മണ്ഡലകാല ആശംസകൾ: ഇനി വ്രതശുദ്ധിയുടെ മണ്ഡലകാലം, ഐതീഹ്യമറിഞ്ഞ്, മനസ്സറിഞ്ഞ് ആശംസിക്കാം..
നവംബർ 17 ന് മണ്ഡലകാലം ആരംഭിക്കുകയാണ്. 41 ദിവസമാണ് മണ്ഡലകാലം. പൗർണമിക്ക് ശേഷം പ്രതിപാദം മുതൽ അടുത്ത പൗർണമി വരെ 30 ദിവസവും പന്നീട് ഏകാദശി വരെയുള്ള 11 ദിവസവും ചേരുന്നകാണ് 41 ദിവസത്തെ മണ്ഡലകാലം.
അയ്യപ്പന്റെ മുദ്രയുള്ള രുദ്രാക്ഷമാല ധരിച്ച്, കറുപ്പ് ഉടുത്ത് വ്രത ശുദ്ധിയോടെയാണ് അയ്യപ്പൻമാർ മല കയറുന്നത്. ജീവിതത്തിൽ ചെയ്ത പാപങ്ങളേയും ഇരുമുടിക്കെട്ടായി തലയിലേറ്റി അയ്യപ്പന്റെ കാൽക്കൽ സമർപ്പിച്ച് മോക്ഷപ്രാപ്തി ലഭിക്കാനുള്ള യാത്രയാണ്.

ശബരിമല കയറാൻ മാലയിട്ടാൽ ഏറ്റവും പ്രധാന കർമ്മം ബ്രഹ്മചര്യമാണ്. ലളിതമായ ജീവിതം നയിക്കേണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളർത്തണം. കുറഞത് 41 ദിവസത്തെ വ്രതാനുഷ്ടാനം നിർബന്ധമാണ്. വൃശ്ചികം ഒന്നിന് രാവിലെ ക്ഷേത്രത്തിൽ വെച്ച് രുദ്രാക്ഷമോ തുളസി മാലയോ ധരിച്ച് കാെണ്ട് വേണം വ്രതം ആരംഭിക്കേണ്ടത്.
മദ്യം, മാസാഹാരം, എന്നിവ പൂർണമായും ഒഴിവാക്കണം. അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ആചാരപ്രകാരം ശബരിമല ദർശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം.
ശബരിമല വ്രതത്തെ ജീവകടങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് കരുതുന്നത്.
ഋഷിഋണം, ദേവഋഷണം, പിതൃഋണം എന്നീ മൂന്ന് കടങ്ങളാണ് മനുഷ്യനുള്ളത്. ശബരിമലയ്ക്ക് പോകുമ്പോൾ ഇവയിൽ നിന്നും ഒരുമിച്ച് മോചനം നേടൻ സാധിക്കുമെന്നാണ് വിശ്വാസം, മണ്ഡലകാലത്തെ ബ്രഹ്മചര്യം വ്രതം കൊണ്ട് ഋഷി കടവും, പുണ്യപാപങ്ങൾ ഇരുമുടിക്കെട്ടിലാക്കി ശ്രീ അയ്യപ്പന് സമർപ്പിക്കുമ്പോൾ ദേവകടവും പമ്പയിൽ കുളിച്ച് പിതൃതർപ്പണം ചെയ്യുമ്പോൾ പിതൃകടവും തീരുന്നു. ധനു പതിനൊന്നിന് നടക്കുന്ന മണ്ഡല പൂജയോടെ മണ്ഡല കാലം പരിസമാപിതിയിലെത്തും.
കുട്ടികളില്ലാത്ത പന്തളം രാജാവിന് വനത്തിൽ എത്തിയപ്പോൾ പാമ്പാ തീരത്ത് നിന്നാണ് കഴുത്തിൽ മണി കെട്ടിയ ആൺകുട്ടിയെ കിട്ടിയത്. ശിവന് മോഹനീ രൂപത്തിലുള്ള വിഷ്ണവുവിൽ ജനിച്ച പുത്രനാണ് ഇതെന്നാണ് വിശ്വാസം. കഴുത്തിൽ മണിയുള്ളത് കൊണ്ട് മണികണ്ഠൻ എന്ന പേരിട്ട് കുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. മണികണ്ഠനെ യുവരാജാവാക്കാനായിരുന്നു രാജാവിന്റെ ആഗ്രഹം. എന്നാൽ രാഞ്ജിയും മന്ത്രിയും ചേർന്ന് ഇത് തടയാനായി ശ്രമിച്ചു,. രാഞ്ജി വയറുവേദന അഭിനയിച്ചു. കാെട്ടാരം വൈദ്യൻ പുലിപ്പാൽ മരുന്നായി നിശ്ചയിച്ചു.
മണികണ്ഠനാണ് പുലിപ്പാലിനായി കാട്ടിലേക്ക് പോയത്. കൊടുങ്കാട്ടിലേക്കാണ് മണികണ്ഠനെ പറഞ്ഞുവിട്ടത്. കാട്ടിലെത്തിയ അദ്ദേഹം എല്ലാ പ്രതിസന്ധികളേയും മറികടന്ന് പുലിപ്പാലുമായി വിജയശ്രീലാളിതനായി കൊട്ടാരത്തിലേക്ക് മടങ്ങിവന്നു. അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശ പ്രകാരം ശബരിമലയിൽ ക്ഷേത്രം പണിതു. പുലിപ്പാൽ കൊണ്ടുവരാൻ പോകുമ്പോൾ തയ്യാറാക്കിയതാണ് പുലിപ്പാൽ എന്നൊരു വിശ്വസമുണ്ട്. മന്ത്രി ചെയ്ത പാപത്തിൽ നിന്ന് മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷം തോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതീഹ്യം.
മണ്ഡലകാലം (വൃശ്ചികം 1) 2023 ആശംസകൾ:
വ്രതശുദ്ധിയുടെ നാളുകളിൽ മനസ്സിൽ നന്മയുമായി ശ്രീ അയ്യപ്പ ദർശനത്തിനായി കാത്തിരിക്കുന്ന സ്വാമിമാർക്ക് ഹൃദയം കൊണ്ട് ആശംസകൾ നേരാം
പുണ്യ മാസത്തിൽ ശുദ്ധിയോടെ നന്മയോടെ ശരണമന്ത്രങ്ങളാൽ ശ്രീ അയ്യപ്പനെ പ്രാർത്ഥിക്കാം.
വ്രതശുദ്ധിയുടെ ഈ മാസത്തിൽ ശ്രീ അയ്യപ്പനെ മനസ്സിലോർത്ത് കൊണ്ട് ശരണം വിളിയുമായി ദർശനത്തിനായി കാത്തിരിക്കാം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications