ഭക്ഷണം കഴിച്ചുകഴിച്ച് വണ്ണം വെച്ചു, വയറുചാടി; വിട്ടുകൊടുക്കാതെ നടി അമേയ, തടിയും വയറും കുറച്ചത് ഇങ്ങനെ..
ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് അമിത ഭാരവും കുടവയറുമൊക്കെ. ഭാരം കുറയ്ക്കുക എന്നത് നിസ്സാരമായ കാര്യമല്ല. അതിന് സമയവും ക്ഷമയും ഭക്ഷണ രീതിയുമൊക്കെ വളരെ പ്രധാനപ്പെട്ടതണ്. പലപ്പോഴും സിനിമാ നടീനടന്മാർ അവരുടെ ശരീരത്തിന് വരുത്ത മാറ്റങ്ങൾ കണ്ട് നമ്മൾ ഞെട്ടാറില്ലേ. നല്ല തടിയും കുടവയറുമൊക്കെ ഉള്ള സ്ഥാനത്ത് മെലിഞ്ഞ് ഷേയ്പ്പായി എത്തുന്നത് കാണുമ്പോൾ ഇത് എങ്ങനെ സാധിക്കുന്നുവെന്ന് നമ്മളും ആലോചിച്ച് കാണും, ഇപ്പോൾ ഭാരം കുറച്ചതിനെക്കുറിച്ച പറയുകയാണ് നടി അമേയ മാത്യൂ.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് എങ്ങനെയാണ് താൻ വണ്ണം കുറച്ചത് എന്ന് അമേയ പറഞ്ഞത്. നടിയും ഇൻഫ്ലുവൻസറും മോഡലുമൊക്കെയാണ് അമേയ. ധാരാളം ആരാധകരും ഉണ്ട്. അമേയയുടെ മാറ്റം കണ്ട് ശരിക്കും ആരാധകരും അമ്പരന്നിരിക്കുകയാണ്, 58. 9 കിലോ ഗ്രാമിൽ നിന്ന് 56 കിലോ ഗ്രാമിലേക്കാണ് താരം എത്തിയത്.

നാട്ടിലായിരുന്നപ്പോൾ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോൾ ഉള്ള ആക്രാന്തം, കാനഡ വന്നപ്പോൾ ഇവിടെയുള്ള വെറൈറ്റി ഫുഡിനോടുള്ള ആക്രാന്തം... എല്ലാം കൂടെ ആയപ്പോൾ കയ്യിന്ന് പോയി നിൽക്കുമ്പോഴാണ് ഭാരം കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് അമേയ പറയുന്നു.
അമേയ പങ്കുവെച്ച കുറിപ്പ്:
My Weight loss Journey
നാട്ടിലായിരുന്നപ്പോൾ കിരണിന്റെ അമ്മ ഉണ്ടാക്കിത്തരുന്ന ഭക്ഷണം കാണുമ്പോൾ ഉള്ള ആക്രാന്തം... കാനഡ വന്നപ്പോൾ ഇവിടെയുള്ള വെറൈറ്റി ഫുഡിനോടുള്ള ആക്രാന്തം... എല്ലാം കൂടെ ആയപ്പോൾ കയ്യിന്ന് പോയി ! വീണ്ടും തിരിച്ചു പിടിക്കണം എന്നുള്ള ആഗ്രഹം കൊണ്ട് തുടങ്ങിയ Intermittent ഫാസ്റ്റിംഗും വർക്കൗട്ടും എന്നെ ലക്ഷ്യത്തിലേക്ക് എത്താൻ സഹായിച്ചു. ആത്മാർത്ഥമായ പരിശ്രമം ഉണ്ടെങ്കിൽ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല Guys...🤞🏻🙌🏻
ആഗ്രഹിച്ച മാറ്റം ലഭിച്ച ശേഷം മാത്രം ട്രാൻസ്ഫർമേഷൻ ചിത്രം പോസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചതായിരുന്നുവെന്നും ഈ ചിത്രം പങ്കുവെയ്ക്കാൻ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. ഇതുപോലുള്ള ഒരു ചിത്രം പങ്കിടാൻ ധൈര്യം ആവശ്യമാണ്, എന്നാൽ പുരോഗതി ആഘോഷിക്കുന്നതിലും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിലും ഞാൻ വിശ്വസിക്കുന്നു അമേയ പറയുന്നു.
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അമേയ. കരിക്ക് സീരിസിൽ ഭാസ്ക്കരൻ പിള്ള ടെക്നോളജീസ് എന്ന കോമഡി എപ്പിസോഡിലൂടെയാണ് അമേയ ശ്രദ്ധേയായത്. മോഡലിംഗ് രംഗത്തും സജീവമാണ്. ആട് 2, ദി പ്രീസ്റ്റ്, തിരിമം, വൂൾഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications