മുടി അതിവേഗത്തിൽ വളരണോ? ഈ 5 ശീലങ്ങൾ മാത്രം മതി, മുടി കൊഴിച്ചിലും മാറും
എന്തൊക്കെ എണ്ണകളും സെറങ്ങളും ഡിഐവൈ മാസ്കുകളും ഒക്കെ പരീക്ഷിച്ചിട്ടും മുടി കൊഴിച്ചിൽ മാറുകയോ മുടി വളരുകയോ ചെയ്യുന്നില്ലല്ലോ എന്ന് വിഷമിച്ചിരിക്കുന്ന ആളാണോ നിങ്ങൾ. പലരുടേയും വിചാരം മുടി വളർത്തിയെടുക്കുക എന്നത് എന്തോ മാജിക് പോലെ ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്ന കാര്യമാണ് എന്നാണ്. അല്ലേയല്ല.
മുടി കൊഴിച്ചിൽ മാറ്റി ആരോഗ്യത്തോടെ, നീളത്തിലും കട്ടിയിലും മുടി വളർത്തിയെടുക്കണം എങ്കിൽ നല്ല ക്ഷമ വേണം. എണ്ണയും സെറവും ഒക്കെ ഉപയോഗിക്കുന്നതിനൊപ്പം ഈ 5 ശീലങ്ങൾ കൂടി ജീവിതത്തിൽ പിന്തുടർന്നാൽ മതി.

AI Image
1. പോഷകാഹാരം
തലയിൽ നിങ്ങൾ എന്തൊക്കെ പുരട്ടിയാലും പോഷകാഹാരം ശരീരത്തിന് അകത്തേക്ക് ചെന്നില്ലെങ്കിൽ പിന്നെ കാര്യമില്ല. മുടിയുടെ പ്രധാന ഘടകം കെരാറ്റിൻ എന്ന പ്രോട്ടീനാണ്. അതിനാൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, ചെറുപയർ,പരിപ്പ് വർഗ്ഗങ്ങൾ, പനീർ, മീൻ, അണ്ടിപ്പരിപ്പുകൾ എന്നിവ ധാരാളം കഴിക്കുക.
2. തലയിൽ മസ്സാജ്
വിരലുകളുടെ അറ്റം കൊണ്ട് വട്ടത്തിൽ 5-10 മിനിറ്റ് തലയോട്ടി മസാജ് ചെയ്യുക. ഇത് രക്തഓട്ടം കൂട്ടുകയും മുടിവളർച്ചയെ വേഗത്തിലാക്കുകയും ചെയ്യുന്നു. ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണയോ ബദാം എണ്ണയോ ഉപയോഗിച്ച് ആഴ്ചയിൽ 2-3 തവണ മസാജ് ചെയ്യുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കും.
3. അമിതമായ ചൂട് വേണ്ട
സ്ട്രൈറ്റനർ, ബ്ലോ ഡ്രയർ തുടങ്ങിയ ചൂടുളള ഉപകരണങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് മുടി വരണ്ട് പോകാനും അഗ്രം പിളരാനും കാരണമാകുന്നു. ഇത്തരത്തിലുള്ള ഹീറ്റിംഗ് ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
4. മുടിയുടെ അറ്റം വെട്ടണം
മുടിയുടെ നീളം കൂട്ടാൻ ആഗ്രഹിക്കുന്നവർ മുടിയുടെ അറ്റം വെട്ടാൻ പലപ്പോഴും മടിക്കും. എന്നാൽ മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഇത് ആവശ്യമാണ്. അതിനാൽ മുടിയുടെ അറ്റത്ത് പിളർപ്പ് കണ്ടാൽ അത് ചെറുതായി വെട്ടിക്കൊടുക്കുക.
5. മുടി വലിഞ്ഞു മുറുക്കി കെട്ടരുത്
പോണി ടെയ്ലോ മറ്റോ കെട്ടുമ്പോൾ ബൺ ഉപയോഗിച്ച് മുടി വലിഞ്ഞ് മുറുക്കി കെട്ടുകയാണ് പലരും ചെയ്യാറുളളത്. ഇത് മുടിയുടെ അടിവേരിനെ ദുർബലപ്പെടുത്തും. മാത്രമല്ല ട്രാക്ഷൻ അലോപ്പീഷ്യ എന്ന് അറിയപ്പെടുന്ന മുടി കൊഴിച്ചിലിനും ഇത് കാരണമാകും. അതിനാൽ അയഞ്ഞ രീതിയിൽ മാത്രം മുടി കെട്ടുക. നനഞ്ഞ മുടി ചീകുകയോ കെട്ടി വെക്കുകയോ ചെയ്യരുത്.


Click it and Unblock the Notifications
