മുല്ല മുതൽ പുതിന വരെ; ഇവ വീട്ടിൽ ഈ ദിശയിൽ നട്ടാൽ സന്തോഷം മാത്രമല്ല, കൈനിറയെ പണവും
ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് വാസ്തു. എന്നും സമാധാനവും സന്തോഷവും വീട്ടിൽ വേണമെങ്കിൽ വാസ്തു പറയുന്ന പ്രകാരം വേണം വീട് വെയ്ക്കാൻ, വീട് പണിയുന്ന സമയത്ത് മാത്രം വാസ്തു ശ്രദ്ധിച്ചാൽ പോരാ, അതിന് ശേഷവും വാസ്തു നോക്കണം. വീടിന് അകത്തും പുറത്തും വാസ്തു നോക്കേണ്ടതുണ്ട്.
വീട് അലങ്കരിക്കാൻ ചെടികളും മറ്റ് സാധനങ്ങളും വാങ്ങിക്കുമ്പോഴും വാസ്തു ബാധകമാണ്. ഏതൊരു വീടിനെ സംബന്ധിച്ചും ഓഫീസിനെ സംബന്ധിച്ചും പ്രധാനപ്പെട്ടവയാണ് ചെടികൾ.അവ പ്രകൃതിദത്തമായ അന്തരീക്ഷവും പ്രസന്നമായ അന്തരീക്ഷവും മാത്രമല്ല, പ്രകൃതിദത്തമായ ഊർജ്ജവും കൊണ്ടുവരുന്നു. വാസ്തുവിൽ അവയുടെ സാന്നിധ്യം നിങ്ങൾക്ക് ഒഴിവാക്കാനാവില്ല. വാസ്തു പ്രകാരം ചില ചെടികൾ വീട്ടിൽ വെയ്ക്കുന്നത് ജീവിതത്തിലേക്ക് ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരും.

ലക്കി ബാംബൂ: ഇൻഡോർ പ്ലാന്റുകൾ ആയോ ഔട്ട്‌ഡോർ പ്ലാൻായോ, മുള നടാം. മുള നല്ല ആരോഗ്യവും ദീർഘായുസ്സും ഉള്ള ജീവിതത്തെ സൂചിപ്പിക്കുന്നു. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു കാര്യത്തിലും വിജയിക്കാനുള്ള കരുത്ത് മുള നൽകുന്നു. സൂര്യോദയ ദിശയിൽ ലക്കി ബാംബൂ വെയ്ക്കുന്നത് കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യം നൽകുന്നു.
പുതിന ചെടി: സ്‌നേഹ, ബന്ധ മേഖലകളിൽ ധാരണയുടെയും ആശയവിനിമയത്തിന്റെയും പുതിയ തലങ്ങൾ കണ്ടെത്തുന്നതിന് സഹായകമാകുന്ന ഒരു ഔഷധസസ്യമാണ് പുതിന. നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധിയും സമ്പത്തും ഉണ്ടാകാൻ പുതിനച്ചെടിക്ക് സാധിക്കുന്നതാണ്.
മുല്ല: മുല്ല നന്ദി, സ്നേഹം, വിജയം എന്നിവയെ ആണ് സൂചിപ്പിക്കുന്നത്. ബന്ധങ്ങളിലെ സന്തോഷവും മുല്ലച്ചെടി സൂചിപ്പിക്കുന്നു. മുല്ലപ്പൂ ശാന്തവും ദയയുള്ളതുമായ ഒരു ഭാഗ്യ സസ്യമാണ്, വീടിന് ഇവ ചേർന്നതാണ്. മുല്ലയുടെ സുഗന്ധം സമ്മർദ്ദം കുറയ്ക്കുകയും വിശ്രമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. കുടുംബത്തോടൊപ്പം സമയം ചെലവിഴിക്കുന്ന മുറിയിൽ മുല്ലച്ചെടി നടാം. മുല്ലയുടെ മണം നെഗറ്റീവ് എനർജി ഇല്ലാതാക്കും.
മുകളിൽ പറഞ്ഞിരിക്കുന്ന വാസ്തു സസ്യങ്ങൾ ഏത് സ്ഥലത്തിന്റേയും ഒരു പ്രധാന ഭാഗമാണ്. വാസ്തവത്തിൽ, അവയ്ക്ക് നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരാൻ സാധിക്കും.ശരിയായ ദിശയിൽ ശരിയായ രീതിയിൽ ചെടികൾ നടുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഈ ചെടികൾ കൊണ്ടുവരും. തെറ്റായ ദിശയിൽ ഒരിക്കലും ചെടികൾ നടരുത്. അത് വാസ്തുദോഷം ഉണ്ടാക്കും.












Click it and Unblock the Notifications