ഒരുപിടി വാൽനട്ട് കഴിച്ച് നോക്കൂ; സൂപ്പർ ഫുഡാണ്..മുടികൊഴിച്ചിൽ വരെ സ്വിച്ചിട്ട പോലെ നിൽക്കും,ഗുണങ്ങൾ വേറേയും
വിറ്റാമിനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മറ്റ് അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് വാൽനട്ട്. പതിവായി ഇവ കഴിക്കുന്നത് വഴി കൊളസ്ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദയാരോഗ്യത്തിനും ഇത് മികച്ചതാണ്. മാത്രമല്ല, വാൽനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കും. മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം
ചർമ്മം പ്രായമാകുന്നത് തടയുന്നു
വാൽനട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മാസിക സമ്മർദ്ദം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റായ വിറ്റാമിൻ ഇയും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും അതുവഴി ചർമ്മത്തിലെ ചുളിവുകൾ തടഞ്ഞ് ചർമ്മം പ്രായമാകുന്നത് വൈകിപ്പിക്കുന്നു.

മുടിയുടെ ആരോഗ്യത്തിന്
ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പന്നമായ വാൽനട്ട് മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തി മുടി കൊഴിച്ചൽ തടയുന്നു. മാത്രമല്ല മുടിയ്ക്ക് നിറം നൽകുകയും ചെയ്യുന്നു.
ദഹനപ്രശ്നങ്ങൾക്ക് പരിഹാരം
ദഹനസംബന്ധമായ ആരോഗ്യം നിലനിർത്തുന്നതിനും ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കുന്നതിനും വാൽനെട്ട് മികച്ചതാണ്.
പ്രമേഹ സാധ്യത കുറക്കുന്നു
വാൽനട്ടിലെ ആൻ്റിഓക്‌സിഡൻ്റുകൾ രക്തത്തിലെ പഞ്ചസാര അവളവ് കുറക്കാൻ സഹായിക്കുന്നു. കൂടാതെ അമിത വണ്ണത്തെ തടയുകയും ചെയ്യുന്നു.
അമ്മമാർക്കും ഉത്തമം
വൈറ്റമിൻ ബി കോംപ്ലക്സ് ഗ്രൂപ്പുകളായ റൈബോഫ്ലേവിൻ, തയാമിൻ, ഫോളേറ്റ്സ് എന്നിവയുടെ ഉറവിടമാണ് വാൽനെട്ട്. ഗർഭിണികൾക്കും ഗർഭസ്ഥ ശിശുക്കൾക്കും ഇവ നല്ലതാണ്.
നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു
വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മർദ്ദവും മാനസിക സമ്മർദ്ദവും കുറക്കാൻ സഹായിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.
ശരീരത്തിലെ വീക്കം കുറക്കുന്നു
വാൽനട്ടിൽ അടങ്ങിയിരിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും പോളിഫെനോളുകളും കോശജ്വലന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരിൽ വീക്കം ചെറുക്കാൻ സഹായിക്കും. ഹൃദ്രോഗ സാധ്യതയും ഇവ ഇല്ലാതാക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യത്തിന്
വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3-ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് കൊളസ്‌ട്രോൾ, കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകൾ എന്നിവയേയും ചെറുക്കുന്നു. അതുവഴി ഹൃദയ ആരോഗ്യം സംബന്ധിച്ച പ്രശ്നങ്ങൾ 10 ശതമാനം കുറക്കാൻ ഇവ സഹായിക്കുന്നു. വാൽനെറ്റിൽ ഫൈബറും പ്രോട്ടീനും ധാരാളം ഉണ്ട്. അതിനാൽ വയറിന് പൂർണത അനുഭവപ്പെടുകയും ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന ചിന്ത ഇല്ലാതാക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications