Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബരവിവാഹമായിരുന്നോ..? വൈകാതെ ഡിവോഴ്‌സാകും, പുതിയ പഠനം പറയുന്നത് കേട്ടോ..!!?

എല്ലാവരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവമാണ് വിവാഹം എന്നത്. ലിവിംഗ് ടുഗദര്‍ ബന്ധങ്ങള്‍ ഇക്കാലത്ത് വ്യാപകമായിട്ടുണ്ടെങ്കിലും വിവാഹിതരാകുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല ആഡംബര വിവാഹങ്ങള്‍ വ്യാപകമാകുന്നുമുണ്ട്. രജിസ്റ്റര്‍ വിവാഹവും ലളിതമായ ചടങ്ങുകളുമായുള്ള വിവാഹവുമെല്ലാം നടക്കുന്നുണ്ടെങ്കിലും അത്യാഡംബര പൂര്‍വം നടക്കുന്ന വിവാഹങ്ങളുടെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.

വിവാഹം പോലെ ഇന്നത്തെ കാലത്ത് പഞ്ഞമില്ലാത്തതാണ് വിവാഹ മോചനവും. എന്നാല്‍ ആഡംബര വിവാഹവും വിവാഹ മോചനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അങ്ങനെ പറയാന്‍ വരട്ടെ. വിവാഹ മോചനവും ആഡംബര വിവാഹവും തമ്മില്‍ ബന്ധമുണ്ട് എന്നാണ് ഒരു പഠനം പറയുന്നത്. അമേരിക്കയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍മാരായ ആന്‍ഡ്രൂ ഫ്രാന്‍സിസ്-ടാന്‍, ഹ്യൂഗോ എം മിയലോണ്‍ എന്നിവരാണ് ഈ പഠനം നടത്തിയത്.

divorce

ഇത് പ്രകാരം വിവാഹത്തിന് അധികം ധൂര്‍ത്തടിക്കാത്തവരുടെ ദാമ്പത്യം ദീര്‍ഘകാലം നീണ്ട് നില്‍ക്കും എന്നാണ് പറയുന്നത്. ഇവര്‍ക്കിടയില്‍ വിവാഹ മോചന നിരക്ക് കുറവുമാണത്രേ. ആന്‍ഡ്രൂ ഫ്രാന്‍സിസ്-ടാന്‍, ഹ്യൂഗോ എം മിയലോണ്‍ എന്നിവര്‍ യു എസിലെ 3000-ത്തിലധികം പേരുടെ വിവാഹങ്ങള്‍ വിശദമായി പരിശോധിച്ചാണ് പഠനം നടത്തിയത്. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിങ്ങളുടെ വിവാഹത്തിന് നിങ്ങള്‍ എത്രത്തോളം ചെലവഴിക്കുന്നുവോ അത്രയും കൂടുതല്‍ വിവാഹമോചനത്തിന് സാധ്യതയും കൂടുന്നു എന്നാണ് പഠനം പറയുന്നത്. അതായത് ഒരു വിവാഹ മോതിരത്തിന് 2000-4000 ഡോളറിന് ഇടയില്‍ ചിലവഴിക്കുന്നവര്‍ക്കിടയില്‍ 500-2000 ഡോളറിനും ഇടയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ 1.3 മടങ്ങ് വിവാഹമോചന സാധ്യതയുണ്ട് എന്നാണ് പഠനം പറയുന്നത്.

20000 ഡോളറില്‍ കൂടുതല്‍ ചെലവഴിക്കുന്നവരെ അപേക്ഷിച്ച് 1000 ഡോളറില്‍ താഴെയുള്ള വിവാഹങ്ങള്‍ക്ക് വിവാഹമോചനത്തിനുള്ള സാധ്യത കുറവാണെന്നും പഠനം കണ്ടെത്തി. അതേസമയം വിവാഹത്തിന് ശേഷം ഹണിമൂണിന് പോകുന്നത് വിവാഹ മോചനത്തിനുള്ള സാധ്യത കുറയ്ക്കും എന്നും പഠനത്തില്‍ പറയുന്നു. വിവാഹത്തിന് ചെലവ് കുറച്ച് ആ കാശ് കൊണ്ട് ഹണിമൂണിന് പോയാല്‍ ആരോഗ്യകരമായ ബന്ധം ദീര്‍ഘകാലം തുടരാം എന്ന് സാരം.

അതേസമയം വിവാഹിതരാകാനുള്ള തീരുമാനമെടുക്കുന്നതില്‍ പങ്കാളിയുടെ ബാഹ്യരൂപം പ്രധാനമാണ് എന്ന് പഠനം പറയുന്നു. ഇതും വൈവാഹിക ജീവിതത്തിന്റെ മുന്നോട്ടുപോക്കിനെ ബാധിക്കുന്നുണ്ടെന്ന് എന്നാണ് പഠനത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+