മുടി കൊഴിയുന്നത് ഈ വിറ്റാമിന്റെ കുറവ് കൊണ്ടാണ്; ഇവ കഴിച്ചാൽ പ്രശ്നം പരിഹരിക്കാം
പ്രായഭേദമന്യേ സകലരും അനുഭവിക്കുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. അമിതമായ സമ്മർദ്ദം, പോഷകാഹാര കുറവ് ഇവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകാം. ഇതിൽ തന്നെ വിറ്റാമിൻ ഡിയുടെ കുറവ് മുടി കൊഴിച്ചിൽ രൂക്ഷമാക്കിയേക്കും. വിശദമായി നോക്കാം
മുടിയുടെ രോമുകൂപങ്ങളെ ആരോഗ്യത്തോടെ നിലനിർത്താൻ വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. പുതിയ രോമകൂപങ്ങൾ സൃഷ്ടിക്കാനും ഇത് ആവശ്യമാണ്. അതിനാൽ ഡയറ്റിൽ നിർബന്ധമായും വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്.

ഈ മത്സ്യങ്ങൾ കഴിക്കാം
സാൽമൺ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങളിലെല്ലാം വിറ്റാമിൻ ഡി ധാരാളം ഉണ്ട്. ഇവ പതിവായി കഴിക്കാൻ ശ്രദ്ധിക്കാം. സാൽമൺ ഇത്തിരി വിലക്കൂടുതൽ ഉള്ള മത്സ്യമാണെങ്കിലും മത്തി , അയല തുടങ്ങിയവ എപ്പോഴും ലഭ്യമാകുന്ന മത്സ്യങ്ങളാണ്, വിലക്കുറവുമാണ്.
മുട്ടയുടെ മഞ്ഞക്കരു
മുട്ട പ്രോട്ടീൻ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ പലരും മുട്ട പുഴങ്ങിക്കഴിക്കാറുണ്ട്. എന്നാൽ മഞ്ഞക്കരു ഒഴിവാക്കും. വിറ്റാമിൻ ഡി കുറവുള്ളവരാണെങ്കിൽ ധൈര്യമായി മുട്ടയുടെ മഞ്ഞക്കരു കഴിക്കാം. ഇത് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കും.
കൂൺ
പലർക്കും ഇഷ്ടമുള്ള വിഭമായിരിക്കും കൂൺ. സൂര്യപ്രകാശം ഏൽക്കുന്ന കൂണുകളിൽ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഷിറ്റേക്ക്, ബട്ടൺ കൂൺ തുടങ്ങിയ കൂണുകളാണ് നമ്മുക്ക് ഇന്ത്യയിൽ കൂടുതൽ ലഭ്യമായവ. ഇവ ഡയറ്റിൽ ഉൾപ്പെടുത്താം. വിറ്റാമിൻ ഡി അടങ്ങിയ മറ്റൊരു പച്ചക്കറി ചീരയാണ്. ഇവയുടെ സ്മൂത്തിയോ അല്ലെങ്കിൽ തോരനോ, കറിയോ ഒക്കെ വെച്ച് കഴിക്കാവുന്നതാണ്. വെണ്ടക്കയും വിറ്റാമിൻ ഡി ധാരാളം ഉള്ള പച്ചക്കറിയാണ്. തോരനായും കറിയായും കഴിക്കാം. എണ്ണയിൽ പൊരിച്ച് കഴിക്കുന്നത് ഒഴിവാക്കാം. ഇത് ആരോഗ്യകരമല്ല.
ബ്രൊക്കോളിയിൽ വിറ്റാമിൻ ഡി ഉണ്ട്. എന്നാൽ നല്ല വിലയുള്ള പച്ചക്കറിയാണ് ഇവ.
പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങളും വിറ്റാമിൻ ഡി കൊണ്ട് സമ്പുഷ്ടമാണ്. ഇവയെല്ലാം വീട്ടിൽ തന്നെ ലഭ്യമായിരിക്കുമെന്നതിനാൽ വലിയ ചിലവില്ലാതെ തന്നെ ഡയറ്റിന്റെ ഭാഗമാക്കാം. ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ് തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിലും വിറ്റാമിൻ ഡി ഉണ്ട്. അതേസമയം വിറ്റാമിൻ ഡി കൂടാതെ സിങ്ക്, വിറ്റാമിൻ ബി 7 എന്നിവയെല്ലാം മുട കൊഴിച്ചിലിന് കാരണമാകും. ഇവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിന്റെ ഭാഗമാക്കണം.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications