അതിരാവിലെ കണ്ടാൽ പോരാ, കണികാണാൻ ഒരു സമയം ഉണ്ട്; ഐശ്വര്യവും പണവും വന്നുചേരും..
വിഷു ഇങ്ങെത്തിക്കഴിഞ്ഞു. വിഷുവിന് ഏറ്റവും പ്രധാനപ്പെട്ടത് വിഷുക്കണയും വിഷുക്കൈ നീട്ടവും ആണെന്ന് അറിയാമല്ലോ. എന്നാൽ എപ്പോഴാണ് കണി കാണാനുള്ള ശരിയായ സമയമെന്ന് അറിയാമോ. വിഷുക്കണി കാണേണ്ടത് അതി രാവിലെയാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ അതിന് ഒരു സമയം ഉണ്ടോ എന്നായിരിക്കും സംശയം. പഴയ ആളുകൾക്ക് കണി കാണുന്ന സമയത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരുന്നു.
വിഷുക്കണി കാണാൻ ഏറ്റവും നല്ല സമയം ബ്രാഹ്മ മുഹൂർത്തമാണ്. ബ്രാഹ്മ മുഹൂർത്തം എപ്പോഴാണെന്ന കാര്യത്തിൽ പലർക്കും പല അഭിപ്രായമാണ്. സുര്യോദയതത്തിന് മുമ്പുള്ള 48 മിനിറ്റിന് മുമ്പുള്ള 48 മിനുട്ടാണ് ബ്രാഹ്മ മുഹൂർത്തം എന്ന് പറയുന്നത്. സൂര്യോദയം ആറ് മണിക്കാണെങ്കിൽ പുലർച്ചെ 4. 24 ന് ബ്രാഹ്മ മുഹൂർത്തം ആരംഭിക്കും. ഇത് 5. 12 ന് അവസാനിക്കും. ഈ ബ്രാഹ്മ മുഹൂർത്തത്തിൽ ആയിരിക്കണം വിഷുക്കണി കാണേണ്ടത്.

വിഷുക്കണി:
വിഷുക്കണി ഒരുക്കുന്നത് പച്ചക്കറികൾ, ഫല മൂലാദികൾ പുതിയ വസ്ത്രം എന്നിവ കൊണ്ടാണ്. സമ്പദ്സമൃദ്ധിയാണ് കണിയിലൂടെ അർത്ഥമാക്കുന്നത്. വിഷുവിന് കാണുന്ന കണി പോലെ തന്നെയായിരിക്കും ആ വർഷത്തിന്റെ ഐശ്വര്യം എന്നാണ് പറയുന്നത്. കാണുന്നതിലെല്ലാം ഈശ്വരനെ കാണുക എന്നതാണ് കണി കാണുന്നതിലൂടെ ഉദ്ദേശിക്കുന്നത്. കണി വെക്കേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം.
കണിയിൽ എന്തൊക്കെ വേണം..
ഓട്ടുരളിയിൽ ഉണക്കലരിയും കണി വെള്ളരിയും, കൊന്നപ്പൂവും, വെറ്റിലയും, പഴുത്തടയ്ക്കയും നാളികേരവുമാണ് വേണ്ടത്. ഇതിനൊപ്പം കസവ് മുണ്ട്, സ്വർണം, വാൽ കണ്ണാടി, സിന്ദൂരച്ചെപ്പ്, ഗ്രന്ഥം, ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും കൃഷ്ണ വിഗ്രഹവുമാണ് കണിയിൽ ഉണ്ടാവേണ്ടത്. പലയ സ്ഥലത്തും ധാന്യ സമൃദ്ധിക്ക് ആവശ്യമായതെല്ലാം കണിയിൽ വെയ്ക്കാറുണ്ട്. അത് കൊണ്ട തന്ന പലതരം പഴങ്ങളും പച്ചക്കറികളും കണിയിൽ ഉൾപ്പെടുത്താറുണ്ട്.
ആദ്യം വീട്ടിലെ മുതിർന്ന ആളാണ് കണികാണുക . അതിന് ശേഷം വീട്ടിലെ മറ്റുള്ളവരും കണി കാണും. പിന്നെ തൊഴുത്തിൽ പശു ഉണ്ടെങ്കിൽ അവയ്ക്കും കണി കാണിക്കാം എന്നാണ് വിശ്വാസം. തലേന്നാൾ രാത്രി തന്നെ കണി ഒരുക്കി വെയ്ക്കും. വീട്ടിലെ മുതിർന്ന സ്ത്രീകളാണ് സാധാരണ കണി ഒരുക്കാറുള്ളത്. ദർശനത്തിന് സൗകര്യ പ്രദമായ സ്ഥലത്ത് കണി വെയ്ക്കാം. വൃത്തിയാണ് പ്രധാനം.












Click it and Unblock the Notifications