മുടി വേഗത്തിൽ വളരണോ? മുടിവളർച്ചയ്ക്ക് എത്ര നാൾ കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടണം? അറിയാം

നല്ല നീണ്ട ആരോഗ്യമുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത്. മുടി വളർത്താൻ ശ്രമിക്കുന്നവർ, പ്രത്യേകിച്ച് പെൺകുട്ടികൾ എപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ് മുടി വളരണമെങ്കിൽ അറ്റം ഇടയ്ക്കിടെ മുറിച്ച് കളയണം എന്നുളളത്.

അങ്ങനെ മുടിയുടെ അറ്റം ഇടയ്ക്കിടെ വെട്ടിയാൽ മുടി വേഗത്തിൽ വളരും എന്നുളള ധാരണ ശരിയാണോ? എത്ര നാൾ കൂടുമ്പോഴാണ് മുടിയുടെ അറ്റം വെട്ടേണ്ടത് ? വിശദമായി അറിയാം.

എത്ര മാസം കൂടുമ്പോഴാണ് മുടിയുടെ അറ്റം വെട്ടേണ്ടത് എന്നത് നിങ്ങളുടെ മുടിയുടെ സ്വഭാവം, നീളം, ഹീറ്റിംഗ്/കെമിക്കലുകൾ ഉപയോഗിക്കുന്ന രീതി, മുടി അറ്റം പിളരാനുള്ള സാധ്യത എന്നിവയെ ആശ്രയിച്ചിരിക്കും.

Hair Growth

8 മുതൽ 12 ആഴ്ച കൂടുമ്പോൾ: മുടിയുടെ നീളം നിലനിർത്തിക്കൊണ്ടുതന്നെ ആരോഗ്യത്തോടെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണിത്.

10 മുതൽ 12 ആഴ്ച കൂടുമ്പോൾ: സാധാരണയായി നല്ല ആരോഗ്യമുള്ള മുടിയുള്ളവർക്ക്, ആ നീളം അതുപോലെ നിലനിർത്താൻ ഈ ഇടവേള മതിയകും.

6 മുതൽ 8 ആഴ്ച കൂടുമ്പോൾ: ഹെയർ അയൺ, ഡൈ/കളറിംഗ്, മറ്റ് കെമിക്കൽ ട്രീറ്റ്‌‌മെന്റുകൾ എന്നിവ ഇടയ്ക്കിടെ ഉപയോഗിക്കുന്നവർക്കും, മുടിയുടെ അറ്റം പെട്ടെന്ന് പിളരുന്നവർക്കും ഈ ഇടവേളയാണ് നല്ലത്.

ആവശ്യമുള്ളപ്പോൾ: മുടിയുടെ അറ്റം കേടാവുകയോ, പിളരുകയോ, വരളുകയോ ചെയ്താൽ കൃത്യ സമയം നോക്കി നിൽക്കാതെ അപ്പോൾ തന്നെ അത് വെട്ടിമാറ്റുന്നതാണ് നല്ലത്.

മുടി വളരുന്നത് തലയോട്ടിക്ക് അടിയിലുള്ള വേരുകളിൽ നിന്നാണ്. അതിനാൽ അറ്റത്തെ മുടി വെട്ടുന്നത് മുടി വളർച്ചയുടെ വേഗതയെ ബാധിക്കില്ല. പിന്നെ എന്തുകൊണ്ടാണ് മുടി വെട്ടുമ്പോൾ കൂടുതൽ ആരോഗ്യമുള്ളതായി തോന്നുന്നത് എന്നല്ലേ.. മുടിയുടെ അറ്റമാണ് ഏറ്റവും പഴക്കമുള്ള ഭാഗം. ദിവസേനയുള്ള ചീകൽ, ചൂടേൽപ്പിക്കൽ, വെയിൽ, കളറിംഗ് എന്നിവ കാരണം ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത് മുടിയുടെ അറ്റത്താണ്.

അറ്റം പിളരാൻ തുടങ്ങുമ്പോൾ അത് മേലോട്ട് പടരുകയും മുടി കൂടുതൽ പൊട്ടിപ്പോവുകയും ചെയ്യും. അറ്റത്തെ കേടായ ഭാഗങ്ങൾ വെട്ടിമാറ്റുമ്പോൾ മുടിയുടെ കേടുപാടുകൾ മുകളിലേക്ക് പടരുന്നത് തടയുകയും മുടിക്ക് നല്ല ഉറപ്പും ആരോഗ്യവും തോന്നിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma