Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്റെ വാടക കൊടുക്കാനാകുന്നില്ല, താമസം ഹോട്ടൽ മുറിയിലേക്ക് മാറ്റി ദമ്പതികൾ, ലാഭം ലക്ഷങ്ങൾ!

സ്വന്തമായിട്ടൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. അത് സാധിക്കാത്തവർക്ക് സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് വീടിന്റെ വാടക കൊടുക്കാനായി നീക്കി വെക്കേണ്ടി വരുന്നു. എന്നാൽ അമേരിക്കയിലെ ഈ ദമ്പതികൾ അതിനും ഒരു വഴി കണ്ടെത്തി ശ്രദ്ധ നേടിയിരിക്കുകയാണ്.

വാടക താങ്ങാനാവാതെ വന്നപ്പോൾ ഫ്ലോറിഡയിലെ പെൻസക്കോളയിൽ മൂന്ന് കിടപ്പുമുറികളുള്ള വീട്ടിൽ താമസിച്ചിരുന്ന മരണ്ട ബവേഴ്‌സും ഭർത്താവ് ജോണും ഒരു ധീരമായ തീരുമാനമെടുത്തു. അവർ ഒരു ചെറിയ ഹോട്ടൽ മുറിയിലേക്ക് താമസം മാറി.ഈ ധീരമായ തീരുമാനം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്.

'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്‍ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്‍ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'

2023ൽ ജോണിന് ജോലിസ്ഥലത്തുണ്ടായ ഒരപകടത്തിൽ വലതുകൈയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ജോലിക്ക് പോകാനാകാതെ വരികയും ചെയ്തു. അക്കാലത്ത് താൻ മാത്രമായിരുന്നു വരുമാനം ഉണ്ടാക്കിയിരുന്നതെന്നും, എല്ലാ ചെലവുകളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടിവന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നെന്നും മരണ്ട പറയുന്നു.

viral

മുൻപ് അവർക്ക് വാടകയിനത്തിൽ മാത്രം പ്രതിമാസം 2300 ഡോളർ അതായത് ഏകദേശം 2 ലക്ഷം രൂപ ചെലവായിരുന്നു, കൂടാതെ മറ്റ് ബില്ലുകളും. എന്നാൽ ഇപ്പോൾ ഹോട്ടലിൽ താമസിക്കുന്നതിലൂടെ ആഴ്ചയിൽ 307 ഡോളർ (ഏകദേശം 28,000 രൂപ) മാത്രമാണ് അവർക്ക് ചെലവ് വരുന്നത്. ഈ തുകയിൽ വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്, പാർക്കിംഗ്, മാലിന്യ നിർമാർജനം തുടങ്ങിയ എല്ലാ ചെലവുകളും ഉൾപ്പെടുന്നു.

ആറ് മാസത്തേക്ക് ബ്ലോക്കുകളായി മുറി ബുക്ക് ചെയ്യുന്നത് ഈ ദമ്പതികൾക്ക് കാര്യമായ ലാഭം നേടിക്കൊടുത്തു. സ്വന്തം ക്ലീനിംഗ് ബിസിനസ്സിലൂടെ കുടുംബത്തിന്റെ വരുമാനം കണ്ടെത്തുന്ന മരണ്ടയുടെ കണക്കനുസരിച്ച് അവർക്ക് പ്രതിമാസം ഏകദേശം 1000 ഡോളർ (ഏകദേശം 94,000 രൂപ) ലാഭിക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. ഇത് പ്രതിവർഷം 12,000 ഡോളർ (ഏകദേശം 11 ലക്ഷം രൂപ) വരും.

സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?

"ഹോട്ടൽ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ആയിരക്കണക്കിന് ഡോളർ വാടകയ്ക്കായി ചെലവഴിക്കേണ്ടതില്ല എന്നതാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടതില്ല, ഒരു മാസത്തെ വാടക മുൻകൂറായി അടയ്‌ക്കേണ്ട കാര്യവുമില്ല," ദി ന്യൂയോർക്ക് പോസ്റ്റിനോട് സംസാരിക്കവെ മരണ്ട ബവേഴ്‌സ് പറഞ്ഞു.

"ഈ ഹോട്ടലിൽ ഒരു ആറ് മാസത്തെ താമസം ബുക്ക് ചെയ്യുമ്പോൾ, പരമാവധി ബിൽ ആഴ്ചയിൽ 307 ഡോളർ ആയിരിക്കുമെന്ന് എനിക്കറിയാം. പ്രതിമാസ വാടകയും യൂട്ടിലിറ്റി ബില്ലുകളും കണ്ടെത്തുന്നത് എളുപ്പമല്ല. എന്നാൽ, പ്രതിവാരം 307 ഡോളർ കണ്ടെത്തുന്നത് അതിലും എളുപ്പമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ഞങ്ങൾ പ്രതിമാസം ഏകദേശം 1000 ഡോളർ ലാഭിച്ചു" അവർ കൂട്ടിച്ചേർത്തു.

അവരുടെ ഹോട്ടൽ മുറി ചെറുതാണെങ്കിലും, ദൈനംദിന ജീവിതത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ട്. രണ്ട് ബർണർ സ്റ്റൗവും ഫുൾ സൈസ് ഫ്രിഡ്ജുമുള്ള കിച്ചണെറ്റുള്ളതിനാൽ സ്വന്തമായി ഭക്ഷണം പാചകം ചെയ്യാം. ഹോട്ടൽവക ക്ലീനിങ്, പുതിയ ബെഡ്ഷീറ്റുകൾ, വൈദ്യുതി, വെള്ളം, മാലിന്യം, ഇൻ്റർനെറ്റ്, സൗജന്യ പാർക്കിംഗ് എന്നിവയെല്ലാം പ്രതിവാര പേയ്മെൻ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ മറ്റ് ബില്ലുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

കൂടാതെ, മുറിക്ക് ഒരു വീടിന്റെ പ്രതീതി നൽകാൻ മരണ്ട പാർട്ടീഷനുകൾ സ്ഥാപിച്ചു, താമസതിനും ഉറങ്ങുന്നതിനും പ്രത്യേക ഇടങ്ങൾ ഒരുക്കി. "ഞങ്ങൾ ലളിതമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ സമ്പാദ്യവും ഒരു വലിയ വീട്ടിൽ മുടക്കുന്നതിന് പകരം അവധിക്കാല യാത്രകൾ പോകാനും ജീവിതം ആസ്വദിക്കാനുമാണ് താൽപ്പര്യം. ഞങ്ങളുടെ കുട്ടികൾ വലുതായി, ഇപ്പോൾ ചെറിയ കുട്ടികളൊന്നുമില്ല. അതിനാൽ കൂട്ടായ ജീവിതം ഞങ്ങൾക്ക് ഒരു പ്രശ്നമല്ല. ഒരു കൊച്ചു വീട് സ്വന്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വലിയ വീടുകൾ ഇനി ആവശ്യമില്ല; ലളിതമായ ജീവിതരീതിയാണ് ഞങ്ങൾക്കിഷ്ടം." അവർ വ്യക്തമാക്കി.

ഹോട്ടൽ മുറിയിൽ താമസിക്കുന്നത് ഭക്ഷണം പുറത്തുനിന്ന് കഴിക്കാൻ കൂടുതൽ പണം ചെലവാക്കുന്നു എന്ന് പലരും കരുതുന്നുണ്ടാവാം, എന്നാൽ അങ്ങനെയല്ലെന്നും താൻ എല്ലാ സമയത്തും ഭക്ഷണം പാചകം ചെയ്യാറുണ്ടെന്നും അവർ വ്യക്തമാക്കി. "താങ്ക്സ്ഗിവിംഗിനും ക്രിസ്മസിനും ഞാൻ ഹോട്ടലിലെ പകുതിയിലധികം ആളുകൾക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി," അവർ പറഞ്ഞു.

പ്രതിമാസം ഏകദേശം 1000 ഡോളർ മാറ്റിവെക്കുന്നതിലൂടെ മരണ്ട ബവേഴ്‌സ് ഒരു വലിയ ലക്ഷ്യത്തിലേക്കാണ് സാവധാനം നീങ്ങുന്നത്. സ്വന്തമായി ഒരു സ്ഥലം വാങ്ങി ഒരു കൊച്ചുവീട് നിർമ്മിക്കാൻ ഈ സമ്പാദ്യം ഉപയോഗിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഈ ലളിതമായ ജീവിതശൈലി വീട് സ്വന്തമാക്കാനുള്ള അവരുടെ സ്വപ്നത്തിലേക്ക് അടുപ്പിക്കുമെന്ന് മരണ്ട വിശ്വസിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+