ സര്‍വസാധാരണമായി കണ്ട് വരുന്നതാണ് റോസാപ്പൂവുകള്‍. റോസ് സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. വാസ്തു ശാസ്ത്രത്തിലും റോസാപ്പൂവിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്.

വാസ്തുവില്‍ ഭാഗ്യത്തിന്റെ പ്രതീകമാണ് റോസാപ്പൂവുകള്‍. വാസ്തു പ്രകാരം, നിങ്ങള്‍ റോസാപ്പൂക്കളുമായി ബന്ധപ്പെട്ട ഈ പരിഹാരങ്ങള്‍ ചെയ്യാന്‍ തുടങ്ങിയാല്‍, വീട്ടില്‍ സന്തോഷവും സമാധാനവും വരും. റോസാപ്പൂവുമായി ബന്ധപ്പെട്ട് വാസ്തു ശാസ്ത്രത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ROSE

വീട്ടില്‍ റോസ് ചെടി നടുമ്പോഴെല്ലാം അത് തെക്ക് പടിഞ്ഞാറ് ദിശയിലാണ് നടേണ്ടത് എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കാരണം ചുവന്ന പൂക്കള്‍ നടുന്നതിന് ഈ ദിശ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഈ ദിശയില്‍ ഒരു റോസ് ചെടി നടുന്നത് ഗൃഹനാഥന്റെ അന്തസ് വര്‍ധിപ്പിക്കുന്നു. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മി ദേവിക്ക് റോസാപ്പൂവ് സമര്‍പ്പിക്കണം.

ഇതുമൂലം നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങളും അവസാനിക്കും എന്നാണ് വാസ്തുവില്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രണയ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവര്‍ കിടപ്പുമുറിയില്‍ ഒരു ഗ്ലാസ് പാത്രത്തില്‍ വെള്ളം നിറച്ച് ഇതില്‍ കുറച്ച് റോസ് ഇതളുകളിട്ട് സൂക്ഷിക്കുക. ദിവസവും ഈ റോസ് ഇതളുകളും വെള്ളവും മാറ്റണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രണയ ജീവിതം വീണ്ടും റൊമാന്റിക് ആകും.

വൈകുന്നേരം ആരതി സമയത്ത് ലക്ഷ്മി ദേവിയുടെ പാദങ്ങളില്‍ റോസാപ്പൂക്കള്‍ സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കും. ഇതുകൂടാതെ എല്ലാ വെള്ളിയാഴ്ചയും വെറ്റിലയില്‍ അഞ്ച് റോസാദളങ്ങള്‍ വെച്ച് ദുര്‍ഗാദേവിക്ക് സമര്‍പ്പിക്കുക. ഇതും സാമ്പത്തിക പ്രശ്നത്തില്‍ നിന്ന് മോചനം നേടാന്‍ നിങ്ങളെ സഹായിക്കും.

കുറച്ച് കര്‍പ്പൂര കഷ്ണങ്ങളും കുറച്ച് ഗ്രാമ്പൂകളും എടുത്ത് റോസാപ്പൂവിനൊപ്പം ദുര്‍ഗാ ദേവിക്ക് സമര്‍പ്പിക്കുന്നത് വഴി ഏറെ നാളായി കടം കൊടുത്ത, തിരികെ ലഭിക്കാത്ത പണം കൈയിലെത്തുന്നതിന് കാരണമാകും. ചൊവ്വാഴ്ചകളില്‍ ഹനുമാന്‍ ദേവന് 11 റോസാപ്പൂക്കള്‍ സമര്‍പ്പിക്കുന്നത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന് സഹായിക്കും. 40 ദിവസവും രാവിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നഗ്‌നപാദങ്ങളോടെ റോസാപ്പൂക്കള്‍ സമര്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് ഉടന്‍ ജോലി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+