അടുക്കളയ്ക്ക് മാർബിളാണോ നല്ലത് ടൈൽസോ? വാസ്തു പറയും ഭാഗ്യം കൊണ്ടുവരുന്നത് ഏതാണെന്ന്! വിശദമായി അറിയാം
അടുക്കള എന്ന് പറയുന്നത് വീടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഇടമാണ്. അടുക്കള പണിയുമ്പോൾ ഏറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.. വാസ്തു പ്രകാരം തന്നെ വേണം അടുക്കള പണിയാൻ. അടുക്കളയുടെ സ്ഥാനം തെറ്റിയാൽ നിങ്ങളുടെ സന്തോഷവും സമാധാനവും പോകും.
അടുക്കളയ്ക്ക് ഉചിതമായ നിറമുണ്ട്, സ്ഥാനം ഉണ്ട്. സാധനങ്ങൾ വെയ്ക്കുന്നതിന് വരെ പ്രത്യേക സ്ഥാനം ഉണ്ട്. അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താെക്കെയാണ് ആണ് എന്ന് നോക്കാം.

അടുക്കള പണിയാൻ ഉചിതമായ സ്ഥലം വീടിന്റെ തെക്ക് കിഴക്കേ മൂലയാണ്. രണ്ടാമതാണ് വടക്ക് പടിഞ്ഞാറ് ദിശ വരുന്നത്. ഈ രണ്ട് ദിശകളാണ് അടുക്കള പണിയാൻ ഉചിതമായ ദിശകൾ. അത് പോലെ അടുക്കളയുടെ ഫ്‌ളോറിന് സെറാമിക്ക് ടൈലുകളോ മൊസൈക്ക് മാർബിളോ ആണ് നല്ലത്.
അടുക്കളയുടെ ചുവരുകൾക്ക് ചേർന്ന നിറവും വാസ്തു പറയുന്നു. മഞ്ഞ, റോസ്, ഓറഞ്ച്, ചുവപ്പ്,ചോക്കലേറ്റ് എന്നീ നിറങ്ങളാണ് നല്ലത്. നിങ്ങളുടെ അടുക്കളയിൽ കറുപ്പ് നിറം ഉപയോഗിക്കുന്നത് ഒഴിവാക്കുക. അടുക്കളയ്ക്ക് ചേരാത്ത നിറമാണ് ഇത്.
ഒഴിവാക്കേണ്ട കാര്യങ്ങൾ: അടുക്കള പണിയുമ്പോൾ ഒഴിവാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അടുക്കള ഒരിക്കലും കുളിമുറി / ടോയ്‌ലറ്റിന് താഴെയോ മുകളിലോ ആയിരിക്കരുത്. കക്കൂസും അടുക്കളയും ഒരിക്കലും ഒരു പൊതു ചുവരുകൾ പങ്കിടരുത്. ഇങ്ങനെ സംഭവിച്ചാൽ താമസക്കാരന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ്.
അടുക്കള ഒരിക്കലും വീടിന്റെ പ്രധാന കവാടത്തിന് അഭിമുഖമാകരുത്. അടുക്കള ഒരിക്കലും വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ഭാഗത്തായിരിക്കരുത്, കാരണം ഇത് ഒരു വ്യക്തിയുടെ കരിയറിനെ മോശമായി ബാധിക്കും. അടുക്കളയുടെ വാസ്തു പ്രകാരം, ഒരു വീടിന്റെ മധ്യഭാഗം, വടക്ക്, വടക്ക് കിഴക്ക്, മധ്യ പടിഞ്ഞാറ്, മധ്യ-തെക്ക്, തെക്ക് പടിഞ്ഞാറ്, വീടിന്റെ മധ്യഭാഗം എന്നീ ദിശയിൽ ഒരിക്കലും അടുക്കള നിർമ്മിക്കരുത്.
മറ്റൊരു കാര്യം. പൂജാമുറിയോ ക്ഷേത്രമോ ഒരിക്കലും അടുപ്പിന്റെയോ അടുക്കളയിലെ സിങ്കിന്റെയോ മുകളിൽ ആകരുത്, കാരണം അത് ഭാഗ്യം കൊണ്ടുവരും. അടുക്കളയിലെ അടുപ്പ് പുറത്ത് നിന്ന് കാണരുത്. അടുക്കള പണിയുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണം












Click it and Unblock the Notifications